​Instagram Dislike Button: എല്ലാം വിളിച്ച് കൂവാൻ വരട്ടെ..!; ഇൻസ്റ്റയിൽ കമന്റുകൾക്ക് ഇനി ഡിസ് ലൈക്ക് ബട്ടണും

​Instagram Dislike Button New Feature: പുതിയ ഫീച്ചർ ലഭ്യമായവർ ഇതിൻ്റെ സ്‌ക്രീൻഷോട്ടുകൾ സഹിതം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ഫീച്ചറിനെക്കുറിച്ച് വ്യത്യസ്ത പ്രതികരണളും ഉയരുന്നുണ്ട്. സൈബർ ബുള്ളിയിംഗിനെ മറ്റൊരു തലത്തിലേക്ക് പുതിയ ഫീച്ചർ എത്തിക്കുമെന്ന തരത്തിലും ചില പ്രതികരണങ്ങൾ വരുന്നുണ്ട്.

​Instagram Dislike Button: എല്ലാം വിളിച്ച് കൂവാൻ വരട്ടെ..!; ഇൻസ്റ്റയിൽ കമന്റുകൾക്ക് ഇനി ഡിസ് ലൈക്ക് ബട്ടണും

Represental Image

neethu-vijayan
Published: 

15 Feb 2025 21:42 PM

ഇനി വായിൽതോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞാൽ ഇൻസ്റ്റയിലും ‍ഡിസ് ലൈക്ക് ഉറപ്പ്. ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. റീൽസുകളിലും പോസ്റ്റുകളിലും കമന്റുകൾക്ക് ഡിസ് ലൈക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് ഇൻസ്റ്റ​ഗ്രാം എത്തുന്നത്. ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാർട്ടിന് അടുത്തുതന്നെയാണ് ഡിസ് ലൈക്ക് ബട്ടണും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താഴേക്ക് ഒരു ആരോ അടയാളം പോലായെണ് ഡിസ് ലൈക് ബട്ടൺ എന്നാണ് ഫീച്ചർ ലഭിച്ച നിരവധി ഉപയോക്താക്കൾ പറയുന്നത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗൺവോട്ട് ബട്ടണിന് സമാനമായ രീതിയിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫീച്ചർ ലഭ്യമായവർ ഇതിൻ്റെ സ്‌ക്രീൻഷോട്ടുകൾ സഹിതം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ഫീച്ചറിനെക്കുറിച്ച് വ്യത്യസ്ത പ്രതികരണളും ഉയരുന്നുണ്ട്. സൈബർ ബുള്ളിയിംഗിനെ മറ്റൊരു തലത്തിലേക്ക് പുതിയ ഫീച്ചർ എത്തിക്കുമെന്ന തരത്തിലും ചില പ്രതികരണങ്ങൾ വരുന്നുണ്ട്.

ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നാണ് മെറ്റ അധികൃതർ പറയുന്നത്. “ഇൻസ്റ്റാഗ്രാമിൽ അഭിപ്രായങ്ങൾ കൂടുതൽ സൗഹൃദപരമാക്കാൻ ഇത് സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പോസ്റ്റിൽ പറഞ്ഞു. അടുത്തിടെ കൗമാരക്കാർക്കായി ടീൻ അക്കൗണ്ടെന്ന പുതിയ ആശയം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മാത്രമായായിരുന്നു പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടത്. കൗമാരക്കാർക്ക് കൂടുതൽ സുരക്ഷിതമായി സമൂഹ മാധ്യമ പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ ഫീച്ചർ അവതരിപ്പിച്ചത്.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ