iPhone 15 Price: മൊതലാളീ ജങ്ക ജക ജക; ആപ്പിള്‍ 15 വെറും 12000 രൂപയ്ക്ക്, ഓഫര്‍ ഇങ്ങനെ
iPhone 15 Price Drop in Amazon: 71,999 രൂപയ്ക്കാണ് ആമസോണ്‍ ഇപ്പോള്‍ 15 വില്‍ക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിന്റെ 70,000 രൂപയ്ക്കും താഴെ പോയിരുന്നു. എന്നാല്‍ ഇതല്ല കാര്യം, ആമസോണില്‍ വേറെയും ഓഫറുകളുണ്ട്.
ഐഫോണ്‍ വാങ്ങിക്കണമെന്നാഗ്രഹിച്ച് നടക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്കൊരു സുവര്‍ണാവസരം. ആപ്പിള്‍ ഫോണുകള്‍ക്ക് തുടര്‍ച്ചയായി വന്‍ വിലയിടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. ഈ വിലക്കുറവില്‍ ഫോണുകള്‍ എവിടെ നിന്ന് ലഭ്യമാകും എന്നല്ലെ. ഫ്‌ളിപ്പ്കാര്‍ട്ടും വിജയ് സെയില്‍സും നേരത്തെ തന്നെ ഐഫോണുകള്‍ വിലക്കുറച്ച് വിറ്റ് തുടങ്ങിയിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ആമസോണും എത്തിയിരിക്കുകയാണ്. മികച്ച ഓഫറുകള്‍ക്കൊപ്പാണ് ആമസോണില്‍ ഐഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.
Also Read: Pushpak RLV: ‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും സക്സെസ്…’; വിജയക്കുതിപ്പിൽ ഐഎസ്ആർഒ
ആപ്പിളിന്റെ പ്രീമിയം മോഡലായ ഐഫോണ്‍ 15നാണ് ആമസോണില്‍ വിലകുറഞ്ഞിരിക്കുന്നത്. ഈ ഫോണുകള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും ആമസോണ്‍ നല്‍കുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ 15 ഇതുവരെ ഇറങ്ങിയിട്ടുള്ള ആപ്പിളിന്റെ മറ്റ് മോഡലുകളേക്കാള്‍ ജനപ്രീതിയില്‍ ഏറെ മുന്നിലുള്ള ഫോണാണ്. ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്.
79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐഫോണ്‍ 15നാണ് വിലകുറച്ചിരിക്കുന്നത്. 128 ജിബിയുടെ വേരിയന്റിനാണ് വിലക്കുറവ്. ക്യാമറയും ബയോണിക് ചിപ്പും തന്നെയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. 71,999 രൂപയ്ക്കാണ് ആമസോണ്‍ ഇപ്പോള്‍ 15 വില്‍ക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിന്റെ 70,000 രൂപയ്ക്കും താഴെ പോയിരുന്നു. എന്നാല്‍ ഇതല്ല കാര്യം, ആമസോണില്‍ വേറെയും ഓഫറുകളുണ്ട്.
Also Read: Vivo 5G Phone: ഡ്യൂവല്‍ എഐ ക്യാമറ, ബജറ്റ് ഫോണുമായി വിവോ; വില വെറും 12,000
മികച്ച ഒട്ടനവധി ബാങ്ക് ഓഫറുകളും ആമസോണിലുണ്ട്. ആപ്പിള്‍ ഐഫോണ്‍ 15ന് നിലവില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചുള്ള ഇഎംഐ അല്ലാതെയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ 1000 രൂപ പിന്നെയും കുറയും. ഇനി നിങ്ങള്‍ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ വീണ്ടും പൈസ കുറയും.
ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ നാലായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്‍് ലഭിക്കും. ഇത് ലഭിക്കണമെങ്കില്‍ നിങ്ങള്‍ വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് 47,940 രൂപയ്ക്ക് മുകളില്‍ വില വേണം. മാത്രമല്ല, ആമസോണ്‍ വേറെയും ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. നിങ്ങളുടെ കൈവശം ഇരിക്കുന്ന ഫോണിനാണത്. നിങ്ങള്‍ എക്‌സ്‌ചേഞ്ചിലൂടെ നല്‍കുന്ന നല്ല കണ്ടീഷനുള്ള ഫോണിന് 59,000 രൂപ വരെ ആമസോണ്‍ നല്‍കും.
Also Read: Google Maps Timeline: ‘യാത്രപോകാം സീക്രട്ടായി…’: ഗൂഗിൾ മാപ്സ് ടൈംലൈൻ സ്വകാര്യമാക്കാനൊരുങ്ങി ഗൂഗിൾ
എല്ലാ ഓഫറുകളും ഉള്‍പ്പെടുമ്പോള്‍ വെറും 12000 രൂപയ്ക്ക് ഐഫോണ്‍ 15 സ്വന്തമാക്കാന്‍ സാധിക്കും. ഐഫോണ്‍ 15ന് കിട്ടാവുന്ന ഏറ്റവും വലിയ ഡിസ്‌കൗണ്ടാണിത്. എന്തായാലും സമയം പാഴാക്കേണ്ട പെട്ടെന്ന് തന്നെ എല്ലാവരും ആമസോണിലേക്ക് വിട്ടോളൂ. അവിടല്ലെ ഓഫറുകളുടെ പെരുമഴ…