5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Jio Plans: മൂന്ന് മാസം റീ ചാർജ്ജ് ചെയ്യേണ്ട, പോക്കറ്റ് കീറാതിരിക്കാൻ പ്ലാനുമായി ജിയോ

Jio 90 Day Validity Plan: മികച്ച പോക്കറ്റ് ഫ്രണ്ട്ലി പ്ലാനുകളിലൊന്നായിരിക്കും ഇതെന്നാണ് ജിയോ അവകാശപ്പെടുന്നത്. നിലവിലെ നിരക്ക് കുറഞ്ഞ പ്ലാനുകളിലെല്ലാം വാലിഡിറ്റി 28 ദിവസം മാത്രമാണ്, പുതിയ പ്ലാനിൽ ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാം

Best Jio Plans: മൂന്ന് മാസം റീ ചാർജ്ജ് ചെയ്യേണ്ട, പോക്കറ്റ് കീറാതിരിക്കാൻ പ്ലാനുമായി ജിയോ
Jio RechargeImage Credit source: Getty Images Creative
arun-nair
Arun Nair | Published: 06 Jan 2025 12:32 PM

ജിയോ ഉപഭോക്തവാണോ നിങ്ങൾ? എങ്കിൽ ചില കിടിലൻ പ്ലാനുകൾ കൂടി അറിഞ്ഞിരിക്കണം. രാജ്യത്തെ മുൻനിര ടെലികോം ദാതാക്കൾ കൂടിയായ റിലയൻസ് ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു പുതിയ റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. ദൈർഘ്യമേറിയ വാലിഡിറ്റിയും പ്രതിദിനം 2ജിബി ഡാറ്റയുമാണ് ഇതിൻ്റെ പ്രത്യേകത. താരിഫ് നിരക്ക് വർധനക്ക് ശേഷം റീ ചാർജ്ജിലെ ഉയർന്ന ചെലവെന്ന പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഇത്തരമൊരു പ്ലാൻ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നാൽ ഇത് നിങ്ങൾക്ക് 90 ദിവസത്തേക്കാണ് വാലിഡിറ്റി നൽകുന്നത്. പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ നിങ്ങൾക്ക് ലഭിക്കും.

മികച്ച 5G പ്ലാൻ

ബജറ്റ്-ഫ്രണ്ട്ലി റീ ചാർജ് ഓപ്ഷൻ തേടുന്ന ജിയോ സിം ഉപയോക്താക്കൾക്ക്, 899 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാവുന്നതാണ്. മികച്ച 5G പ്ലാൻ എന്ന് വിളിക്കപ്പെടുന്ന ഈ പാക്കേജ് എല്ലാ ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗിനൊപ്പം 90 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. ഇതുവഴി ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് വിഷമിക്കാതെ നിങ്ങൾക്ക് മൂന്ന് മാസത്തെ തടസ്സമില്ലാത്ത സേവനം ആസ്വദിക്കാം.

ALSO READ: BSNL 400 Plan: 400 രൂപക്ക് 150 ദിവസം, പ്ലാനുമായി ബിഎസ്എൻഎൽ

ആവേശകരമായ ഡാറ്റ ഓഫർ

ഈ ജിയോ പ്ലാനിൽ ജിയോ ട്രൂ 5 ജി സേവനത്തിനുള്ള ആക്‌സസും ഉൾപ്പെടുന്നുണ്ട്, ഇത് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് സഹായകരമായിരിക്കും. ഈ ഓഫറിലൂടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് തങ്ങളുടെ ഇൻ്റർനെറ്റ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. സ്കീമിൽ നിങ്ങൾക്ക് 90 ദിവസത്തേക്ക് 2GB പ്രതിദിന ഡാറ്റ ലഭിക്കും, ഇത്തരത്തിൽ 899 രൂപയുടെ പ്ലാനിൽ ആകെ മൊത്തം 180GB. കൂടാതെ, പ്ലാനിൽ 20GB അധിക ഡാറ്റയും ഉൾപ്പെടുന്നുണ്ട്, ഇത്തരത്തിൽ ആകെ 200GB ഡാറ്റ ഇൻ്റർനെറ്റ് ഉപയോഗത്തിൽ സാധിക്കും.

അധിക ആനുകൂല്യങ്ങൾ

ഈ റീചാർജ് പ്ലാൻ നിരവധി അധിക ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ OTT സ്ട്രീമിംഗ് ആസ്വദിക്കുന്നവരാണെങ്കിൽ, നിങ്ങൾക്ക് ജിയോ സിനിമ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ സ്കീമിൽ ലഭിക്കും (ഇതിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നില്ല ). കൂടാതെ, ജിയോ ടിവിയിലേക്കും ജിയോ ക്ലൗഡിലേക്കും നിങ്ങൾക്ക് കോംപ്ലിമെൻ്ററി ആക്‌സസും ഉണ്ടായിരിക്കും.