I Phone SE4 Price: ഐഫോണിൻ്റെ വിലക്കുറഞ്ഞ മോഡലുകളിൽ അടുത്തത്; എസ്-ഇ4-ന് ഇന്ത്യയിൽ എത്ര രൂപ?
I Phone SE4 Price India : ഫെബ്രുവരി 19-ന് കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കാണാൻ ആളുകൾക്ക് അവസരം ലഭിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കിയിട്ടുണ്ട്. വിലയും പോക്കറ്റിൽ ഒതുങ്ങും

കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ ഐഫോണിൻ്റെ എസ്-ഇ സീരിസിലെ ഏറ്റവും പുതിയ മോഡൽ വലിയ ചിലവില്ലാതെ സ്വന്തമാക്കാം. 40000-ൽ താഴെ വിലയിലാണ് ഇതിന് മുൻപ് എസ്-ഇ സീരിസിലെ ഫോൺ വിൽപ്പനക്കെത്തിയത്. ഇതിന് പിന്നാലെയാണ് SE4 എത്തുന്നത്.യുഎസ്, യൂറോപ്പ്, ഏഷ്യൻ വിപണികളിൽ ഒരേസമയം ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഫെബ്രുവരി 12 ന് സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഫെബ്രുവരി 19-നായിരിക്കും ഫോൺ എത്തുക എന്നാണ് സൂചന.
ഫെബ്രുവരി 19-ന് കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കാണാൻ ആളുകൾക്ക് അവസരം ലഭിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കിയിട്ടുണ്ട്.ലോഞ്ചിന് മുന്നോടിയായി എസ്ഇ 4-ൽ പ്രതീക്ഷിക്കുന്ന ചില സവിശേഷതകൾ കൂടി അറിഞ്ഞിരിക്കാം. ഫോണിൻ്റെ ഡിസൈനിൽ ചില മാറ്റങ്ങൾ ഇത്തവണ പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഐഫോൺ 14 പോലുള്ള ഒരു ഡിസൈനും ഫോണിന് പ്രതീക്ഷിക്കാം.
4.7 ഇഞ്ച് LCD യിൽ നിന്നും ഫോണിൻ്റെ ഡിസ്പ്ലേ 6.1 ഇഞ്ച് OLED ഡിസ്പ്ലേയാക്കി ഉയർത്താം. ടച്ച് ഐഡി ഹോം ബട്ടണിന് പകരമായി ഫേസ് ഐഡി ഫോണിൽ ഉൾപ്പെടുത്തിയേക്കാം. ക്യാമറ നോക്കിയാൽ 12എംപിയിൽ നിന്ന് അത് 48എംപിയിലേക്ക് അപ്ഗ്രേഡ് ചെയ്തേക്കാം. കൂടാതെ 24 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാവാം. 8 ജിബി റാമും, ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളുമുള്ള ആപ്പിൾ എ18 ചിപ്പും ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.
സമീപകാല ഐഫോൺ മോഡലുകളോട് സാമ്യമുള്ള ഫ്ലാറ്റ്-എഡ്ജ് ഡിസൈനും ഫോണിലുണ്ടാവാം എന്ന് ഇന്ത്യാ ടീവി- ടെക് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ ഏകദേശം 42,400 യാണ് ഫോണിൻ്റെ പ്രതീക്ഷിക്കുന്ന വില. റിപ്പോർട്ടുകൾ പ്രകാരം, ചില പ്രീമിയം ഐഫോൺ മോഡലുകളുടെ സവിശേഷതകളും ഈ ഫോണിൽ ഉണ്ടായേക്കാം. മുൻ മോഡലിന്റെ വില 37,200 രൂപയായിരുന്നതിനാൽ തന്നെ വലിയ വില പുതിയ മോഡലിന് പ്രതീക്ഷിക്കേണ്ടതില്ല.