Jio Airfiber: ഫ്രീഡം ഓഫര്‍; ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കളാകാന്‍ ബെസ്റ്റ് ടൈം
Jio Airfiber Freedom Offer: മൂന്ന് മാസം, ആറ് മാസം, 12 മാസം തുടങ്ങി വിവിധ കാലാവധികളിലുള്ള എല്ലാ പ്ലാനുകള്‍ക്കും ഓഫര്‍ ലഭിക്കും. ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതിനായി എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ജിയോ എയര്‍ഫൈബര്‍ കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍. എങ്കിലിതാ ഒരു സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പുതിയ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കായി ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. പുതിയ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് 1000 രൂപ ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ് ഒഴിവാക്കി 30 ശതമാനം കിഴിവ് ലഭിക്കും.
Also Read: SearchGPT : ഗൂഗിളിന് വെല്ലുവിളി; സെർച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പൺ എഐ
3121 രൂപയുടെ പ്ലാനിന് 2121 രൂപയായിരിക്കും നല്‍കേണ്ടി വരിക. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ഈ പ്ലാനിന്റെ കാലാവധി. ആഗസ്റ്റ് 15ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും. മാത്രമല്ല, എയര്‍ ഫൈബര്‍ 5ജി, പ്ലസ് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാണെന്നാണ് കമ്പനി അറിയിക്കുന്നത്.
മൂന്ന് മാസം, ആറ് മാസം, 12 മാസം തുടങ്ങി വിവിധ കാലാവധികളിലുള്ള എല്ലാ പ്ലാനുകള്‍ക്കും ഓഫര്‍ ലഭിക്കും. ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതിനായി എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Also Read: Apple map: ഗൂഗിൾ മാപ്പിനോട് ഏറ്റുമുട്ടാൻ എത്തുന്നു ആപ്പിൾ മാപ്പ്
നിലവില്‍ 1.2 കോടിയിലധികം വീടുകളില്‍ ജിയോ എയര്‍ ഫൈബര്‍ സേവനം നല്‍കുന്നുണ്ട്. പുതിയ എയര്‍ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നതിനായി 60008 60008 എന്ന നമ്പറിലേക്ക് മിസ്ഡ് ചെയ്യാം.