വിൻഡോസ് പണിമുടക്കി; രാജ്യത്തെ വിമാന സർവ്വീസ് തകിടം മറിയുന്നു... | microsoft-windows-outage-hit-airline-services-in-india Malayalam news - Malayalam Tv9

Airline Services India: വിൻഡോസ് പണിമുടക്കി; രാജ്യത്തെ വിമാന സർവ്വീസ് തകിടം മറിയുന്നു…

Updated On: 

19 Jul 2024 14:19 PM

Microsoft Windows Outage Hit Airline- ഇൻഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ ചെക്ക് ഇൻ ജോലികളാണ് പ്രശ്നത്തിലായത്. ബുക്കിങ്, ചെക്ക് ഇൻ, ബുക്കിങ് സേവനങ്ങൾ കൈകാര്യം ചെയ്യൽ എന്നവയും താൽക്കാലികമായി തകരാറിലായതായി ആകാശ എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

Airline Services India: വിൻഡോസ് പണിമുടക്കി; രാജ്യത്തെ വിമാന സർവ്വീസ് തകിടം മറിയുന്നു...

Image Social Media

Follow Us On

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിലായത് വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇതിനെ തുടർന്ന് ആഗോളതലത്തിൽ വിവിധ സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ഇതിൽ പ്രധാനം വിമാന സർവ്വീസിനു നേരിട്ട തിരിച്ചടിയാണ്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ വിവിധ വ്യോമയാന കമ്പനികളുടെ പ്രവർത്തനങ്ങൾ ക്ലൗഡ് സേവനങ്ങളിലെ തകരാറിലായതോടെ തടസ്സപ്പെട്ടു.

ഇൻഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ ചെക്ക് ഇൻ ജോലികളാണ് പ്രശ്നത്തിലായത്. ബുക്കിങ്, ചെക്ക് ഇൻ, ബുക്കിങ് സേവനങ്ങൾ കൈകാര്യം ചെയ്യൽ എന്നവയും താൽക്കാലികമായി തകരാറിലായതായി ആകാശ എയർലൈൻസ് അധികൃതർ വ്യക്തമാക്കി. യാത്ര തടസ്സപ്പെട്ടതോടെ യാത്രക്കാരും പ്രശ്നത്തിലേക്ക് നീങ്ങി. തുടർന്ന് യാത്രക്കാരുടെ നിർബന്ധത്തെത്തുടർന്ന് മാന്വൽ ചെക്കിൻ നടപടികളിലേക്ക് കമ്പനികൾ മാറി എന്നാണ് റിപ്പോർട്ട്. മറ്റ് കമ്പനികളും ബുദ്ധിമൂട്ട് നേരിട്ടതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ചു.

ALSO READ -വാട്‌സ്ആപ്പിലൂടെ ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാം…; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി കമ്പനി

ആഗോളതലത്തിൽ നിരവധി പ്രവർത്തനങ്ങളെ ഈ തകരാർ ബാധിച്ചിട്ടുണ്ട്. വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഉയരുന്നത്. യുഎസിൽ ഫ്രോണ്ടിയർ എയർലൈസിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടതായാണ് വിവരം. ഇന്ത്യയിൽ മാത്രമല്ല ഓസ്‌ട്രേലിയയിലും ആഭ്യന്തര അന്തർദേശീയ വിമാനങ്ങളുടേ സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. വിൻഡോസ് കംപ്യൂട്ടറുകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാൽക്കൺ സെൻസർ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് വിദ​ഗ്ധരുടെ കണ്ടെത്തൽ.

സാലഡ് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ!
വീണ്ടും വില്ലനായി കോവിഡ്; അതിവേ​ഗം പടരുന്നു
ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...
Exit mobile version