5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Microsoft Windows Outage: ക്രൗഡ്‌സ്‌ട്രൈക്കിന് നഷ്ടപരിഹാരം 250 ഡോളര്‍; പുതിയ തട്ടിപ്പ് ഇങ്ങനെ

Microsoft Crowdstrike Scam: ഇക്കാര്യം പുറത്തുവിട്ടത് ക്രൗഡ്‌സ്‌ട്രൈക്ക് കമ്പനി തന്നെയാണ്. പൊതുജനങ്ങളും, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരം തട്ടിപ്പുകളില്‍ പെടാതെ ശ്രദ്ധിക്കണമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Microsoft Windows Outage: ക്രൗഡ്‌സ്‌ട്രൈക്കിന് നഷ്ടപരിഹാരം 250 ഡോളര്‍; പുതിയ തട്ടിപ്പ് ഇങ്ങനെ
Image TV9 Bharatvarsh
shiji-mk
Shiji M K | Published: 22 Jul 2024 15:34 PM

കഴിഞ്ഞ ദിവസമുണ്ടായ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രശ്‌നം മുതലെടുത്ത് പുതിയ സൈബര്‍ തട്ടിപ്പ്. അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്ററിന്റെ പുതിയ അപ്‌ഗ്രേഡ് സോഫ്‌റ്റ്വെയറാണ് മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തനം താളം തെറ്റിച്ചത്. എന്നാല്‍ ഇതൊരു സൈബര്‍ ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പക്ഷെ ഈ സഹചര്യം മുതലെടുത്ത് പലതരത്തിലുള്ള തട്ടിപ്പുകളും ലോകമെമ്പാടും ആരംഭിച്ചുകഴിഞ്ഞു. ഇക്കാര്യം പുറത്തുവിട്ടത് ക്രൗഡ്‌സ്‌ട്രൈക്ക് കമ്പനി തന്നെയാണ്. പൊതുജനങ്ങളും, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്തരം തട്ടിപ്പുകളില്‍ പെടാതെ ശ്രദ്ധിക്കണമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Also Read: Samsung Galaxy Buds: സാങ്കേതിക പ്രശ്‌നം; സാംസങ് ഗ്യാലക്‌സി ബഡ്‌സ് 3 പ്രോയുടെ വിൽപന നിർത്തിവച്ചു

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തുന്നതിനായി ചില പുതിയ വെബ്‌സൈറ്റ് ഡൊമൈനുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട.്

crowdstrike.phpartners[.]org,crowdstrike0day[.]com,crowdstrikeupdate[.]com,crowdstrikebsod[.]com,www.fix-crowdstrike-bsod[.]com, crowdstrikeoutage[.]info, www.microsoftcrowdstrike[.]com, crowdstrikeodayl[.]com, crowdstrike[.]buzz, fix-crowdstrike-apocalypse[.]com, microsoftcrowdstrike[.]com, crowdstrikedown[.]com, whatiscrowdstrike[.]com, crowdstrike-helpdesk[.]com, crowdstrikefix[.]comfix-crowdstrike-bsod[.]com, crowdstuck[.]org, crowdfalcon-immed-update[.]com, crowdstriketoken[.]com, crowdstrikeclaim[.]com, crowdstrikeblueteam[.]com, crowdstrikefix[.]zip,crowdstrikereport[.]com.

എന്നിങ്ങനെയാണ് അവ. വായനക്കാരുടെ സുരക്ഷിതത്തെ മുന്‍നിര്‍ത്തിയാണ് ലിങ്കുകള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്.

എന്നാല്‍ ക്രൗഡ്‌സ്‌ട്രൈക്ക് പോലുള്ള വളരെ സങ്കീര്‍ണമായ സെക്യൂരിറ്റി പ്രോഗ്രാമുകള്‍ നിര്‍മിക്കുന്ന കമ്പനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്ന തെറ്റുകള്‍ സംഭവിക്കുമോ എന്നാണ് ഒരുവിഭാഗം ആളുകള്‍ ചോദിക്കുന്നത്. ഫാല്‍ക്കണ്‍ പ്രോഗ്രാമിലെ ചില പിഴവുകള്‍ മുതലെടുത്ത് ചിലര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാകാം എന്ന സംശയവും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

Also Read: Microsoft Outage : ലോകം നിന്ന് പോയോ? എന്താണ് മൈക്രോസോഫ്റ്റിന് സംഭവിച്ചത്?

മാത്രമല്ല, മൈക്രോസോഫ്റ്റ് പോലെയുള്ള ഒരു ആഗോള ഭീമന്‍ എന്തുകൊണ്ടാണ് അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തത് എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എന്തായാലും ഈ ഒരു പിഴവിന് പിന്നാലെ വന്ന സൈബര്‍ തട്ടിപ്പില്‍ ചെന്നുചാടരുതെന്ന് കമ്പനി തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.