Jio YouTube offer : യൂട്യൂബ് പ്രീമിയം രണ്ട് വര്‍ഷത്തേക്ക് സൗജന്യം; വമ്പന്‍ ഓഫറുമായി ജിയോ; പ്ലാനുകള്‍ ഇങ്ങനെ

Jio offers YouTube Premium free : ജിയോഫൈബര്‍, എയര്‍ഫൈബര്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലാണ് സൗജന്യ യൂട്യൂബ് പ്രീമിയം വാഗ്ദാനം ചെയ്യുന്നത്. പരസ്യങ്ങളും, തടസങ്ങളുമില്ലാതെ യൂട്യൂബ് വീഡിയോകള്‍ ഇതുവഴി ആസ്വദിക്കാനാകും. ജിയോ ഫൈബറും ജിയോ എയർഫൈബറും പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 24 മാസത്തേക്ക് (രണ്ട് വര്‍ഷത്തേക്ക്) ആണ് യൂട്യൂബ് പ്രീമിയം സൗജന്യമായി നല്‍കുന്നത്

Jio YouTube offer : യൂട്യൂബ് പ്രീമിയം രണ്ട് വര്‍ഷത്തേക്ക് സൗജന്യം; വമ്പന്‍ ഓഫറുമായി ജിയോ; പ്ലാനുകള്‍ ഇങ്ങനെ

Jio And Youtube

Published: 

11 Jan 2025 15:13 PM

പയോക്താക്കള്‍ക്ക് പരസ്യരഹിതവും സുഗമവുമായ യൂട്യൂബ് അനുഭവം ഉറപ്പാക്കുന്നതിന്‌ ജിയോഫൈബർ, എയർഫൈബർ പോസ്റ്റ്‌പെയ്ഡ് പാക്കേജുകൾക്കൊപ്പം രണ്ട് വര്‍ഷത്തേക്ക് യൂട്യൂബ് പ്രീമിയം സൗജന്യമായി വാഗ്ദാനം ചെയ്ത് ജിയോ. ജിയോഫൈബര്‍, എയര്‍ഫൈബര്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലാണ് സൗജന്യ യൂട്യൂബ് പ്രീമിയം വാഗ്ദാനം ചെയ്യുന്നത്. പരസ്യങ്ങളും, തടസങ്ങളുമില്ലാതെ യൂട്യൂബ് വീഡിയോകള്‍ ഇതുവഴി ആസ്വദിക്കാനാകും. ജിയോ ഫൈബറും ജിയോ എയർഫൈബറും പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 24 മാസത്തേക്ക് (രണ്ട് വര്‍ഷത്തേക്ക്) ആണ് യൂട്യൂബ് പ്രീമിയം സൗജന്യമായി നല്‍കുന്നത്. സാധാരണ യൂട്യൂബില്‍ വീഡിയോ കാണുമ്പോള്‍ സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ വരുന്നത് പതിവാണ്. ഇത് ആസ്വാദനത്തിന് കല്ലുകടിയുമാണ്. ഈ ഓഫറിലൂടെ ആ സാഹചര്യം ഒഴിവാക്കാം.

പ്രീമിയം പതിപ്പ് ഉപയോക്താക്കൾക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും അവരുടെ സൗകര്യത്തിനനുസരിച്ച് ഓഫ്‌ലൈനായി കാണാനും സാധിക്കും. മ്യൂസിക് സ്ട്രീമിംഗ് ആപ്പായ യൂട്യൂബ് മ്യൂസിക്കും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കാവുന്നതാണ്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവയുൾപ്പെടെയുള്ളവയില്‍ ഇത് പ്രയോജനപ്പെടുത്താം.

പ്ലാനുകള്‍ ഇങ്ങനെ (പ്ലാന്‍, നിരക്ക് എന്നീ ക്രമത്തില്‍)

  • ജിയോ ഫൈബർ/എയർ ഫൈബർ: 888
  • ജിയോ ഫൈബർ/എയർ ഫൈബർ: 1199
  • ജിയോ ഫൈബർ/എയർ ഫൈബർ: 1499
  • ജിയോ ഫൈബർ/എയർ ഫൈബർ: 2499
  • ജിയോ ഫൈബർ/എയർ ഫൈബർ: 3499

യൂട്യൂബ് പ്രീമിയം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോയുടെ ബ്രോഡ്‌ബാൻഡ്, പോസ്റ്റ്‌പെയ്ഡ് സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നത്. സ്മാർട്ട്‌ഫോണുകളിലോ സ്മാർട്ട് ടിവികളിലോ യൂട്യൂബിൽ ഗണ്യമായ സമയം ചെലവഴിക്കുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്രദമാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ, ഇന്ത്യയിൽ യൂട്യൂബ് പ്രീമിയത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നതായി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിരുന്നു. പ്രതിമാസ സ്റ്റുഡന്റ് പ്ലാനിന് 89 രൂപയും വ്യക്തിഗത പ്ലാനിന് 149 രൂപയും ഫാമിലി പ്ലാനിന് 299 രൂപയുമാണ് നിലവിലെ നിരക്കുകള്‍.

Read Also : വീണ്ടും പുതിയ ഫീച്ചറുമായി വാട്സപ്പ്; ഇത് കലക്കും

യൂട്യൂബ്-പ്രീമിയം പ്രയോജനങ്ങള്‍

  1. പരസ്യരഹിത സ്ട്രീമിംഗ്: പരസ്യങ്ങളുടെ തടസ്സങ്ങളില്ലാതെ വീഡിയോകൾ ആസ്വദിക്കാം
  2. ബാക്ക്ഗ്രൗണ്ട് പ്ലേ: മൾട്ടിടാസ്കിംഗ് നടത്തുമ്പോഴോ സ്ക്രീൻ ഓഫായിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടില്‍ വീഡിയോകൾ പ്ലേ ചെയ്യാം
  3. ഓഫ്‌ലൈൻ വ്യൂവിംഗ്: ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഇഷ്ട വീഡിയോകള്‍ പിന്നീട് കാണുന്നതിനായി ഡൗൺലോഡ് ചെയ്യാം.
  4. യൂട്യൂബ് മ്യൂസിക്ക്‌: പരസ്യരഹിത അനുഭവവും ഓഫ്‌ലൈൻ പ്ലേബാക്കും ഉൾപ്പെടുന്ന യൂട്യൂബ് മ്യൂസിക് സ്ട്രീമിംഗ് ആപ്പിലേക്ക് ആക്‌സസ്

5.5 ജി നെറ്റ്‌വർക്ക്

അതിനിടെ, റിലയൻസ് ജിയോ, 10 ജിബിപിഎസ്‌ വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്ന അത്യാധുനിക 5.5 ജി നെറ്റ്‌വർക്ക് പുറത്തിറക്കി. നിലവിലുള്ള 5 ജി സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തിയ പതിപ്പാണിത്. വണ്‍പ്ലസ് 13 സീരീസ് സ്മാര്‍ട്ട്‌ഫോണാണ് 5.5ജി സേവനത്തെ പിന്തുണയ്ക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. സ്ട്രീമിംഗ് തുടങ്ങിയവയില്‍ വേറിട്ട ഉപയോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍