iPhone 17: അടിമുടി മാറ്റവുമായി ഐഫോൺ 17; ഡിസൈൻ ലീക്കായി
iPhone 17: സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 17നെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിാത എയറിന്റെ പ്രൊട്ടക്റ്റീവ് കെയ്സിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലീക്കായിരിക്കുകയാണ്. ഈ കെയ്സുകൾ പിക്സൽ 9 സീരീസിനോട് ഏറെ സമാനമാണ്.

ഐഫോൺ 17ൽ എന്ത് മാറ്റമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആപ്പിൾ ആരാധകർ. സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഫോണിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്. ലീക്കായ വിവരമനുസരിച്ച് ഫോണിന്റെ ഡിസൈനിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
പ്രമുഖ ടിപ്സറ്റർ സോണി ഡിക്സൺ പങ്ക് വച്ച ഐഫോൺ 17 എയറിന്റെ പ്രൊട്ടക്റ്റീവ് കെയ്സിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലീക്കായ കെയ്സുകളുടെ ചിത്രങ്ങൾ പരിശോധിച്ചാൽ ഇവ പിക്സൽ 9 സീരീസിനോട് ഏറെ സമാനമാണെന്ന് വ്യക്തമാണ്.
വോളിയം ബട്ടണുകൾ, പവർ ബട്ടൺ, ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടൺ എന്നിവയും ഇവയിലുണ്ട്. അതേസമയം പിക്സൽ 9 സീരീസുമായുള്ള സാമ്യം വിമർശനങ്ങൾ വഴിതെളിച്ചു.
അതേസമയം ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയിരിക്കും ഐഫോൺ 17 എയർ എന്നാണ് റിപ്പോർട്ട്. ഇതിന് 6 മില്ലിമീറ്ററിൽ താഴെ കനം ഉണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. മ്യൂട്ട് സ്വിച്ചിന് പകരമായി ഉപയോഗിച്ചിരുന്ന ക്യാമറ കൺട്രോൾ ബട്ടണും ആക്ഷൻ ബട്ടണും ഇതിൽ ഉൾപ്പെടുമെന്ന് സമീപകാല റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
120 Hz റിഫ്രഷ് റേറ്റുള്ള 6.6. ഇഞ്ച് OLED ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. A19 പ്രോയ്ക്ക് പകരം ആപ്പിൾ A19 ചിപ്പാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നതെന്നും അഭ്യൂഹമുണ്ട്. 24 മെഗാപിക്സൽ സെൽഫി ക്യാമറയും 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയ്ക്കും സാധ്യത ഉണ്ട്. ടൈറ്റാനിയം ഫ്രെയിമും 8GB റാമും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആപ്പിളിന്റെ നിലവിലെ ഡിസൈനിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും, ചോർന്ന റെൻഡറുകൾ സൂചിപ്പിക്കുന്നത് ഐഫോൺ 17 എയർ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുമെന്നാണ്.