ISRO Spacedex: ദൗത്യം വൈകും; സ്‌പേഡെക്‌സ് ഡോക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചു, ഉപഗ്രഹങ്ങള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍

ISRO Spacedex Postponed: സ്ലോ ഡ്രിഫ്റ്റ് ടെക്‌നിക് ഉപയോഗിച്ച് രണ്ട് ഉപഗ്രങ്ങള്‍ തമ്മിലുള്ള അകലം 230 മീറ്ററില്‍ നിന്ന് 15 മീറ്ററാക്കി ഐഎസ്ആര്‍ഒ ചുരുക്കി. പിന്നീട് 15 മീറ്ററില്‍ നിന്ന് 3 മീറ്ററായി അകലം കുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതായും ഐഎസ്ആര്‍ഒ പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ISRO Spacedex: ദൗത്യം വൈകും; സ്‌പേഡെക്‌സ് ഡോക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചു, ഉപഗ്രഹങ്ങള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍

സ്പേഡെക്സ്

Updated On: 

13 Jan 2025 18:35 PM

ബെംഗളൂരു: സ്‌പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ച് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് കുറച്ചിരുന്നു. എന്നാല്‍ ഡോക്കിങ് നടത്തുന്നതിന് മുമ്പ് നടത്തിയ വിശകലനത്തില്‍ രണ്ട് ഉപഗ്രങ്ങളെയും വീണ്ടും അകലെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നാം തവണയാണ് ഡോക്കിങ് മാറ്റിവെക്കുന്നത്.

സ്ലോ ഡ്രിഫ്റ്റ് ടെക്‌നിക് ഉപയോഗിച്ച് രണ്ട് ഉപഗ്രങ്ങള്‍ തമ്മിലുള്ള അകലം 230 മീറ്ററില്‍ നിന്ന് 15 മീറ്ററാക്കി ഐഎസ്ആര്‍ഒ ചുരുക്കി. പിന്നീട് 15 മീറ്ററില്‍ നിന്ന് 3 മീറ്ററായി അകലം കുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതായും ഐഎസ്ആര്‍ഒ പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ജനുവരി 9ന് നടന്ന പരീക്ഷണത്തില്‍ ഡ്രിഫ്റ്റ് പ്രതീക്ഷിച്ചതിലും അധികമായപ്പോള്‍ ഉപഗ്രഹങ്ങള്‍ 230 മീറ്റര്‍ അകലെയായി. എന്നാല്‍ കഴിഞ്ഞ ദിവസം വിജയകരമായി ഡോക്കിങ് നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വെല്ലുവിളികള്‍ നേരിടുകയായിരുന്നു.

1.5 കിലോമീറ്റര്‍ അകലത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളെയായിരുന്നു 15 മീറ്റര്‍ ദൂരത്തേക്ക് അടുപ്പിച്ചത്. അല്‍പനേരം ഈ രണ്ട് ഉപഗ്രഹങ്ങളും ആ സ്ഥാനത്ത് തുടര്‍ന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഐഎസ്ആര്‍ഒ പകര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് 15 മീറ്ററില്‍ നിന്ന് 3 മീറ്ററിലേക്ക് ദൂരം കുറയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടത്.

Also Read: Spadex Satellite Docking: ഇത് ചരിത്ര പരീക്ഷണം, രണ്ട് ഉപഗ്രഹങ്ങൾ ഒന്നാകുന്ന വിസ്മയക്കാഴ്ച്ച; ബഹിരാകാശ ഡോക്കിംഗ് നാളെ

ഇതേതുടര്‍ന്ന് ഉപഗ്രങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റേണ്ടതായി വന്നു. ഡോക്കിങ് വിജയകരമാകണമെങ്കില്‍ ഉപഗ്രഹങ്ങള്‍ പരസ്പരം സംയോജിപ്പിക്കാന്‍ സാധിക്കണം. ചെറിയ ദിശ വ്യത്യാസം പോലും സംഭവിക്കാന്‍ പാടില്ലെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്.

സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് 2024 ഡിസംബര്‍ 30നാണ് സ്‌പേഡെക്‌സ് വിക്ഷേപിച്ചത്. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ സംയോജിപ്പിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്‌പേഡെക്‌സ്.

ഗഗന്‍യാന്‍, ചന്ദ്രനില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം തുടങ്ങിയ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ അനിവാര്യമാണ്. വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നിങ്ങനെയാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍.

370 കോടി രൂപ മുതല്‍മുടക്കിലാണ് സ്‌പേഡെക്‌സ് ദൗത്യം ഇന്ത്യ നടപ്പിലാക്കുന്നത്. ശാസ്ത്രലോകം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ വളര്‍ച്ചയെ നോക്കി കാണുന്നത്.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ