Jio, Airtel Voice SMS Plan : അങ്ങനെ വഴിക്ക് വാ! ഡാറ്റ ഇല്ല, കോളിങ്ങും എസ്എംഎസും മാത്രം; പുതിയ പ്ലാനുമായി എയർടെലും ജിയോയും

Jio And Airtel Unlimited Calling And SMS Plans : രാജ്യത്ത് നിരവിധി പേർ ഇപ്പോഴും ബേസിക് ഫോൺ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അവർക്കും ഉപയോഗപ്രദമാകുന്ന പ്ലാനുകൾ ടെലികോം കമ്പനികൾ അവതരിപ്പിക്കണമെന്നായിരുന്നു ട്രായിയുടെ നിർദേശം. ഇതെ തുടർന്നാണ് എയർടെലും ജിയോയും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

Jio, Airtel Voice SMS Plan : അങ്ങനെ വഴിക്ക് വാ! ഡാറ്റ ഇല്ല, കോളിങ്ങും എസ്എംഎസും മാത്രം; പുതിയ പ്ലാനുമായി എയർടെലും ജിയോയും

Jio Airtel

Updated On: 

23 Jan 2025 21:30 PM

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) നിർദേശത്തെ തുടർന്ന് ഡാറ്റയില്ലാതെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും എസ്എംഎസും അടിങ്ങിയ പ്ലാനുകൾ അവതരിപ്പിച്ച് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും എയർടെലും. രാജ്യത്ത് 15 കോടിയിൽ അധികം പേരും ഇപ്പോഴും 2ജി നെറ്റ്വർക്കിലുള്ള ബേസിക് ഫോണുകളാണ് ഉപയോഗിക്കുന്നത്. അവർക്ക് ഇൻ്റർനെറ്റ് ഡാറ്റ പ്ലാനുകൾ ഉപകാരപ്രദമല്ലെന്നും അതുകൊണ്ട് അവർക്കായി വോയ്സ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായി ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഇതെ തുടർന്നാണ് ജിയോയും എയർടെലും ഡാറ്റ ഇല്ലാതെ വോയ്സും എസ്എംഎസും മാത്രമുള്ള പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ പുതിയ പ്ലാനുകൾ

458 രൂപയുടെയും 1958 രൂപയുടെയും രണ്ട് പ്ലാനുകളാണ് റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 458 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ആയിരം സൗജന്യ എസ്എംഎസ് സേവനവും ലഭിക്കുന്നതാണ്. സമാനമായി ഒരു വർഷത്തേക്കുള്ള പ്ലാനാണ് 1958 രൂപയുടേത്. 3600 എസ്എംഎസുകളാണ് 1958 രൂപയുടെ പ്ലാനിൽ ലഭിക്കുക. ഈ പ്ലാനുകൾക്ക് ജിയോ ഡാറ്റ നൽകുന്നില്ലെങ്കിലും ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സൗജന്യ സേവനം ലഭിക്കുന്നതാണ്.

എയടെല്ലിൻ്റെ വോയ്സ് പ്ലാൻ

ട്രായിയുടെ നിർദേശപ്രകാരമുള്ള വോയ്സ് ഓൺലി പ്ലാൻ ആദ്യം അവതരിപ്പിച്ചത് എയർടെല്ലായിരുന്നു. 509 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളിനൊപ്പം 900 സൗജന്യ എസ്എംഎസാണ് എയർടെൽ നൽകുന്നത്. 84 ദിവസമാണ് കാലാവധി. ഒരു വർഷത്തേക്കുള്ള പ്ലാനിൻ്റെ വില 1999 രൂപയാണ്. 3000 എസ്എംഎസുകൾ സൗജന്യമായി ലഭിക്കും.

ALSO READ : Truecaller : വിളിച്ചാല്‍ ‘വിവരം’ അറിയും; ട്രൂകോളറിന്റെ ലൈവ് കോളര്‍ ഐഡി ഇനി ഐഫോണിലും

അതേസമയം ട്രായിയുടെ നിർദേശത്തെ തുടർന്ന് പേരിന് മാത്രമാണ് ടെലികോം കമ്പനികൾ ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശം ഉയരുന്നത്. സാധാരണക്കാരെ വലയ്ക്കും വിധത്തിലുള്ള തുകയാണ് ഈ പ്ലാനുകൾക്ക് ടെലികോം കമ്പനികൾ നൽകിയിരിക്കുന്നതെന്നാണ് നിരവധി പേർ ഉന്നയിക്കുന്ന വിമർശനം

ട്രായിയുടെ നിർദേശം

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ടെലികോം കമ്പനികൾ വോയ്സ ഓൺ്ലി പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായി നിർദേശം നൽകിയത്. പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനായി ടെലികോം കമ്പനികൾക്ക് ഒരു മാസത്തെ സാവാകാശവും ട്രായി നൽകി. രാജ്യത്ത് 15 കോടിയിൽ അധികം പേരും ഇപ്പോഴും 2ജി നെറ്റ്വർക്ക് സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. അവർക്ക് ഉപയോഗപ്രദമായ പ്ലാനുകളും ടെലികോം കമ്പനികൾ അവതരിപ്പിക്കണമെന്നായിരുന്നു ട്രായിയുടെ നിർദേശം.

Related Stories
Samsung Galaxy S25 Edge: ഗ്യാലക്സി അൺപാക്ക്ഡ്; അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സ്ലിം ബ്യൂട്ടി സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ്
Truecaller : വിളിച്ചാല്‍ ‘വിവരം’ അറിയും; ട്രൂകോളറിന്റെ ലൈവ് കോളര്‍ ഐഡി ഇനി ഐഫോണിലും
WhatsApp : ഇനി സ്വല്‍പം മ്യൂസിക്ക് ആവാം ! സ്റ്റാറ്റസുകള്‍ സംഗീതമയമാകും; വാട്‌സാപ്പ് ഇനി വേറെ ലെവല്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
‘ഇത് പുത്തൻ പ്രതീക്ഷ’; എഐക്ക് ക്യാൻസറിനെ കണ്ടെത്താനും 48 മണിക്കൂറിനുള്ളിൽ വാക്സിൻ ലഭ്യമാക്കാനും സാധിക്കും; ഒറാക്കിൾ ചെയർമാൻ
Realme Neo 7 SE: വമ്പൻ ബാറ്ററി, 16 ജിബി റാം: റിയൽമി നിയോ 7ഇ ഉടൻ വിപണിയിൽ
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി