5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Instagram Updation: ഇന്‍സ്റ്റഗ്രാമിനെയും വെറുതെ വിടില്ല; പുതിയ പരീക്ഷണത്തിന് മെറ്റ

Instagram New Updation with Advertisements: ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കം. ആഡ് ബ്രേക്ക്‌സ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.

Instagram Updation: ഇന്‍സ്റ്റഗ്രാമിനെയും വെറുതെ വിടില്ല; പുതിയ പരീക്ഷണത്തിന് മെറ്റ
shiji-mk
Shiji M K | Published: 04 Jun 2024 08:09 AM

സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ നമുക്ക് ഏറ്റവും ശല്യമായി മാറുന്നത് പരസ്യങ്ങള്‍ ആയിരിക്കും അല്ലെ? അതും സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത പരസ്യങ്ങള്‍. ഇന്‍സ്റ്റഗ്രാമിനെ സംബന്ധിച്ച് നോക്കുമ്പോള്‍ അത്തരം പരസ്യങ്ങള്‍ അവിടെ കാണാന്‍ സാധിക്കില്ല എന്നതാണ് ആശ്വാസം. എന്നാല്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് മെറ്റ.

ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കം. ആഡ് ബ്രേക്ക്‌സ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. എന്നാല്‍ ഇപ്പോള്‍ തന്നെ ചുരുക്കം ചിലരില്‍ മെറ്റ ഈ പരീക്ഷണം നടത്തുന്നുണ്ട്. ഇതിനെകുറിച്ച് ഇതുവരെ കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

മൂന്ന് മുതല്‍ അഞ്ച് വരെ സെക്കന്റ് ദൈര്‍ഘ്യമുള്ള സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത പരസ്യങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയായിരിക്കും ഇത് കാണുക.

ആഡ് ബ്രേക്ക് വന്നുകഴിഞ്ഞാല്‍ ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് തന്നെ പരസ്യങ്ങള്‍ കാണേണ്ടിവരും. എന്നാല്‍ ഈ പരസ്യരീതി ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്നുണ്ടെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടാകും മുമ്പ് ഇത്തരം പരീക്ഷണം നടത്തുന്നത് ഉപഭോക്താക്കളുടെ പ്രതികരണം തേടാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ രീതി യൂട്യൂബിലും ഉണ്ട്. സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ കാണേണ്ടി വരുന്നത്. അതില്‍ ചില വീഡിയോകള്‍ ഒരു മിനിറ്റില്‍ ഏറെ ദൈര്‍ഘ്യമുള്ളവയാവാറുണ്ട്. എന്തായാലും പരസ്യം വരുന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്‌സ്‌ക്രിപ്ഷനുകള്‍ കമ്പനി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.