iQOO Neo 10R: അമ്പരപ്പിക്കുന്ന ക്യാമറയും കിടിലൻ ഡിസ്പ്ലേയും; ഐകൂ നിയോ 10ആർ മാർച്ച് 11ന് അവതരിപ്പിക്കും
iQOO Neo 10R Features: തകർപ്പൻ ക്യാമറയും ഡിസ്പ്ലേയുമായി ഐകൂ നിയോ 10ആർ വിപണിയിലേക്ക്. മാർച്ച് 11നാണ് ഫോൺ പുറത്തിറങ്ങുക. 30,000 രൂപയോളമാവും ഫോണിൻ്റെ വില എന്നാണ് റിപ്പോർട്ടുകൾ.

സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന ഐകൂ നിയോ 10ആർ മാർച്ച് 11ന് അവതരിപ്പിക്കും. അമ്പരപ്പിക്കുന്ന ക്യാമറയും കിടിലൻ ഡിസ്പ്ലേയുമടക്കമാണ് ഫോൺ എത്തുക. ഐകൂ നിയോ 10ആറിൻ്റെ സവിശേഷതകൾ വിശദമായി പുറത്തുവന്നിട്ടില്ല. കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടുമില്ല. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫോൺ ഞെട്ടിക്കുമെന്നാണ് വിവരം. ആമസോൺ മൈക്രോപേജിലൂടെയാണ് സവിശേഷതകൾ പുറത്തുവന്നത്.
ഇതുവരെ ഐകൂ നിയോ 10ആറിൻ്റെ സവിശേഷതകളായി അറിഞ്ഞിട്ടുള്ളത് സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 എസ്ഒസിയിലാണ് ഫോൺ പ്രവർത്തിക്കുക എന്നതാണ്. ഇതാണ് ഫോണിൻ്റെ പ്രൊസസർ. അൻടുടു ബെഞ്ച്മാർക്കിൽ 1.7 മില്ല്യണ് മുകളിൽ സ്കോർ നേടാൻ ഫോണിന് സാധിച്ചു എന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സെഗ്മൻ്റിലെ ഏറ്റവും വേഗതയേറിയ ഫോൺ ആണ് ഇതെന്നാണ് അവകാശവാദം. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യം സഹിതം 6400 എംഎഎച്ച് ബാറ്ററിയും വേപ്പർ കൂളിങ് ചേമ്പറും ഫോണിലുണ്ട്.
6.78 ഇഞ്ച് 1.5 അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക എന്നാണ് വിവരം. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയാവും റിയർ ക്യാമറ സെറ്റപ്പിലുണ്ടാവുക. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്‌ലൈസേഷനും ഈ ക്യാമറയിലുണ്ട്. 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും റിയർ ക്യാമറ സെറ്റപ്പിലുണ്ട്. 32 മെഗാപിക്സലിൻ്റേതാണ് സെൽഫി ക്യാമറ. വിവിധ ഗെയിമിങ് മോഡുകളും ഫോണിലുണ്ടാവും. ഇ-സ്പോർട്സ് മോഡും മോൺസ്റ്റർ മോഡും അടക്കമുള്ള ഗെയിമിങ് മോഡുകളാണ് ഫോണിലുള്ളത്. ഈ മോഡുകൾ ഫോണിലെ ഗെയിമിങ് പെർഫോമൻസ് മെച്ചപ്പെടുത്തുമെന്നാണ് വിവരം.




ഐകൂ നിയോ 10ആറിൻ്റെ വിലയെപ്പറ്റിയും ചില സൂചനകളുണ്ട്. ബേസിക് വേരിയൻ്റിന് ഏതാണ്ട് 30,000 രൂപയാവും വില എന്നാണ് സൂചനകൾ. കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 29,999 രൂപയ്ക്ക് ഫോൺ ലഭ്യമാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഐകൂ നിയോ 9 പ്രോയുടെ ലോഞ്ച് പ്രൈസിനെക്കാൾ കുറവാണ്. ഐകൂ നിയോ 10ആർ റേജിങ് ബ്ലൂ, മൂൺനൈറ്റ് ടൈറ്റാനിയം എന്നീ നിറങ്ങളിലാവും ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാവുക.