Viral Post: AI നീ പൊന്നപ്പനല്ലടാ തങ്കപ്പൻ! ജോലിക്ക് അപേക്ഷിക്കാൻ എഐയെ ഏല്‍പ്പിച്ചു; ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ടത് വമ്പന്‍ സര്‍പ്രൈസ്
Man Applies To Jobs Using AI : തനിക്ക് വേണ്ടി ജോലി അപേക്ഷകൾ നൽകാൻ എഐയെയാണ് ഈ യുവാവ് ചുമതലപ്പെടുത്തിയത്. അതും രാത്രി കിടക്കുന്നതിനു മുൻപ്. ഇങ്ങനെ ജോലിക്ക് അപേക്ഷകൾ നൽകാൻ എഐയെ ഏൽപ്പിച്ച് യുവാവ് ഉറങ്ങി. എന്നാൽ എഴുന്നേറ്റപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാര്യങ്ങളാണെന്നാണ് യുവാവ് പറയുന്നത്.
ലോകത്ത് ഇന്ന് നിലവിലുള്ള എല്ലാ മേഖലകളിലും വൻ സ്വാധീനമാണ് നിര്‍മ്മിത ബുദ്ധി അഥവാ എഐ ചെലുത്തിയിരിക്കുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും ചാറ്റ് ജിപിടി അടക്കമുള്ള നിര്‍മ്മിത ബുദ്ധി ഉപയോഗിക്കപ്പെടുന്നു. വിവരങ്ങള്‍ അറിയാനും, പഠനത്തിനും, ജോലിയുടെ കാര്യങ്ങളിലും ഇത് വലിയ പങ്കാണ് വഹിക്കുന്നത്. റെസ്യൂമി ഉണ്ടാക്കാനും അതിന്റെ കവര്‍ ലെറ്റര്‍ ഉണ്ടാക്കാനുമൊക്കെ എഐയെ ഉപയോഗിക്കുന്നവരാണ് നാം മിക്കവരും. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ എഐ സഹായത്തോടെ ജോലി അന്വേഷിച്ച ഒരു യുവാവിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
തനിക്ക് വേണ്ടി ജോലി അപേക്ഷകൾ നൽകാൻ എഐയെയാണ് ഈ യുവാവ് ചുമതലപ്പെടുത്തിയത്. അതും രാത്രി കിടക്കുന്നതിനു മുൻപ്. ഇങ്ങനെ ജോലിക്ക് അപേക്ഷകൾ നൽകാൻ എഐയെ ഏൽപ്പിച്ച് യുവാവ് ഉറങ്ങി. എന്നാൽ എഴുന്നേറ്റപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാര്യങ്ങളാണെന്നാണ് യുവാവ് പറയുന്നത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റിലാണ് യുവാവ് ഇക്കാര്യം പങ്കുവച്ചത്. ഇയാള്‍ തന്നെ നിര്‍മ്മിച്ച എഐ ബോട്ട് ആണ് ജോബ് ഹണ്ടിന് ഉപയോഗിച്ചതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്.
Also Read: പോക്കറ്റിലൊതുങ്ങുന്ന ഫോണും പോക്കറ്റ് കീറാത്ത വിലയും; പോകോ എക്സ് 7 സീരീസ് വിപണിയിൽ
താന്‍ കട്ടിലില്‍ സുഖകരമായി ഉറങ്ങുമ്പോള്‍ എഐ ബോട്ട് തനിക്ക് വേണ്ടി ജോലികൾ തേടുകയായിരുന്നുവെന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ വിവരങ്ങളും ജോലി സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് വേറിട്ട അപേക്ഷയും റെസ്യൂമിയും കവര്‍ ലെറ്ററും അടക്കം എഐ തയ്യാറാക്കി. സ്വയം വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു. ഇത് കണ്ട് ഒരു മാസത്തിനുള്ളില്‍ ഇങ്ങനെ 50 ഇടത്തുനിന്നാണ് തന്നിക്ക് ഇന്റർവ്യൂ കോൾ വന്നതെന്നാണ് യുവാവ് പറയുന്നത്.