5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio 4G Phone: ഇതൊക്കെയെന്ത്, നിസ്സാരം…; ഐഫോണ്‍ മാറി നില്‍ക്കും 4 ജി ഫോണുമായി അംബാനി, വെറും 2799 രൂപയ്ക്ക്

Jio Phone: ലോകം മൊത്തം ചര്‍ച്ച ചെയ്യുന്നത് ഇപ്പോള്‍ ഐഫോണ്‍ 16നെ കുറിച്ചാണ്. ആപ്പിളിന്റെ മാഹാത്മ്യം വാനോളം പുകഴ്ത്തുന്നത് ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഇതാണോ ഇത്രയ്ക്ക് വലിയ അപ്ഡേഷന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

Jio 4G Phone: ഇതൊക്കെയെന്ത്, നിസ്സാരം…; ഐഫോണ്‍ മാറി നില്‍ക്കും 4 ജി ഫോണുമായി അംബാനി, വെറും 2799 രൂപയ്ക്ക്
(Image Credits: Bhaskar Paul/IT Group via Getty Images)
shiji-mk
Shiji M K | Published: 11 Sep 2024 11:47 AM

അടിപൊളി ക്യാമറയും എഐ ഫീച്ചറുകളുമായാണ് ഐഫോണ്‍ 16 എത്തിയിരിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് 16 സീരീസില്‍ ഉള്ളത്. 80000 മുതല്‍ ഒന്നര ലക്ഷം രൂപയാണ് ഇവയ്ക്ക് ഇന്ത്യയിലുള്ള വില. ഇന്ത്യന്‍ വിപണിയില്‍ ഐഫോന്‍ 16ന്റെ വില 79,990 രൂപയാണ്. ഐഫോണ്‍ 16 പ്ലസിന് 89,900 രൂപ നല്‍കണം. 16 പ്രോയുടെ വില 1,19,900 രൂപയിലും ഐഫോണ്‍ പ്രോ മാക്‌സിന് 1,44,900 രൂപയിലുമാണ് ആരംഭിക്കുക. ഈ മാസം 13ന് വൈകിട്ട് 5.30 മുതല്‍ പ്രീ ഓര്‍ഡര്‍ നല്‍കാം. സെപ്തംബര്‍ 20നാണ് വില്‍പന ആരംഭിക്കുക.

ലോകം മൊത്തം ചര്‍ച്ച ചെയ്യുന്നത് ഇപ്പോള്‍ ഐഫോണ്‍ 16നെ കുറിച്ചാണ്. ആപ്പിളിന്റെ മാഹാത്മ്യം വാനോളം പുകഴ്ത്തുന്നത് ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഇതാണോ ഇത്രയ്ക്ക് വലിയ അപ്ഡേഷന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

നിങ്ങള്‍ ഇങ്ങനെ ഇവിടെ ചര്‍ച്ച ചെയ്തോണ്ട് ഇരുന്നോ എന്നും പറഞ്ഞ് ഒരാള്‍ സൈഡിലൂടെ പണിപറ്റിച്ചിട്ടുണ്ട്. ഒരു പുത്തന്‍ 4 ജി ഫോണുമായി അവതരിച്ചിരിക്കുകയാണ് ആര്, നമ്മുടെ അംബാനി തന്നെ. ഐഫോണ്‍ എല്ലാം അങ്ങോട്ട് മാറി നില്‍ക്കും എന്ന രീതിയിലാണ് റിലയന്‍സ് ജിയോയുടെ പുതിയ ചുവടുവെപ്പ്. അതും നല്ല അടിപൊളി വിലയ്ക്കാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Also Read: iPhone 16 : ഐഫോൺ 16 ഇറങ്ങിയതോടെ ഐഫോൺ 15 വാങ്ങിയവർക്ക് റീഫണ്ട്; വിശദാംശങ്ങളറിയാം

വെറും 2799 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ജിയോ ഫോണ്‍ പ്രൈ 2 എന്നാണ് ഈ ഫീച്ചര്‍ ഫോണിന് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ പ്രൈമ എന്ന പേരില്‍ പുറത്തിറക്കിയ 2599 രൂപയുടെ ഫോണിന്റെ നവീകരിച്ച വേര്‍ഷനാണ് ഇപ്പോഴുള്ളത്.

തൂവല്‍ പോലെ ബാക്ക് സൈഡില്‍ ഫിനിഷിങ് ഉള്ള കര്‍വ്ഡ് ഡിസൈനാണ് ഫോണിനുള്ളത്. ക്വാല്‍കോം ചിപ്സെറ്റാണ് ഫോണിന് നല്‍കിയിരിക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിള്‍ വോയിസ് അസിസ്റ്റന്റ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവും ഫോണിനുണ്ട്. Kai OS അടിസ്ഥാനമാക്കിയാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂടാതെ, ജിയോടിവി, ജിയോസിനിമ, ജിയോസാവന്‍ തുടങ്ങിയ ജിയോ ആപ്പുകളും ഈ ഫീച്ചര്‍ ഫോണിലുണ്ടാകും.

റിയര്‍ ക്യാമറ, സെല്‍ഫി ക്യാമറ എന്നിവയും ഈ ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതയാണ്. ജിയോ ചാറ്റിനും ആപ്പ് ഇല്ലാതെ നേറ്റീവ് വീഡിയോ കോളിനും റിയര്‍ ക്യാമറ ഉപയോഗിക്കാവുന്നതാണ്. ജിയോപേ ആന്റ് സൗണ്ട് അലര്‍ട്ട് ഫീച്ചറിനൊപ്പം യുപിഐയും സ്‌കാന്‍ ക്യൂ ആര്‍ പേയ്‌മെന്റുകളും ഈ ഫോണ്‍ ഉപയോഗിച്ച് നടത്താന്‍ സാധിക്കും.

പ്രത്യേകതകള്‍

2.4 ഇഞ്ച് (320 x 240 പിക്‌സലുകള്‍) QVGA കര്‍വ്ഡ് ഡിസ്‌പ്ലേ, ക്വാല്‍കോം SoC, 512 എംബി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഫോണിനുണ്ട്.

കെഎഐ ഒഎസ് 2.5.3, റിയര്‍ ക്യാമറ, LED ടോര്‍ച്ച്, 0.3MP (VGA) ഫ്രണ്ട് ക്യാമറ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ജിയോപേ യുപിഐ, 23 ഭാഷകളുടെ പിന്തുണ, 4G VoLTE, ബ്ലൂടൂത്ത് 5.0, യുഎസ്ബി 2.0, 2000mAh ബാറ്ററി എന്നിവയും ഈ ഫോണിലുണ്ട്.

ലക്‌സ് ബ്ലൂ നിറത്തിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 2799 രൂപയ്ക്കാണ് ഫോണ്‍ വിപണിയിലെത്തിയത്. കൂടാതെ ആമസോണ്‍ വഴിയും ഫോണ്‍ വാങ്ങാന്‍ സാധിക്കും. മാത്രമല്ല ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും മറ്റ് റീട്ടെയിലര്‍ സ്‌റ്റോളുകളിലും ഈ ഫോണ്‍ ലഭ്യമാണ്. നോക്കിയ, സാംസങ് എന്നീ ബ്രാന്റുകളാണ് ജിയോ പ്രൈമ 2ന്റെ വിപണിയിലെ എതിരാളികള്‍.

അതേസമയം, ജിയോയോയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങളായിരുന്നു ലഭ്യമായിരുന്നത്.

Also Read: Samsung S24 FE : സാംസങ് എസ്24 ഫാൻ എഡിഷൻ വിപണിയിലേക്ക്; സവിശേഷതകൾ ഇങ്ങനെ

899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിച്ചത്. കൂടാതെ 10 ഒടിടി പ്ലാനുകളുടെ സബ്സ്‌ക്രിപ്ഷന്‍, 28 ദിവസത്തേക്ക് 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ, മൂന്ന് മാസത്തേക്ക് സൊമാറ്റോ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് തുടങ്ങിയവയാണ് മറ്റൊരു ഓഫറായി നല്‍കിയിരുന്നു.

2999 രൂപയുടെ ഇടപാടുകള്‍ നടത്തുന്ന അജിയോ ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ വൗച്ചറുകള്‍ ലഭിക്കും. 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റിയയുള്ളത്. 2.5 ജിബി പ്രതിദിന ഡാറ്റയാണ് ഇതില്‍ ഉപഭോക്താക്കള്‍ക്ക് എട്ടാം വാര്‍ഷിക ഓഫര്‍ അനുസരിച്ച് ജിയോ നല്‍കിയിരുന്നത്.