ISRO SpaDeX Mission : ആ ‘ഹാന്‍ഡ്‌ഷേക്ക്’ എപ്പോള്‍ നടക്കും? സ്‌പേസ് ഡോക്കിങിനായി കാത്തിരിപ്പ്; സ്‌പേഡെക്‌സിലെ നിര്‍ണായക നിമിഷത്തിന് കാതോര്‍ത്ത് രാജ്യം

ISRO SpaDeX Mission Space Docking : ഡോക്കിങുമായി ബന്ധപ്പെട്ടുള്ള പരീക്ഷ ശ്രമം നടന്നതായി ഐഎസ്ആര്‍ഒ. ഡാറ്റ വിശകലനം ചെയ്തതിന് ശേഷമാകും ഡോക്കിങ് പ്രക്രിയ നടത്തുക. ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമല്ല. ഡോക്കിംഗ് ദൗത്യത്തിനായുള്ള ആദ്യ ശ്രമം ആദ്യം ജനുവരി ഏഴിനാണ് തീരുമാനിച്ചിരുന്നത്. ജനുവരി എട്ടിന് ദൗത്യം വീണ്ടും നീട്ടിവച്ചു. ഉപഗ്രഹങ്ങൾക്കിടയിലുള്ള അധിക ഡ്രിഫ്റ്റ് മൂലമുണ്ടാകുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം

ISRO SpaDeX Mission : ആ ഹാന്‍ഡ്‌ഷേക്ക് എപ്പോള്‍ നടക്കും? സ്‌പേസ് ഡോക്കിങിനായി കാത്തിരിപ്പ്; സ്‌പേഡെക്‌സിലെ നിര്‍ണായക നിമിഷത്തിന് കാതോര്‍ത്ത് രാജ്യം

SpaDeX Docking

jayadevan-am
Updated On: 

12 Jan 2025 08:09 AM

എസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യം അന്തിമ ഘട്ടത്തിലേക്ക്. രണ്ട് ഉപഗ്രഹങ്ങളുടെ സ്‌പേസ് ഡോക്കിങിന്റെ അന്തിമ നിമിഷങ്ങളാണ് ഇനി സംഭവിക്കാനുള്ളത്. ആവേശകരമായ ‘ഹാന്‍ഡ്‌ഷേക്ക്’ എന്നാണ് ഐഎസ്ആര്‍ഒ ഡോക്കിങിനെ വിശേഷിപ്പിക്കുന്നത്. ഒടുവില്‍ ഡോക്കിങുമായി ബന്ധപ്പെട്ടുള്ള പരീക്ഷ ശ്രമം നടന്നതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇനി ഡാറ്റ വിശകലനം ചെയ്തതിന് ശേഷമാകും ഡോക്കിങ് പ്രക്രിയ നടത്തുക. ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമല്ലെങ്കിലും, കാത്തിരിക്കുകയാണ് രാജ്യം. ഡോക്കിംഗ് ദൗത്യത്തിനായുള്ള ആദ്യ ശ്രമം ആദ്യം ജനുവരി ഏഴിനാണ് തീരുമാനിച്ചിരുന്നത്. ജനുവരി എട്ടിന് ദൗത്യം വീണ്ടും നീട്ടിവച്ചു. ഉപഗ്രഹങ്ങൾക്കിടയിലുള്ള അധിക ഡ്രിഫ്റ്റ് മൂലമുണ്ടാകുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം.

ഐഎസ്ആര്‍ഒ ഇതുവരെ പുറത്തുവിട്ട അപ്‌ഡേറ്റുകള്‍

  1. 15 മീറ്റര്‍ വരെയും, തുടര്‍ന്ന് മൂന്ന് മീറ്റര്‍ കൂടിയും എത്താനുള്ള പരീക്ഷണ ശ്രമം നടക്കുന്നു. സ്‌പേസ്‌ക്രാഫ്റ്റിനെ സുരക്ഷിത ദൂരത്തേക്ക് തിരികെ മാറ്റുന്നു. ഡാറ്റ വിശകലനം ചെയ്തതിന് ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തും (രാവിലെ 7.06ന് പുറത്തുവിട്ട അപ്‌ഡേറ്റ്)
  2. 15 മീറ്റര്‍ ഉയരത്തില്‍ നിന്ന് സ്‌പേഡെക്‌സ് ഉപഗ്രഹങ്ങള്‍ പരസ്പരം മികച്ച ഫോട്ടോകളും വീഡിയോകളും പകര്‍ത്തുന്നു (പുലര്‍ച്ചെ 6.19ന് പുറത്തുവിട്ട അപ്‌ഡേറ്റ്‌)
  3. 15 മീറ്ററിൽ പരസ്പരം കൂടുതൽ വ്യക്തമായി കാണാം. ആവേശകരമായ ഹാന്‍ഡ്‌ഷേക്കിനായി വെറും 50 അടി അകലം മാത്രം (പുലര്‍ച്ചെ 5.17ന് പുറത്തുവിട്ട അപ്‌ഡേറ്റ്‌).
  4. കൂടുതല്‍ അടുത്തു. 105 മീറ്റർ ഇന്റർ സാറ്റലൈറ്റ് ദൂരത്തിൽ (ISD) നിന്ന് പരസ്പരം കാണുന്നു (പുലര്‍ച്ചെ 3.11ന് പുറത്തുവിട്ട അപ്‌ഡേറ്റ്‌)

സ്‌പേസില്‍ ജീവന്‍ മുളയ്ക്കുന്നു; ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ ‘വിത്തും കൈക്കോട്ടും’ ! ഇനി ഇലകള്‍ക്കായി കാത്തിരിപ്പ്‌

സ്‌പേഡെക്‌സ് ദൗത്യം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഡിസംബര്‍ 30നായിരുന്നു വിക്ഷേപണം. എസ്ഡിഎക്‌സ്01 (ചേസര്‍), എസ്ഡിഎക്‌സ്02 (ടാര്‍ഗെറ്റ്) എന്നീ ഉപഗ്രഹങ്ങളെ 470 കി.മീ സര്‍ക്കുലര്‍ ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് (ഡോക്കിങ്) ഇതിലൂടെ ലക്ഷ്യമിടുന്നത്. 220 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി60 കുതിച്ചുയര്‍ന്നത്. ചാന്ദ്രയാന്‍ 4, സ്വപ്‌നപദ്ധതിയായ ഇന്ത്യയുടെ സ്വന്തം സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍) തുടങ്ങിയവയ്ക്ക് ഏറെ നിര്‍ണായകമാണ് സ്‌പേഡെക്‌സ് മിഷന്‍.

റിലേറ്റീവ് വെലോസിറ്റി ക്രമീകരണത്തിലൂടെ ആദ്യം ഉപഗ്രങ്ങള്‍ തമ്മില്‍ നിശ്ചിത ദൂരമുണ്ടാകും. പിന്നീട് ഈ ദൂരങ്ങള്‍ കുറച്ചുകൊണ്ടു വന്ന് സാറ്റലൈറ്റുകളെ അടുപ്പിക്കും. അങ്ങനെയാണ് ഡോക്കിങ് നടത്തുന്നത്. വേര്‍പിരിഞ്ഞുകഴിഞ്ഞാല്‍ രണ്ട് ഉപഗ്രഹങ്ങളും പേലോഡുകള്‍ പ്രവര്‍ത്തിക്കുന്നതാണ് ദൗത്യത്തിന്റെ അടുത്ത ഘട്ടം. ഈ പേലോഡുകള്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും പ്രവര്‍ത്തിക്കുന്നത്. 24 പേലോഡുകള്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങള്‍ നടത്തും.

ഐഎസ്ആര്‍ഒയുടെ 2024ലെ അവസാന ദൗത്യമായിരുന്നു സ്പാഡെക്‌സ്. പദ്ധതി വിജയിച്ചാല്‍ ഇന്ത്യ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമാകും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്.

വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം