ISRO 100th Mission: സെഞ്ചുറി നേട്ടത്തിൽ ഐഎസ്ആർഒ; കുതിച്ചുയർന്ന് എൻവിഎസ്-02, പീക്ഷണം പൂർണ വിജയം
ISRO Hits 100th Rocket Mission: അടുത്തിടെ സ്ഥാനമേറ്റെടുത്ത ബഹിരാകാശ ഏജൻസിയുടെ ചെയർമാൻ വി നാരായണന്റെ നേതൃത്വത്തിലുള്ള ആദ്യ ദൗത്യം കൂടിയാണിത്. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 1979 ഓഗസ്റ്റ് 10നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SLV) ആയിരുന്നു അത്.
സെഞ്ചുറിയടിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് ഐഎസ്ആർഒ. രാജ്യത്തിൻ്റെ ചരിത്രനേട്ടമെന്ന് വിശേഷിപ്പിക്കാവുന്ന വിജയമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ (എസ്ഡിഎസ്സി) നിന്ന് ചൊവ്വാഴ്ച രാവിലെ 6.23നാണ് വിജയം കുതിച്ചുയർന്നത്. ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻവിഎസ്-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജിഎസ്എൽവി-എഫ് 15 റോക്കറ്റാണ് വിക്ഷേപിച്ചത്.
അടുത്തിടെ സ്ഥാനമേറ്റെടുത്ത ബഹിരാകാശ ഏജൻസിയുടെ ചെയർമാൻ വി നാരായണന്റെ നേതൃത്വത്തിലുള്ള ആദ്യ ദൗത്യം കൂടിയാണിത്. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. 1979 ഓഗസ്റ്റ് 10നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SLV) ആയിരുന്നു അത്. ഇപ്പോൾ ഏകദേശം 46 വർഷങ്ങൾക്ക് ശേഷമാണ് സെഞ്ചുറി നേട്ടത്തിൽ ഐഎസ്ആർഒ എത്തിനിൽക്കുന്നത്.
അതേസമയം ജിഎസ്എൽവി-എഫ് 15 എന്ന റോക്കറ്റിൻ്റെ മുമ്പ് നടത്തിയ 16 വിക്ഷേപണങ്ങളിൽ ആറെണ്ണവും പരാജയം ഏറ്റുവാങ്ങിയവയാണ്. അതിനാൽ ഇതിനെ ‘naughty boy’ അഥവാ വികൃതി കുട്ടിയെന്നും വിശേഷിപ്പിക്കുന്നു. ഈ ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതായിരുന്നു ഐഎസ്ആർഒയുടെ ലക്ഷ്യം. റോക്കറ്റിൽ ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. ഇന്ത്യൻ കരയ്ക്ക് പുറത്തേക്ക് ഏകദേശം 1500 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയുടെ സ്വതന്ത്ര പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമാണ് നാവിക്.
1999ലെ കാർഗിൽ യുദ്ധമാണ് ഇന്ത്യയ്ക്കു സ്വന്തമായി ഒരു ഗതിനിർണയ സംവിധാനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തികൊടുത്തത്. 2013ൽ ഇന്ത്യാ സർക്കാർ ഐഎസ്ആർഒയുടെ ഈ ബഹിരാകാശ പദ്ധതി അംഗീകരിച്ചു. 2013 ജൂലൈ ഒന്നിന് IRNSS 1A എന്ന ഈ ഗതിനിർണയ സംവിധാനത്തിന്റെ ഭാഗമായി ആദ്യമായി ഐഎസ്ആർഒ വിക്ഷേപിച്ചത്.