5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Vs BSNL : 160 ദിവസം വാലിഡിറ്റി, ജിയോ? ബിഎസ്എൻഎൽ? രണ്ട് പ്ലാനിൽ മികച്ചത് ഏത്?

Best Long Term Recharge Plans of Jio and Bsnl: നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാൻ ഏതാണെന്ന് പരിശോധിച്ച ശേഷം അത് റീ ചാർജ്ജ് ചെയ്യുന്നതായിരിക്കും നല്ലത്. ഇന്ത്യയിൽ എവിടെ നിന്ന് വേണമെങ്കിലും റീ ചാർജ്ജ് ചെയ്യാൻ കഴിയും

Jio Vs BSNL : 160 ദിവസം വാലിഡിറ്റി, ജിയോ? ബിഎസ്എൻഎൽ? രണ്ട് പ്ലാനിൽ മികച്ചത് ഏത്?
Jio Vs Bsnl | Credits: Getty Images
arun-nair
Arun Nair | Published: 19 Nov 2024 08:52 AM

എല്ലാ സ്വകാര്യ ടെലികോം കമ്പനികളും ജൂലൈയിൽ അവരുടെ താരിഫ് നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധിപേർ പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് മാറിയിരുന്നു. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎൽ വളരെ കുറഞ്ഞ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു എന്നത് തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേസമയം ജിയോ ഉപയോക്താക്കളുടെ എണ്ണത്തിലും കാര്യമായ കുറവില്ല. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇപ്പോഴും റിലയൻസ് ജിയോ ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തിൽ ജിയോയുടെയും ബിഎസ്എൻഎല്ലിൻ്റെയും രണ്ട് റീചാർജ് പ്ലാനുകളെക്കുറിച്ച് പരിശോധിക്കാം, നിരക്ക് ഏതാണ്ട് സമാനമാണ്, എന്നാൽ ഈ പ്ലാനുകളുടെ വാലിഡിറ്റിയിൽ വ്യത്യാസമുണ്ട്. ജിയോയുടെ 999 രൂപ പ്ലാനും BSNL ൻ്റെ 997 രൂപയുടെ പ്ലാനുമാണ് ഇവ. ഈ രണ്ട് പ്ലാനുകളുടെയും വിശദാംശങ്ങളെന്തൊക്കെയെന്ന് നോക്കാം.

ALSO READ : ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍; 3 ജിബി അധിക ഡാറ്റ സഹിതം വമ്പന്‍ റീച്ചാര്‍ജ് പ്ലാന്‍

ജിയോയുടെ 999 രൂപയുടെ പ്ലാൻ

98 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ ഈ 999 രൂപയുടെ പ്ലാനിൽ. പ്ലാനിൽ, ഉപയോക്താവിന് അൺലിമിറ്റഡ് കോളിംഗ് ലഭിക്കും. പ്ലാനിൽ, പ്രതിദിനം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ, 5G കണക്റ്റിവിറ്റി ഉണ്ടെങ്കിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും 999 രൂപയുടെ പ്ലാനിൽ ലഭിക്കും.

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

160 ദിവസത്തെ വാലിഡിറ്റിയാണ് BSNL-ൻ്റെ 997 രൂപയുടെ പ്ലാനിലുള്ളത്. ഉപയോക്താവിന് 160 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ഈ പ്ലാനിൽ, ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ഇതിനോടൊപ്പം നൽകുന്നുണ്ട്.

വ്യത്യാസം അറിയാം

ജിയോ- ബിഎസ്എൻഎൽ പ്ലാനുകളുടെ നേട്ടങ്ങൾ ഒന്നുതന്നെയാണ്. നിരക്കിൽ രണ്ടു രൂപയുടെ വ്യത്യാസമേ ഉള്ളൂ. ബിഎസ്എൻഎൽ 997 രൂപ പ്ലാനിൽ 160 ദിവസത്തെ വാലിഡിറ്റിയും ജിയോ 999 രൂപ പ്ലാനിൽ 98 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അറിഞ്ഞിരിക്കാം

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിനം 2 ജിബിയാണ് ഡാറ്റ ലഭിക്കുന്നത്. ആകെ പ്ലാനിൽ വാലിഡിറ്റി വരെ ഏകദേശം 320 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും.  മൂല്യവർധിത സേവനങ്ങളായ സിംഗ് മ്യൂസിക്കും, ബിഎസ്എൻഎൽ ട്യൂണും ഇതിനൊപ്പം ലഭിക്കും (രണ്ട് മാസ കാലാവധി) ഇന്ത്യയിലെവിടെയും പ്ലാൻ നിങ്ങൾക്ക് ലഭിക്കും.

പ്രതിദിനം 2 GB ഡാറ്റയാണ് ജിയോ പ്ലാനിൽ ലഭിക്കുന്നത്. വാലിഡിറ്റി 98 ദിവസം മാത്രമായിരിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോയുടെ 5G നെറ്റ്‌വർക്ക് ലഭ്യമായ മേഖലകളിൽ അൺലിമിറ്റഡ് 5G ഡാറ്റ ഉപയോഗിക്കാം. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി എന്നിവയും ഫ്രീയായിരിക്കും.

 

Latest News