Motorola Edge 60: ഈ ഫോണ്‍ വാങ്ങിയാൽ പിന്നെ ഡിഎസ്എൽആർ പോലും വേണ്ട, എഡ്ജ് 60-ക്ക് ഇനി കാത്തിരിക്കേണ്ട
Motorola Edge 60 Indian Market Launch: കിടിലൻ ഫീച്ചറുകളാണ് ഫോണിൻ്റെ പ്രത്യേകത, മാത്രമല്ല മികച്ച ക്യാമറ ക്വാളിറ്റിയും ഫോണിലുണ്ട്, അതു കൊണ്ട് തന്നെ മികച്ച ക്വാളിറ്റി ചിത്രങ്ങളും എടുക്കാനാകും

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് മോട്ടറോള തങ്ങളുടെ എഡ്ജ് 60 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 50-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും രക്ഷപ്പെടാനായി ഐപി68 + ഐപി69 റേറ്റിംഗ്. മീഡിയടെക് ഡൈമെൻസിറ്റി 8350 എക്‌സ്ട്രീം പ്രോസസർ തുടങ്ങി നിരവധി പ്രത്യേകതകളുള്ള ഫോണാണ് മോട്ടറോള എഡ്ജ്-60. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 30 ന് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും.
വില, സ്പെസിഫിക്കേഷനുകൾ
യുകെയിൽ, മോട്ടറോള എഡ്ജ് 60 പ്രോയുടെ 12 ജിബി + 256 ജിബി വേരിയന്റിന് ഏകദേശം 68,000 ഇന്ത്യൻ രൂപയാണ്. ഡാസ്ലിംഗ് ബ്ലൂ, ഷാഡോ, സ്പാർക്ലിംഗ് ഗ്രേപ്പ് എന്നീ കളർ ഓപ്ഷനുകളിൽ ഫോൺ യുകെയിൽ വാങ്ങാനാവും, മോട്ടറോള എഡ്ജ് 60 പ്രോയിൽ 6.67 ഇഞ്ച് 1.5K (1,220 x 2,712 പിക്സലുകൾ) 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 4,500 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടെ മോട്ടറോളയുടെ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI യിലാണ് ഇത് പ്രവർത്തിക്കുന്നത്.
50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും
എഡ്ജ് 60 പ്രോയിൽ 12 ജിബി വരെ LPDDR4X റാമും 512 ജിബി വരെ UFS 4.0 സ്റ്റോറേജും ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 8350 എക്സ്ട്രീം SoC, മാലി-ജി615 എംസി6 ജിപിയു എന്നിവ ഉൾപ്പെടുന്നു. സോണി ലൈറ്റിയ 700 സി സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ്/1.8 അപ്പർച്ചർ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ മോഡലിലിലുണ്ട്.
എഫ്/2.0 അപ്പർച്ചറും മാക്രോ ശേഷിയുമുള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്; 3x ഒപ്റ്റിക്കൽ സൂം, 73 എംഎം ഫോക്കൽ ലെങ്ത്, എഫ്/2.0 അപ്പർച്ചർ എന്നിവ വാഗ്ദാനം ചെയ്യുന്ന 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, എഫ്/2.0 അപ്പർച്ചറുള്ള 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. കൂടാതെ ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുന്നു. എഡ്ജ് 60 പ്രോയിൽ 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററിയും 15W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യും.