5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Cricket Offer: അൺലിമിറ്റഡ് ക്രിക്കറ്റ് ഓഫറുമായി റിലയൻസ് ജിയോ; ഒടിടി സബ്സ്ക്രിപ്ഷനും ജിയോ ഫൈബർ കണക്ഷനും ഇനി സൗജന്യം!

Jio Cricket Offer: ക്രിക്കറ്റ് പ്രേമികൾക്ക് റിലയൻസ് ജിയോയുടെ ഐപിഎൽ സമ്മാനം. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് പ്ലാനുമുള്ളവർക്ക് കിടിലൻ ഓഫറുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. വിശദ വിവരങ്ങൾ അറിയാം...

Jio Cricket Offer: അൺലിമിറ്റഡ് ക്രിക്കറ്റ് ഓഫറുമായി റിലയൻസ് ജിയോ; ഒടിടി സബ്സ്ക്രിപ്ഷനും ജിയോ ഫൈബർ കണക്ഷനും ഇനി സൗജന്യം!
JIO Cricket Offer
nithya
Nithya Vinu | Published: 20 Mar 2025 13:49 PM

ഐപിഎൽ 2025ന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്ക് അൺലിമിറ്റഡ് ഓഫറുകളുമായി റിലയൻസ് ജിയോ. ജിയോ സിമ്മും 299 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് പ്ലാനുമുള്ളവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുക.

ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നവ
90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ: ഈ ഐപിഎൽ സീസണിലെ എല്ലാ മത്സരങ്ങളും മൊബൈലിലോ ടിവിയിലോ 4K ക്വാളിറ്റിയിൽ ആസ്വദിക്കാം.

സൗജന്യ ജിയോഫൈബർ/എയർഫൈബർ ട്രയൽ: 50 ദിവസത്തേക്ക് വീട്ടിലേയ്ക്കുള്ള ജിയോഫൈബർ/എയർഫൈബർ ട്രയൽ കണക്ഷൻ സൗജന്യമായി ലഭിക്കും.

ജിയോഎയർഫൈബർ ആനുകൂല്യങ്ങൾ: 800-ലധികം ടിവി ചാനലുകൾ, 11-ലധികം ഒടിടി ആപ്പുകൾ, അൺലിമിറ്റഡ് വൈഫൈ.

ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം?
2025 മാർച്ച് 17 മുതൽ മാർച്ച് 31 വരെയാണ് ഈ അൺലിമിറ്റഡ് ഓഫറിന്റെ സമയം. അതിനാൽ ഈ സമയ പരിധിക്കുള്ളിൽ റീ ചാ‍ർജ് ചെയ്യുകയോ പുതിയ ജിയോ സിം വാങ്ങുകയോ ചെയ്യാം.

നിലവിലുള്ള ജിയോ ഉപയോക്താക്കൾ: 299 രൂപ പ്ലാനിൽ (1.5GB/ ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ) അല്ലെങ്കിൽ അതിൽ കൂടുതൽ റീചാർജ് ചെയ്യുക.

പുതിയ ഉപയോക്താക്കൾ: ഒരു പുതിയ ജിയോ സിം എടുത്ത് 299 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്യുക.

ആനുകൂല്യങ്ങൾ പരിശോധിക്കാൻ 60008-60008 എന്ന നമ്പറില്‍ മിസ്ഡ് കോൾ ഓപ്ഷനുമുണ്ട്.

മറ്റ് വിശദാംശങ്ങൾ
മാർച്ച് 17 ന് മുമ്പ് റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് ഉപയോഗിച്ച് ഓഫർ നേടാവുന്നതാണ്. 2025 മാർച്ച് 22 ന് ഐപിഎൽ ആരംഭിക്കുന്ന ദിവസമാണ് ജിയോഹോട്ട്സ്റ്റാർ പായ്ക്ക് ആക്ടിവേറ്റ് ആകുന്നത്. 90 ദിവസത്തേക്കാണ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുകയോ ചെയ്യാം.

ഐപിഎൽ 2025
മാർച്ച് 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യ മത്സരത്തോടെയാണ് ഐപിഎൽ 2025 സീസൺ ആരംഭിക്കുന്നത്. ഈ സീസണിൽ, മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ൻ ബ്രാവോയെ കെ.കെ.ആർ അവരുടെ മെന്ററായി ചേർത്തിട്ടുണ്ട്. മാർച്ച് 23-നാണ് ആദ്യ ഡബിൾ ഹെഡർ മത്സരം. ഉച്ചകഴിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെയും, വൈകുന്നേരം മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെയും നേരിടും. 2025 മെയ് 25 ന് ഈഡൻ ഗാർഡൻസിലാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം.