IPhone Update: ഐഫോൺ ഉപയോക്താക്കൾക്ക് ഇനി വിളിക്കാനും മെസ്സേജിംഗിനും വാട്ട്‌സ്ആപ്പ് ; അറിയേണ്ടത് എന്തൊക്കെ
ഈ ഫീച്ചർ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണ് തുടക്കത്തിൽ, യൂറോപ്യൻ യൂണിയനിൽ മാത്രമേ ലഭ്യമാകൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല

ഐഫോൺ ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ കോളിംഗ്, മെസേജിംഗ് സേവനങ്ങൾക്കെല്ലാം ഉപയോക്താക്കൾക്ക് വാട്സാപ്പ് ഉപയോഗിക്കാം. ഏറ്റവും പുതിയ iOS 18.2 അപ്‌ഡേറ്റ് ലഭിക്കുന്ന യൂസർമാർക്കാണ് ഇത് സാധിക്കുന്നത്. എന്തൊക്കെയാണ് ഇതിൻ്റെ സവിശേഷതകൾ എങ്ങനെ ഇത് സജ്ജീകരിക്കാം എന്ന് പരിശോധിക്കാം.
ഫീച്ചർ സജീവമാക്കാൻ
1. ആപ്പ് സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യുക.
2. iPhone-ൽ ആപ്പുകൾ > ഡിഫോൾട്ട് ആപ്പുകൾ എന്നത് സെലക്ട് ചെയ്യുക
3. കോളുകൾക്കും സന്ദേശങ്ങൾക്കും ഡിഫോൾട്ടായി WhatsApp തിരഞ്ഞെടുക്കുകർ
4. മുകളിൽ സജ്ജീകരിച്ചിരിക്കുന്ന വിധം എല്ലാം പൂർത്തിയായാൽ ഒരു കോൺടാക്ട് നമ്പറോ മെസ്സേജിംഗ് ബട്ടണോ ടാപ്പ് ചെയ്യുമ്പോൾ, ബിൽറ്റ്-ഇൻ ആപ്പുകൾക്ക് പകരം വാട്ട്‌സ്ആപ്പ് തുറക്കും.
ലോകമെമ്പാടും ലഭ്യമാണ്
ഈ ഫീച്ചർ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണ് തുടക്കത്തിൽ, യൂറോപ്യൻ യൂണിയനിൽ മാത്രമേ ലഭ്യമാകൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ആപ്പിൾ ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചു. iOS-ലെ വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കം, ഉപയോക്താക്കൾക്ക് ഇതര ഡിഫോൾട്ട് ആപ്പുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.
ഐഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പം
ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് ആപ്പുകൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനും ഫ്രണ്ട്ലി ആക്കാനും ആപ്പിൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, മെസ്സേജിംഗ് കോളിംഗ് അല്ലെങ്കിൽ ബ്രൗസിംഗ് എന്തായാലും, ആപ്പിളിന്റെ ബിൽറ്റ്-ഇൻ ആപ്പുകൾക്ക് പുറമെ ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ ചോയ്‌സുകൾ ഉണ്ട്.