Spadex Docking: ചരിത്ര നേട്ടം! സ്പേഡെക്സ് ഡോക്കിംഗ് വിജയം; ഐഎസ്ആർഒ ഇനി എലൈറ്റ് ക്ലബിൽ

ISRO Spadex Docking Mission: കഴിഞ്ഞ വർഷം ഡിസംബർ 30-ാം തിയതിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. പിഎസ്എൽവി-സി60 ലോഞ്ച് വെഹിക്കിളിൽ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയാണ് ഉപഗ്രഹങ്ങളുടെ പേരുകൾ. ഡോക്കിംഗ് പരീക്ഷണം ജനുവരി ആറിന് നടത്താനാണ് ആദ്യം ഐഎസ്ആർഒ അധികൃതർ നിശ്ചയിച്ചിരുന്നത്.

Spadex Docking: ചരിത്ര നേട്ടം! സ്പേഡെക്സ് ഡോക്കിംഗ് വിജയം; ഐഎസ്ആർഒ ഇനി എലൈറ്റ് ക്ലബിൽ

spadex docking

Published: 

16 Jan 2025 15:37 PM

ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടംകുറിച്ച് ഇന്ത്യ. സ്പേസ് ഡോക്കിംഗ് (SpaDeX docking) പരീക്ഷണമായ സ്പേഡെക്സ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വിജയത്തിലെത്തിച്ചു. സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ ഇതിലൂടെ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിന് മുമ്പ് ഡോക്കിംഗ് ടെക്നോളജി വിജയകരമാക്കിയ രാജ്യങ്ങളിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ വൻശക്തകളുടെ കോട്ടയിലേ്ക്കാണ് ഇന്ത്യയും കടന്നുചെന്നിരിക്കുന്നത്. അതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് എലൈറ്റ് ക്ലബിലെത്തി.

കഴിഞ്ഞ വർഷം ഡിസംബർ 30-ാം തിയതിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. പിഎസ്എൽവി-സി60 ലോഞ്ച് വെഹിക്കിളിൽ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയാണ് ഉപഗ്രഹങ്ങളുടെ പേരുകൾ. ഡോക്കിംഗ് പരീക്ഷണം ജനുവരി ആറിന് നടത്താനാണ് ആദ്യം ഐഎസ്ആർഒ അധികൃതർ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഈ ശ്രമം നീട്ടിവയ്ക്കുകയായിരുന്നു.

അതേസമയം, ഒൻപതാം തിയതി ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവന്നെങ്കിലും വീണ്ടും ചില സാങ്കേതിക പ്രശ്‌നങ്ങൾ പരീക്ഷണത്തിന് തടസമായി. അതിനാൽ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഐഎസ്ആർഒ അറിയിക്കുകയായിരുന്നു. പിന്നീട് ഐഎസ്ആർഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം പരീക്ഷണം ആരംഭിച്ചത്.
പതിനൊന്നാം തീയതിയിലെ മൂന്നാം പരിശ്രമത്തിൽ ഐഎസ്ആർഒ അനായാസം ഉപഗ്രഹങ്ങളെ അടുത്തെത്തിച്ചു. 500 മീറ്ററിൽ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കുമാണ് എത്തിച്ചത്.

എന്നാൽ ഇതൊരു ട്രെയൽ മാത്രമായിരുന്നു എന്നാണ് ഐഎസ്ആർഒ ഇതിന് വിശദീകരണം നൽകിയത്. പിന്നീട് ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. ഇനിയൊരു ശ്രമം ഉണ്ടാവുകയാണെങ്കിൽ വിവരങ്ങൾ പഠിച്ച ശേഷം മാത്രമെ നീങ്ങു എന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ഒടുവിൽ ആകാക്ഷയുടെയു നെഞ്ചിടിപ്പിൻ്റെയും കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാർത്ത ഐഎസ്ആർഒ പുറത്തുവരികയായിരുന്നു.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് രാജ്യത്തുനിന്ന് അഭിനന്ദനപ്രവാഹമായിരുന്നു. ‘ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തിയ ഐഎസ്ആർഒ, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണ്’ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവച്ചു. സ്പേഡെക്സ് ഡോക്കിംഗ് വിജയത്തിൽ പങ്കാളികളായ ഐഎസ്ആർഒയിലെ മുഴുവൻ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം
ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്