Microsoft Outage : ലോകം നിന്ന് പോയോ? എന്താണ് മൈക്രോസോഫ്റ്റിന് സംഭവിച്ചത്? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Microsoft Outage : ലോകം നിന്ന് പോയോ? എന്താണ് മൈക്രോസോഫ്റ്റിന് സംഭവിച്ചത്?

Updated On: 

19 Jul 2024 23:34 PM

Real Reason Behind Microsoft Windows Outage : സൈബർ സുരക്ഷ സേവനം ഒരുക്കുന്ന ക്രൗഡ് സ്ട്രൈക്കിൻ്റെ പുതിയ അപ്ഡേറ്റിന് ശേഷമാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാങ്കിങ്, എയർലൈൻ ഉൾപെടെയുള്ള മൈക്രോസ്ഫോറ്റിന് ആശ്രയിക്കുന്ന വിവിധ മേഖലയിലെ പ്രവർത്തനങ്ങൾ ഇത് ബാധിച്ചു.

Microsoft Outage : ലോകം നിന്ന് പോയോ? എന്താണ് മൈക്രോസോഫ്റ്റിന് സംഭവിച്ചത്?

Microsoft Windows Outage

Follow Us On

ഐടി മേഖലയിലെ സംഭവിച്ച ഒരു സാങ്കേതിക തകരാർ, ലോകം ഇപ്പോൾ നിന്നു പോയ ഒരു അവസ്ഥയിലാണ്. യു.കെയിൽ നിരവധി രോഗികളുടെ ശസ്ത്രക്രിയ മാറ്റിവെച്ചു. ഇംഗ്ലീഷ് വാർത്ത മാധ്യമമായ സ്കൈ ന്യൂസിൻ്റെ സംപ്രേഷണം മണിക്കൂറുകൾ നേരത്തേക്ക് നിർത്തിവെക്കേണ്ടി വന്നു. ഇന്ത്യയിലെ ഏതാനും ബാങ്കിങ് സ്ഥാപനങ്ങളുടെ ഓൺലൈൻ പ്രവർത്തനം തകരാറിലായി. ബോർഡിങ് പാസ് പേന കൊണ്ടെഴുതി വിമാനക്കമ്പനികൾ. അങ്ങനെ ആകെ തകർന്ന സ്ഥിതിയാണ് എവിടെയും. കാരണം മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളെ ബാധിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം (Microsoft Windows Outage) വഴിവെച്ചത്. ബാങ്കുകൾ, എയർലൈൻ കമ്പനികൾ, സൂപ്പർമാർക്കറ്റുകൾ മറ്റ് പ്രധാന സ്ഥാപനങ്ങൾ അങ്ങനെ ഒട്ടുമിക്ക മേഖലയിലെ ക്ലൗഡ് അധിഷ്ഠിത പ്രവർത്തനങ്ങളെ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്.

വിൻഡോസിൽ തകരാറുണ്ടായപ്പോൾ എവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടായി?

ബാങ്കിങ്, ടെലികോം, ടെലിവിഷൻ, എയർലൈൻ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഒട്ടുമിക്ക പ്രധാനമേഖലയിലും മൈക്രോസോഫ്റ്റിനുണ്ടായ തകരാറിൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വിമാന സർവീസുകൾ വൈകുകയും ചില കമ്പനികൾ വിമാനങ്ങൾ സർവീസ് നടത്താതെ നിലത്തിറക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യയിൽ ഇൻഡിഗോ, അകാശ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികൾ ബോർഡിങ് പാസ് കൈപ്പടയിൽ എഴുതി നൽകിയത് വാർത്തയായിരുന്നു. പല വിമാനക്കമ്പികളുടെ ഇന്ത്യയിലെ വിമാന സർവീസിനെ വിൻഡോസിൻ്റെ പ്രശ്നം സാരാമായി ബാധിച്ചു.

ALSO READ : Airline Services India: വിൻഡോസ് പണിമുടക്കി; രാജ്യത്തെ വിമാന സർവ്വീസ് തകിടം മറിയുന്നു…

മൈക്രോസോഫ്റ്റിനുണ്ടായ പ്രശ്നങ്ങളെ തുടർന്ന് റിസർവ് ബാങ്ക് ഇന്ത്യക്കും ചെറിയ തടസ്സങ്ങൾ ഉണ്ടായിയെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പത്ത് ബാങ്കുൾക്കും ബാങ്കിതരധനകാര്യ സ്ഥാപങ്ങൾക്കും മൈക്രോസോഫ്റ്റിൻ്റെ തകരാർ ബാധിച്ചുവെന്ന് ആർബിഐ അറിയിച്ചു. ഏതാനും ബാങ്കുകളുടെ പ്രവർത്തനം പരിഹരിച്ചുയെന്നും ബാക്കിയുള്ള പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സാധാരണക്കാരന് ചില ഘട്ടങ്ങളിൽ ഒരു യുപിഐ പണമിടപാട് നടത്താൻ പോലും ഈ പ്രശ്നം അനുവദിച്ചില്ല.

എന്താണ് സംഭവിച്ചത്?

യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. മൈക്രോസോഫ്റ്റിൻ്റെ വിൻഡോസിൻ്റെ ക്ലൗഡ് സ്റ്റോറിജിൽ സംഭവിച്ച പ്രശ്നങ്ങളാണ് ഈ തടസ്സങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന് സൈബർ സുരക്ഷ സേവനം ഒരുക്കുന്ന ക്രൗഡ് സ്ട്രൈക്കിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റിന് പിന്നാലെയാണ് സാങ്കേതിക തകരാർ സംഭവിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. രാവിലെ മുതൽ എന്തോ സാങ്കേതിക തകരാറുണ്ടെന്ന് വിൻഡോസ് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വിൻഡോസിൽ മാത്രമാണ് ഈ പ്രശ്നമുണ്ടായിരിക്കുന്നത്. അതേസമയം മാക്, ലിനക്സ ഉപയോക്താൾക്ക് ഈ പ്രശ്നം ബാധിച്ചിട്ടില്ലയെന്ന് ക്രൗഡ് സ്ട്രൈക്കിൻ്റെ മേധാവി ജോർജ് കർട്ട്സ് എക്സിലൂടെ അറിയിച്ചു. സൈബർ ആക്രമണോ അതോ മറ്റേതെങ്കിലും സുരക്ഷ പ്രശ്നമോ ആണോ എന്ന് പരിശോധിച്ച് വരികയാണെന്ന് യു.കെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഈ പ്രശ്നങ്ങളെ സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

ബാങ്കിങ്, എയർലൈൻ ഉൾപ്പെടെയുള്ള യാത്ര മേഖലയെ ബാധിച്ചതാണ് സാധാരണക്കാരെ ബാധിക്കുക. മൈക്രോസോഫ്റ്റിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ബാങ്കുകളിലെ പണമിടപാടുകളെ ബാധിക്കും. വിമാന സർവീസുകളെ ബാധിക്കുമ്പോൾ യാത്രകൾ തടസ്സപ്പെടും. ചില ഇടങ്ങിൽ ആശുപത്രിയിലെ പ്രവർത്തനങ്ങളെ തന്നെ ഇത് ബാധിച്ചേക്കാം. എന്നാൽ പേഴ്സണൽ കമ്പ്യൂട്ടറുകളെ ഈ പ്രശ്നം ബാധിച്ചിട്ടില്ല.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version