Meta Llama AI: ലാമ എഐ മോഡൽ ഡൗൺലോഡ് ചെയ്തത് കോടിക്കണക്കിന് ആളുകൾ; ഉപയോഗിച്ചത് എന്തിന്?
Meta Llama AI Surpasses 1 Billion Downloads: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തിയതിന്റെ ചില ഉദാഹരണങ്ങളും മെറ്റ എടുത്തു പറഞ്ഞു. കോടിക്കണക്കിന് ആളുകളിൽ പലരും മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌പോമായ സ്‌പോടിഫൈ പുതിയ പാട്ടുകൾ, ആർട്ടിസ്റ്റുകൾ, ഓഡിയോ ബുക്കുകൾ, പോഡ്കാസ്റ്റുകൾ എന്നിവയുടെ കസ്റ്റമൈസ് ചെയ്ത റെക്കമെന്റേഷനുകൾ നൽകുന്നതിനായും മെറ്റ എഐ ഉപയോഗിച്ചിട്ടുണ്ട്.

ഓപ്പൺ സോഴ്‌സ് ലാർജ് ലാംഗ്വേജ് മോഡലായ ലാമ എഐ (Meta Llama AI) ഡൗൺലോഡ് ചെയ്തത് 100 കോടിയിലേറെ ആളുകൾ. വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലെ മെറ്റ എഐ ചാറ്റ്‌ബോട്ടിൽ കാണപ്പെടുന്നത് ലാമ എഐ മോഡലാണ്. മെറ്റ തന്നെയാണ് നേട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവഴി എഐ എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മെറ്റ് ഒരു ബ്ലോഗിലൂടെ കുറിച്ചു. ലാമ എഐ എങ്ങനെയെല്ലാമാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതെന്നും മെറ്റ വിശദീകരിച്ചിട്ടുണ്ട്.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തിയതിന്റെ ചില ഉദാഹരണങ്ങളും മെറ്റ എടുത്തു പറഞ്ഞു. കോടിക്കണക്കിന് ആളുകളിൽ പലരും മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌പോമായ സ്‌പോടിഫൈ പുതിയ പാട്ടുകൾ, ആർട്ടിസ്റ്റുകൾ, ഓഡിയോ ബുക്കുകൾ, പോഡ്കാസ്റ്റുകൾ എന്നിവയുടെ കസ്റ്റമൈസ് ചെയ്ത റെക്കമെന്റേഷനുകൾ നൽകുന്നതിനായും മെറ്റ എഐ ഉപയോഗിച്ചിട്ടുണ്ട്. മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയുടെ എഐ ഡിജെ ഫീച്ചറിന് പിന്നിലും മെറ്റ എഐ തന്നെയാണ്.
ഓസ്റ്റിൻ ലാമ ഇംപാക്റ്റ് ഹാക്കത്തോണിലെ വിജയികൾ മെറ്റ ലാമ എഐ ഉപയോഗിച്ച് പ്രദേശത്തെ ആളുകളിൽ സാംസ്കാരിക ബോധവും പ്രാദേശിക ബിസിനസുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തതായും മെറ്റ പറയുന്നു. അൺവെയിൽ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പ്, ലാൻഡ്‌മാർക്കുകൾ, ചുവർച്ചിത്രങ്ങൾ, തെരുവ് കലകൾ, ശിൽപങ്ങൾ എന്നിവ തിരിച്ചറിയാനും അവയുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം വിവരിക്കാനും സഹായിക്കുന്നു.
അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ നിരവധി പുതിയ ലാമ മോഡലുകൾ പുറത്തിറക്കാൻ മെറ്റാ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിലൊന്നിൽ ഡീപ്‌സീക്ക് R1, ഓപ്പൺ എഐയുടെ o3-മിനി എന്നിവയുമായി മത്സരിക്കാൻ ശേഷിയുള്ളവയും ഉൾപ്പെടുന്നു. ഏപ്രിൽ 29 ന് കമ്പനി അതിന്റെ ആദ്യത്തെ ജനറേറ്റീവ് AI കോൺഫറൻസായ ലാമകോണും സംഘടിപ്പിക്കുന്നുണ്ട്. അവിടെവച്ച് പുതിയ ഭാഷാ മോഡലുകൾ പരിജയപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.