iPhone 15 Offers : ഐഫോൺ 15 വൻ വിലക്കിഴിവിൽ വാങ്ങാം, ഇതറിഞ്ഞിരിക്കണം

iPhone 15 Flipkart Offers: ആപ്പിൾ ആദ്യമായി ഡൈനാമിക് ഐലൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ചത് ഐഫോൺ 15ലാണ് . ഫോണിൻ്റെ ലുക്കും ഇതുവഴി കമ്പനി വളരെ പ്രീമിയമാക്കി

iPhone 15 Offers : ഐഫോൺ 15 വൻ വിലക്കിഴിവിൽ വാങ്ങാം, ഇതറിഞ്ഞിരിക്കണം

I Phone 15 | Getty Images

Published: 

28 Nov 2024 16:27 PM

മൊബൈൽ ബ്രാൻഡുകൾ എത്ര മാറി വന്നാലും ആപ്പിൾ ഐഫോണിനോട് ആളുകൾക്കുള്ള ക്രേസ് ഒരിക്കലും കുറയില്ല. ഐഫോൺ 15 ൻ്റെ (കറുപ്പ്, 128 ജിബി) യഥാർത്ഥ വില 69,900 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ 16 ശതമാനം കിഴിവോടെ 58,499 രൂപക്കാണ് വിൽപ്പന. ബാങ്ക് ഓഫറുകളൊന്നും കൂടാതെ, ഐഫോൺ 15 എക്സ്ചേഞ്ച് ഓഫറിൽ വാങ്ങുകയാണെങ്കിൽ, വില 37,949 രൂപയായി കുറയും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ, ഉപഭോക്താക്കൾക്ക് ഈ ഫോൺ എങ്ങനെ വാങ്ങാമെന്ന് നോക്കാം.

ഫ്ലിപ്കാർട്ടിൻ്റെ എക്സ്ചേഞ്ച് ഓഫർ

iPhone 15-ന് ഫ്ലിപ്കാർട്ടിൽ 16 ശതമാനം കിഴിവുണ്ട്, ഇത് കൂടാതെ, എക്സ്ചേഞ്ച് ഓഫറിൻ്റെ സഹായത്തോടെ വാങ്ങുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് ഇത് വാങ്ങാം. ഒരു ഉപഭോക്താവ് തൻ്റെ പഴയ ഐഫോൺ 14 പ്ലസ് എക്‌സ്‌ചേഞ്ച് ഓഫറിൽ മാറ്റി ഐഫോൺ 15 വാങ്ങുകയാണെങ്കിൽ, 20,550 രൂപ അധിക കിഴിവ് ലഭിക്കും എന്നതാണ് പ്രത്യേകത. നിങ്ങളുടെ പഴയ ഐഫോണിൻ്റെ അവസ്ഥ മികച്ചതാവണം എന്നത് ശ്രദ്ധിക്കണം. എല്ലാം ശരിയാണെങ്കിൽ ഉപഭോക്താക്കൾക്ക് ഐഫോൺ 15 വെറും 37,949 രൂപയ്ക്ക് വാങ്ങാം.

ഐഫോൺ 15-ൻ്റെ സവിശേഷതകൾ

ആപ്പിൾ ആദ്യമായി ഡൈനാമിക് ഐലൻഡ് സാങ്കേതികവിദ്യ ഉപയോഗിച്ചത് ഐഫോൺ 15ലാണ് . ഫോണിൻ്റെ ലുക്കും ഇതുവഴി കമ്പനി വളരെ പ്രീമിയമാക്കി. ഇതുകൂടാതെ, 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 128 GB, 256 GB, 512 GB എന്ന സ്റ്റോറേജ് ഓപ്‌ഷനുകളും കമ്പനി നൽകുന്നുണ്ട.

48 എംപി പ്രൈമറി ക്യാമറയാണ് ഫോണിൻ്റെ ആകർഷണം, ഇതിൽ ക്വാഡ് സെൻസറും 100 ശതമാനം ഫോക്കസ് പിക്സലുകളും വളരെ വേഗത്തിലുള്ള ഓട്ടോഫോക്കസിനായി സജ്ജീകരിച്ചിരിക്കുന്നു. വയർലെസ് ചാർജിംഗും ഐഫോൺ 15 സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഹെക്‌സാ കോർ ആപ്പിൾ എ16 ബയോണിക് പ്രൊസസറും ഫോണിലുണ്ട്. കൃത്യമായ അപ്‌ഡേറ്റുകൾക്കൊപ്പം ഫോണിന് പുതിയ OS-ഉം ലഭിക്കും.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ