Jiocinema: സിനിമ കാണുമ്പോള്‍ ഇനി പരസ്യം കയറിവരില്ല; പുതിയ ഓഫറുമായി ജിയോ സിനിമ
Viacom 18ന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിങ് സേവനം പരസ്യങ്ങളില്ലാതെ ആസ്വദിക്കാം. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് ജിയോ സിനിമ പ്ലാന്‍ ആരംഭിക്കുക. എന്നാല്‍ ഈ ഓഫര്‍ സ്‌പോര്‍ട്‌സ്, ലൈവ് ഇവന്റുകള്‍ എന്നിവയ്ക്ക് ബാധകമല്ല.
ടെലികോം ഭീമനായ റിലയന്‍സ് ജിയോ പുതിയ ഓരോ മേഖലകളും കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. ജിയോ സിനിമ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ആഡ് ഫ്രീ പ്രീമിയം സബ്‌സ്‌ക്രിപ്ഷനാണ് ഇത്തവണ യൂസര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ 12 മാസത്തെ പ്ലാനിന് ഉപഭോക്താക്കള്‍ മുടക്കേണ്ടത് വെറും 299 രൂപയാണ്.
Viacom 18ന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിങ് സേവനം പരസ്യങ്ങളില്ലാതെ ആസ്വദിക്കാം. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് ജിയോ സിനിമ പ്ലാന്‍ ആരംഭിക്കുക. എന്നാല്‍ ഈ ഓഫര്‍ സ്‌പോര്‍ട്‌സ്, ലൈവ് ഇവന്റുകള്‍ എന്നിവയ്ക്ക് ബാധകമല്ല.
599 രൂപയാണ് ജിയോ സിനിമയുടെ വാര്‍ഷിക പ്ലാനിന്റെ തുക. മാത്രമല്ല ആദ്യ തവണ ഉപഭോക്താക്കള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ ബില്ലിങ്ങ് സൈക്കിള്‍ അവസാനിച്ചതിന് ശേഷമായിരിക്കും മുഴുവന്‍ തുകയും പിടിച്ച് തുടങ്ങുന്നത്.
പ്രീമിയം കണ്ടന്റ് ഉള്‍പ്പെടെയുള്ള വീഡിയോകളുടെ പരസ്യരഹിത സ്ട്രീമിങ്, കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനില്‍ കാണാനുള്ള സൗകര്യവും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്. ജിയോ സിനിമ നേരത്തെ ഒരു പ്രീമിയം ഫാമിലി സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. 149 രൂപയുടെ പ്ലാന്‍ ആദ്യഘട്ടം എന്ന നിലയില്‍ 89 രൂപയാക്കിയാണ് കുറച്ചിരുന്നത്.
ഒട്ടും താമസിയാതെ പ്രീമിയം ഫാമിലി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ വാര്‍ഷിക പതിപ്പ് ജിയോ സിനിമ അതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും കമ്പനി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ജിയോ സിനിമയുടെ പ്രതിമായ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. വെറും 59 രൂപയാണ് കമ്പനി ഇതിനായി ഈടാക്കുന്നത്.
എല്ലാ ഹോളിവുഡ്, ബോളിവുഡ് സിനിമകളും ജിയോ സിനിമയില്‍ ഇപ്പോള്‍ ലഭ്യമാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറുമായി ലയിച്ചതും ജിയോയുടെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്. ഒട്ടും വൈകാതെ തന്നെ ജിയോ സിനിമ പ്രീമിയം വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.