അപ്ഡേറ്റ് കേട്ട് ഞെട്ടാത്തവരില്ല; ഐഫോൺ ചാർജറൊക്കെ ഇനി കിടു | iPhone 16 Pro series Leaked charging feature check all the details in Malayalam Malayalam news - Malayalam Tv9

iPhone 16 Pro series: അപ്ഡേറ്റ് കേട്ട് ഞെട്ടാത്തവരില്ല; ഐഫോൺ ചാർജറൊക്കെ ഇനി കിടു

iPhone 16 Pro Series Leaked Features: ഫോണിൻ്റെ ബാറ്ററി ബാക്കപ്പ്, ചാർജ്ജിങ്ങ് ടൈം തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി മാറും, സെപ്റ്ററംബറിലാണ് പുതിയ സീരിസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്

iPhone 16 Pro series: അപ്ഡേറ്റ് കേട്ട് ഞെട്ടാത്തവരില്ല; ഐഫോൺ ചാർജറൊക്കെ ഇനി കിടു

iPhone 16 Pro | TV9 Bharath Varsh

Published: 

11 Jul 2024 17:55 PM

iPhone 16 launch in India release date: ഏതായാലും അധികം താമസിക്കാതെ തന്നെ ഐഫോൺ സീരിസിലെ 16-മത്തെ ഫോണും വിപണിയിലേക്ക് എത്തും. ലോഞ്ചിന് മുൻപ് തന്നെ ഫോണിനെ കുറിച്ചുള്ള പല വിവരങ്ങളും ഓൺലൈനിൽ ചോർന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഐഫോൺ 16-ൽ കമ്പനി നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ ചാർജിങ്ങ് ഫീച്ചറാണ്. ഇതുവരെയുള്ള മോഡലുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജ്ജിങ്ങ് പ്രധാന്യം നൽകിയുള്ളതായിരിക്കും ഐഫോൺ -16 ൻ്റെ ചാർജ്ജിങ്ങ്. ഫോണിൻ്റെ ഫീച്ചറും സ്പെസിഫിക്കേഷനും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചാർജിങ്ങിൽ കമ്പനി മാറ്റം കൊണ്ടു വരുന്നത്.

ചില ടെക് വെബ്സൈറ്റുകൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം iPhone 16 Pro വേർഷനുകളിൽ ഫാസ്റ്റ് ചാർജ്ജിങ്ങായിരിക്കും ഉണ്ടാവുക.പ്രോ വേർഷനിൽ 20W വയർലെസ്സ് ചാർജ്ജിങ്ങും 40W കേബിൾ ചാർജിംഗുമാണ് ഉൾപ്പെടുന്നത് എന്നാണ് ലഭിക്കുന്ന സൂചന. ഇതിനൊപ്പം തന്നെ ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റിയും വർധിക്കുമെന്നാണ് സൂചന.

ALSO READ: Iphone 15 Pro Price: ഓഫർ… ഓഫർ…; ഐഫോൺ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു

നിലവിൽ, iPhone 15, iPhone 15 Pro മോഡലുകളിൽ USB-C പവർ അഡാപ്റ്ററിനൊപ്പം 27W വരെ പീക്ക് ചാർജിംഗാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. നാല് മോഡലുകൾക്കും ഉയർന്ന പവർ അഡാപ്റ്റർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനും കഴിയും. എന്നാൽ iPhone 16, 16 Plus എന്നിവയ്ക്ക് വ്യത്യസ്ത ബാറ്ററികൾ ഉണ്ടായിരിക്കും എന്നാണ് സൂചന. ആദ്യത്തേതിന് 3,561mAh ശേഷിയും രണ്ടാമത്തേതിന് 4,006mAh ശേഷിയും ഉണ്ടായിരിക്കാം. ഐഫോൺ 16 പ്രോ മാക്‌സ് 4,676 എംഎഎച്ച് ബാറ്ററിയുമായി വരുമെന്ന് അഭ്യൂഹങ്ങളുണ്ട്, അതേസമയം പ്രോ മോഡലിൻ്റെ ബാറ്ററിയുടെ പ്രത്യേകതകൾ ഇതുവരെ അറിവായിട്ടില്ല.

ആപ്പിളിൻ്റെ A18 SoC ആയിരിക്കും iPhone 16, iPhone 16 Plus എന്നിവയ്ക്ക് കരുത്ത് പകരുക, കൂടുതൽ സങ്കീർണ്ണമായ A18 Pro പ്രോസസർ iPhone 16 Pro, Pro Max എന്നിവയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. എഐ ഫീച്ചറുകളോടെയാവാം ഐഫോൺ 16 സീരീസ് എത്തുക എന്നാണ് സൂചന. ഐഫോൺ 16 സീരീസ് സെപ്റ്റംബർ പകുതിയോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഇനി സ്ഥിരീകരണം നടത്തേണ്ടത് ആപ്പിളാണ്.

 

 

പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌