Jio Sound Pay: ‘ജിയോസൗണ്ട്‌പേ’ യുപിഐ പേയ്‌മെൻ്റിൽ പുതിയ മാറ്റം; ജിയോഭാരത് ഫോണിൽ സൗജന്യമോ?
Jio Sound Pay For UPI Payment Alert: ജിയോസൗണ്ട്‌പേയുടെ ഗുണം അഞ്ച് കോടിയോളം വരുന്ന രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കാണ് ലഭിക്കുമെന്നാണ് കമ്പനിയും അറിയിച്ചിരിക്കുന്നത്. ജിയോസൗണ്ട് പേ സംവിധാനം വരുന്നതോടെ ഓരോ യുപിഐ പേയ്മെൻറ് സ്വീകരിക്കപ്പെടുമ്പോഴും അപ്പോൾ തന്നെ ജിയോഭാരത് ഫോണിൽ അലേർട്ട് ലഭിക്കുന്നതാണ്. അതോടൊപ്പം ഇത് വിവിധ ഭാഷകളിൽ ലഭ്യമാണ്.
മുംബൈ: യുപിഐ പേയ്‌മെൻറ് സംവിധാനത്തിൽ പുതിയ ഉദയവുമായി റിലയൻസ് ജിയോ. ‘ജിയോസൗണ്ട്‌പേ’ എന്ന പുതിയ സാങ്കേതിക വിദ്യയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോഭാരത് ഫോണുകളിൽ സൗജന്യമായാണ് ഈ സംവിധാനം നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. വ്യവസായ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പിന് ജിയോ ഒരുങ്ങുന്നത്. രാജ്യത്തുടനീളമുള്ള ചെറുകിട വ്യാപാരികൾക്ക് ഈ സൗകര്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സൗണ്ട് ബോക്സുകളുടെ സഹായമില്ലാതെ തന്നെ നിങ്ങളുടെ യുപിഐ പേയ്‌മെൻറിന് ശേഷമുള്ള അലർട്ട് നൽകാൻ ഇവ സഹായിക്കും.
ജിയോസൗണ്ട്‌പേയുടെ ഗുണം അഞ്ച് കോടിയോളം വരുന്ന രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കാണ് ലഭിക്കുമെന്നാണ് കമ്പനിയും അറിയിച്ചിരിക്കുന്നത്. ജിയോസൗണ്ട് പേ സംവിധാനം വരുന്നതോടെ ഓരോ യുപിഐ പേയ്മെൻറ് സ്വീകരിക്കപ്പെടുമ്പോഴും അപ്പോൾ തന്നെ ജിയോഭാരത് ഫോണിൽ അലേർട്ട് ലഭിക്കുന്നതാണ്. അതോടൊപ്പം ഇത് വിവിധ ഭാഷകളിൽ ലഭ്യമാണ്.
രാജ്യത്തെ ഓരോ പൗരനെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. സൗജന്യമായാണ് ഈ സംവിധാനം ജിയോഭാരത് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്നതാണ് ഇതിൻ്രെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ വഴിയോരകച്ചവടക്കാർ, പച്ചക്കറി വിൽപ്പനക്കാർ, തട്ടുകടകൾ തുടങ്ങിയ ചെറുകിട കച്ചവടക്കാരെ മാത്രം ലക്ഷ്യംവച്ചാണ് ജിയോ ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ പേയ്മെൻറ് ലഭിക്കുമ്പോൾ അതിൻറെ ഓഡിയോ കേൾക്കുന്നതിന് മറ്റൊരു സൗണ്ട് ബോക്സ് ആവശ്യമായി വരാറുണ്ട്.
എന്നാൽ ഈ സേവനം ലഭ്യമാകുന്നതിനായി ചെറുകിട കച്ചവടക്കാർ പ്രതിമാസം 125 രൂപ വീതം നൽകേണ്ടതുണ്ട്. ഇതിന് വെല്ലുവിളി ഉയർത്തികൊണ്ടാണ് ജിയോയുടെ കടന്നുവരവ്. ‘ജിയോസൗണ്ട്‌പേ’ സംവിധാനം വരുന്നതോടെ ചെറുകിട കച്ചവടക്കാർക്ക് പ്രതിമാസ തുകയിൽ നിന്ന് മോചനം ലഭിക്കും. ഇതോടെ ജിയോഭാരത് ഉപഭോക്താക്കൾക്ക് പ്രതിവർഷം 1500 രൂപയോളം ലാഭിക്കാമെന്നാണ് കമ്പനിയുടെ വാദം.
ഒരു വർഷം മുമ്പാണ് റിലയൻസ് ജിയോ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണായി ജിയോഭാരത് അവതരിപ്പിച്ചത്. വെറും 699 രൂപയാണ് ഈ ഫോണിൻറെ വില. ഫോൺ സ്വന്തമായുള്ള ഏതൊരു വ്യാപാരിക്കും ഫോണിൻറെ മുഴുവൻ തുകയും വെറും ആറ് മാസത്തിനുള്ളിൽ തിരിച്ചുപിടിക്കാനാകുമെന്ന പ്രത്യോകതയും ഇതിലുണ്ട്.