SSLV Launch: എസ്.എസ്.എൽ.വി പുതിയ മുന്നേറ്റത്തിന്റെ തുടക്കം; ഇനി വരുന്നത് ഇത്തിരിക്കുഞ്ഞന്മാരുടെ കാലം

ISRO successfully launches EOS-08: ഇനി സ്വകാര്യ ബഹിരാകാശ കമ്പനികൾ ഇന്ത്യയിലും ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ ഈ നീക്കം കാരണമാകും എന്നാണ് വിലയിരുത്തൽ.

SSLV Launch: എസ്.എസ്.എൽ.വി പുതിയ മുന്നേറ്റത്തിന്റെ തുടക്കം; ഇനി വരുന്നത് ഇത്തിരിക്കുഞ്ഞന്മാരുടെ കാലം

എസ്എസ്എൽവി വിജയകരമായി പൂർത്തിയായി PHOTO - TV9 Bharatvarsh

Updated On: 

16 Aug 2024 14:06 PM

ന്യൂഡൽഹി: ഐ എസ് ആർ ഒയുടെ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ് എസ് എൽ വി) വിജയകരമായി പൂർത്തിയായതോടെ രാജ്യം പുത്തൻ മുന്നേറ്റ സ്വപ്നങ്ങൾ കൂടി കണ്ടു തുടങ്ങുകയാണ്. ഇനി വരുന്നത് കുഞ്ഞൻ സാറ്റലൈറ്റുകളുടെ കാലമാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എസ് എസ് എൽ വിയുടെ മൂന്നാമത്തെ പരീക്ഷണമായിരുന്നു ഇത്തവണത്തേത്. ആഗോളതലത്തിൽ ബഹിരാകാശ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സമയബന്ധിതമായി തങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്. വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ വിക്ഷേപണ രം​ഗത്ത് നിരവധി സാധ്യതകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജ്യം എസ് എസ് എൽ വി പദ്ധതിയിലേക്ക് ചുവടു വച്ചത്.

പുത്തൻ പ്രതീക്ഷകൾ

എസ് എസ് എൽ വി റോക്കറ്റിൽ ഇതിനു മുമ്പും പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്. ഈ രം​ഗത്ത് ഐഎസ്ആർഒ നടത്തുന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണമാണ് ഇത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റോക്കറ്റ് സ്വകാര്യ കമ്പനികൾക്ക് ഇനി കൈമാറുമെന്നും വിവരമുണ്ട്. ഈ കുഞ്ഞൻ റോക്കറ്റുകൾ ഐഎസ്ആർഒ വികസിപ്പിച്ചത് സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണ്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ (ഇൻ സ്പേസ്) ഏജൻസിക്കാണ് എസ് എസ് എൽ വി വിക്ഷേപണങ്ങളുടെ മേൽനോട്ടച്ചുമതല ഉള്ളത്.

ഇത് ഒരു സ്വയംഭരണ ഏജൻസി ആണ്. ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലാണ് ഇപ്പോൾ രാജ്യം മുന്നോട്ടു പോകുന്നത്. സ്‌കൈ റൂട്ട് എയറോസ്പേസ്, ധ്രുവ സ്പേസ്, അഗ്‌നികുൽ കോസ്മോസ്, പിക്സൽ തുടങ്ങി വിവിധ കമ്പനികൾ രാജ്യത്ത് വന്നതിനു പിന്നാലെയാണ് ഈ പുതിയ പദ്ധതി എന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്.

ALSO READ – ബാങ്ക് അക്കൗണ്ടില്ലാതെ ഗൂഗിൾപേയും, ഫോൺ പേയും കിട്ടും, പുതിയ സംവിധാനം ഒരുങ്ങുന്നു

സ്വകാര്യ ബഹിരാകാശ കമ്പനികൾ ഇന്ത്യയിലും

ഇനി സ്വകാര്യ ബഹിരാകാശ കമ്പനികൾ ഇന്ത്യയിലും ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ ഈ നീക്കം കാരണമാകും എന്നാണ് വിലയിരുത്തൽ. ചുരുക്കി പറഞ്ഞാൽ മറ്റൊരു സ്പേസ് എക്സ് പോലുള്ളവ ഇവിടെയും രൂപപ്പെട്ടേക്കാം. 500 കിലോഗ്രാം ഭാരമുള്ള പേലോഡുകളാണ് ഇതിൽ ഉൾക്കൊള്ളുക. ഇത്രയും ഭാരം വരെ ഭ്രമണപഥത്തിൽ എത്തിക്കാൻ എസ് എസ് എൽ വിക്ക് സാധിക്കും. രണ്ട് മീറ്റർ വ്യാസവും 34 മീറ്റർ നീളവുമാണ് ഈ റോക്കറ്റിന് ഉള്ളത്. റോക്കറ്റ് പ്രവർത്തിക്കുന്നതിന്റെ ഭാ​ഗമായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളാണ് തുടക്കത്തിലുള്ളത്. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ അധിഷ്ഠിത വെലോസിറ്റി ട്രിമ്മിങ് മോഡ്യൂൾ എന്ന അവസാന ഘട്ടവും ഇതിനു പിന്നാലെ എത്തുന്നു.

എസ് എസ് എൽ വി വിക്ഷേപണങ്ങൾക്ക് വേണ്ടി പ്രത്യേകം ബഹിരാകാശ വിക്ഷേപണ കേന്ദ്രം നിർമ്മിക്കാനും ഐഎസ്ആർ പദ്ധതി ഇടുന്നുണ്ട്. നിർമിക്കുന്നുണ്ട്. കുലശേഖര പട്ടണത്തായിരിക്കും ഇത് നിർമ്മിക്കുക. സ്വകാര്യ കമ്പനികളുടെ വിക്ഷേപണ ദൗത്യങ്ങൾക്ക് വേണ്ടിയാണ് കുലശേഖര പട്ടണത്തെ കേന്ദ്രം നിർമിക്കുന്നതെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ (ഇൻ സ്പേസ്) ചെയർമാൻ പവൻ ഗോയങ്ക വ്യക്തമാക്കി.

റോക്കറ്റിന്റെ സവിശേഷതകൾ

ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (EOIR), SAC, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം- റിഫ്ലെക്റ്റോമെട്രി പേലോഡ് (GNSS-R), SAC, SiC UV ഡോസിമീറ്റർ, LEOS എന്നിങ്ങനെ മൂന്ന് പേലോഡുകളാണ് ഉപഗ്രഹം വഹിക്കുന്നത്. സംയോജിത ഏവിയോണിക്സ് സിസ്റ്റം – കമ്മ്യൂണിക്കേഷൻ, ബേസ്ബാൻഡ്, സ്റ്റോറേജ് ആൻഡ് പൊസിഷനിംഗ് (സിബിഎസ്പി) പാക്കേജ്, പിസിബി ഉൾപ്പെട്ട പാനൽ, എംബഡഡ് ബാറ്ററി, മൈക്രോ-ഡിജിഎ (ഡ്യുവൽ ജിംബൽ ആൻ്റിന), എന്നിങ്ങനെയുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളും സാറ്റലൈറ്റിനുണ്ട്. -പിഎഎ (ഫേസ്ഡ് അറേ ആൻ്റിന), ഫ്ലെക്സിബിൾ സോളാർ പാനൽ, നാനോ സ്റ്റാർ സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. റേഡിയേഷൻ എക്സ്പോഷർ അളക്കുന്നതിനുള്ള ഉപകരണമായ ഡോസിമീറ്റർ, പേലോഡ് ഉൾപ്പെടെയുള്ള ഇരുപത് വ്യത്യസ്ത സാങ്കേതിക വിദ്യകൾ EOS-08 ഉപഗ്രഹത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് സാറ്റലൈറ്റ് ഡയറക്ടർ അവിനാഷ് എം പറഞ്ഞു.

Related Stories
RedNote : ‘ടിക്‌ടോക്കിന് പ്രാണവേദന, റെഡ്‌നോട്ടിന് വീണവായന’; ഒറ്റയടിക്ക് ചൈനീസ് കമ്പനിക്ക് യുഎസില്‍ കിട്ടിയത് നിരവധി ഉപയോക്താക്കളെ
Google AI Feature: നിങ്ങൾക്ക് ഇഷ്ട്ടമുള്ള വാർത്തകൾ ഓഡിയോ രൂപത്തിലും കേൾക്കാം; പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ
Asus Zenfone 12 Ultra: കൊടുക്കുന്ന വിലയ്ക്ക് മുതലാണ്; അസ്യൂസ് സെൻഫോൺ 12 അൾട്ര ഫെബ്രുവരിയിലെത്തും
G3 ATLAS: ധൂമകേതുവിനെ കാത്ത് ബഹിരാകാശ ഗവേഷകർ; 160,000 വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ കാഴ്ച്ച
ISRO Spacedex: ദൗത്യം വൈകും; സ്‌പേഡെക്‌സ് ഡോക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചു, ഉപഗ്രഹങ്ങള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍
iPhone 17 Pro: ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് ഫോണുകളിൽ ക്യാമറ തകർക്കും; റിപ്പോർട്ടുകൾ ഇങ്ങനെ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്