Meta AI: വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് വേഗം അപ്ഡേറ്റ് ചെയ്തോളൂ…; മെറ്റ എഐ ഇന്ത്യയിൽ അവതരിപ്പിച്ചു
Meta AI In India: മെറ്റ ഡോട്ട് എഐ എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാമെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ ലഭിക്കുക. നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവും.
മെറ്റ പ്ലാറ്റ്‌ഫോംസിൻ്റെ അത്യാധുനിക ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 (Llama 3) അടിസ്ഥാനമാക്കിയുള്ള മെറ്റ എഐ (Meta AI) ഇന്ത്യയിലും അവതരിപ്പിച്ചു. ഇതിലൂടെ മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇനി മുതൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇതിന് പുറമെ മെറ്റ ഡോട്ട് എഐ എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാമെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ ലഭിക്കുക. നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവുന്നതാണ്.
ALSO READ: മൊതലാളീ ജങ്ക ജക ജക; ആപ്പിള്‍ 15 വെറും 12000 രൂപയ്ക്ക്, ഓഫര്‍ ഇങ്ങനെ
മെറ്റ എഐയിലെ ടെക്‌സ്റ്റ് അധിഷ്ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. അതേസമയം ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്. മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകളുടെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായി മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാട്‌സാപ്പിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ മെറ്റ എഐയോട് തേടാനാകും. ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ അഭിപ്രായം ചോദിക്കാനും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഫേസ്ബുക്കിൽ ഫീഡിൽ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സാപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാനാവും.
യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുൾപ്പെടെ 12ലധികം രാജ്യങ്ങളിൽ ചാറ്റ്ബോട്ട് സേവനം നിലവിൽ ലഭ്യമാണ്.