Spadex Satellite Docking: ഇത് ചരിത്ര പരീക്ഷണം, രണ്ട് ഉപഗ്രഹങ്ങൾ ഒന്നാകുന്ന വിസ്മയക്കാഴ്ച്ച; ബഹിരാകാശ ഡോക്കിംഗ് നാളെ

Isro Spadex Satellite Docking Mission: കഴിഞ്ഞ ഡിസംബർ 30-ാം തിയതിയാണ് ഐഎസ്ആർഒ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകൾ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി-സി60 ലോഞ്ച് വെഹിക്കിളിലാണ് ഇവ രണ്ടും വിക്ഷേപണം നടത്തിയത്. എസ്‌ഡിഎക്‌സ്01 (SDX01-ചേസർ), എസ്‌ഡിഎക്‌സ്02 (SDX02- ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. ഇവയ്ക്ക് ഏകദേശം 220 കിലോഗ്രാം വീതം ഭാരമുണ്ട്. 20 കിലോമീറ്റർ അകലത്തിലാണ് ഇവ രണ്ടും വിക്ഷേപിക്കപ്പെട്ടത്.

Spadex Satellite Docking: ഇത് ചരിത്ര പരീക്ഷണം, രണ്ട് ഉപഗ്രഹങ്ങൾ ഒന്നാകുന്ന വിസ്മയക്കാഴ്ച്ച; ബഹിരാകാശ ഡോക്കിംഗ് നാളെ

Published: 

08 Jan 2025 18:18 PM

ഐഎസ്ആർഒയ്ക്കാ നാളെ ചരിത്രനിമിഷം. ചരിത്രത്തിലാദ്യമായി നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെയാണ്. സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആർഒയുടെ നാളത്തെ ലക്ഷ്യം. ഇന്ത്യൻ സമയം വ്യാഴാഴ്‌ച രാവിലെ എട്ട് മണിക്കാണ് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കുക. നാളെ രാവിലെ എട്ട് മണി മുതൽ ഐഎസ്ആർഒയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാൻ സാധിക്കും.

കഴിഞ്ഞ ഡിസംബർ 30-ാം തിയതിയാണ് ഐഎസ്ആർഒ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകൾ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി-സി60 ലോഞ്ച് വെഹിക്കിളിലാണ് ഇവ രണ്ടും വിക്ഷേപണം നടത്തിയത്. എസ്‌ഡിഎക്‌സ്01 (SDX01-ചേസർ), എസ്‌ഡിഎക്‌സ്02 (SDX02- ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. ഇവയ്ക്ക് ഏകദേശം 220 കിലോഗ്രാം വീതം ഭാരമുണ്ട്. 20 കിലോമീറ്റർ അകലത്തിലാണ് ഇവ രണ്ടും വിക്ഷേപിക്കപ്പെട്ടത്. എന്നാൽ ഈ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം അഞ്ച് കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, 3 മീറ്റർ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവേണം ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കാൻ.

ആദ്യം ജനുവരി 6ന് ഡോക്കിങ് പരീക്ഷണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നാളത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ബഹിരാകാശ ഡോക്കിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. നാളത്തെ സ്പേഡെക്‌സ് ഡോക്കിംഗ് വിജയിച്ചാൽ ഇന്ത്യയ്ക്ക് അത് ചരിത്ര നിമിഷമാണ്. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കും.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീഷ സ്റ്റേഷൻ്റെ നിർമാണത്തിന് സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ അനിവാര്യമായ ഘടകമാണ്. അതിനാൽ തന്നെ നാളത്തെ പരീക്ഷണത്തെ ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയും രാജ്യവും ഉറ്റുനോക്കുന്നത്.

ദൗത്യം നടത്തുക ഇങ്ങനെ

റിലേറ്റീവ് വെലോസിറ്റി ക്രമീകരണത്തിലൂടെ ആദ്യം ഉപഗ്രങ്ങൾ തമ്മിൽ അഞ്ച് കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, 3 മീറ്റർ എന്നിങ്ങനെ അകലമുണ്ടാകും. പിന്നീട് ഈ അകലം കുറച്ചുകൊണ്ടുവന്ന ശേഷം കൂട്ടിയോജിപ്പിക്കുക എന്നതാണ് ദൗത്യം. വേർപിരിഞ്ഞുകഴിഞ്ഞാൽ രണ്ട് ഉപഗ്രഹങ്ങളും അവയുടെ പേലോഡുകൾ പ്രവർത്തിപ്പിച്ച് തുടങ്ങും. ഈ പേലോഡുകൾ രണ്ട് വർഷത്തേക്കാണ് ഇത്തരത്തിൽ പ്രവർത്തിക്കുക.

24 പേലോഡുകൾ ഉൾപ്പെടുന്ന പരീക്ഷണങ്ങൾ നടത്താനാണ് നീക്കം. ഈ 24 പേലോഡുകളിൽ 14 എണ്ണം ഐഎസ്ആർഒയുടേതും, പത്തെണ്ണം സ്വകാര്യ സ്ഥാപനങ്ങളുടേതുമാണ്. അവശിഷ്ടങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ‘റോബോട്ടിക് ആം’ പരീക്ഷണവും, വിത്ത് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ടും ചെടികളുടെ വളർച്ചയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഈ പരീക്ഷണങ്ങളിൽ ഉൾപ്പെടും.

സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം