5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Adam Mosseri: ഇൻസ്റ്റ​ഗ്രാമിൽ ഇനി നിങ്ങൾക്കും സെലിബ്രിറ്റിയാകാം…; തന്ത്രങ്ങൾ വെളിപ്പെടുത്തി മേധാവി

Adam Mosseri On Instagram Engagement: ഫോളോവേഴ്സിൻ്റെ കാര്യത്തിലും റീച്ചിൻ്റെ കാര്യത്തിലും ചെറിയൊരു മത്സരവും ഇൻസ്റ്റയ്ക്ക് പിന്നിലുണ്ട്. എന്നാൽ വെറുതെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമിച്ചാൽ മാത്രം പോരാ. അക്കൗണ്ടുകളുടെ ജനപ്രീതി വർധിപ്പിക്കാൻ വളരെ തന്ത്രപരമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

Adam Mosseri: ഇൻസ്റ്റ​ഗ്രാമിൽ ഇനി നിങ്ങൾക്കും സെലിബ്രിറ്റിയാകാം…; തന്ത്രങ്ങൾ വെളിപ്പെടുത്തി മേധാവി
Adam Mosseri.
Follow Us
neethu-vijayan
Neethu Vijayan | Published: 28 Jun 2024 15:11 PM

നമ്മളിൽ പലരും ഏറ്റവും അധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം. ചിലരുടെ ജീവിത മാർഗം കൂടിയാണ് ഇൻസ്റ്റാ​ഗ്രാം. ഫോളോവേഴ്സിൻ്റെ കാര്യത്തിലും റീച്ചിൻ്റെ കാര്യത്തിലും ചെറിയൊരു മത്സരവും ഇൻസ്റ്റയ്ക്ക് പിന്നിലുണ്ട്. എന്നാൽ വെറുതെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമിച്ചാൽ മാത്രം പോരാ. അക്കൗണ്ടുകളുടെ ജനപ്രീതി വർധിപ്പിക്കാൻ വളരെ തന്ത്രപരമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനുള്ള ചില പൊടികൈകൾ മുന്നോട്ട് വെക്കുകയാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി.

അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഫോളോവർമാരുടെ ഇടപെടൽ അഥവാ ഇൻസ്റ്റാ ഭാഷയിൽ പറഞ്ഞാൽ എൻഗേജ്‌മെന്റ് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ആദം മൊസേരി പറയുന്നു. തുടക്കത്തിലെ ആവേശത്തിൽ ഒന്നു രണ്ട് ദിവസം മാത്രം നോക്കിയാൽ പോര, രണ്ടാഴ്ചയെങ്കിലും എൻഗേജ്‌മെന്റ് നിരീക്ഷിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ചില ഉള്ളടക്കങ്ങൾക്ക് ആഴ്ചകൾക്കപ്പുറത്തേക്ക് സാധ്യതകളുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇൻസ്റ്റഗ്രാമിലെ ആളുകളിൽ കൂടുതലും അവർ ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകൾ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത്തരത്തിൽ ഉപഭോക്താവിന് റെക്കമെന്റ് ചെയ്ത് വരുന്ന ഉള്ളടക്കങ്ങൾ യഥാർത്ഥത്തിൽ രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായിരിക്കും. അതിനാലാണ് പോസ്റ്റ് ചെയ്ത് ദിവസങ്ങളോളം ഇവ നിരീക്ഷിക്കണമെന്ന് മൊസേരി പറയുന്നത്.

ALSO READ: ഇന്‍സ്റ്റഗ്രാമിനെയും വെറുതെ വിടില്ല; പുതിയ പരീക്ഷണത്തിന് മെറ്റ

ഇൻസ്റ്റ​ഗ്രാം ഷെയർ

ഷെയറുകളുടെ എണ്ണം വിശകലനം ചെയ്യലാണ് ഇൻസ്റ്റ​ഗ്രാമിലെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം. കണ്ടന്റുകളിൽ ആളുകളുടെ എൻഗേജ്‌മെന്റ് വർധിപ്പിക്കാൻ ഇത് വളരെ സഹായകമാവും. ഏറ്റവും അധികം ആളുകൾ ഷെയർ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചതായി കാണിക്കുക. അത് നിങ്ങളുടെ പ്രേക്ഷക കമ്മ്യൂണിറ്റിക്കുള്ളിൽ സ്വീകാര്യതയുള്ള ഒന്നുകൂടിയാണെന്നും മൊസേരി പറഞ്ഞു.

ഇതിനർത്ഥം സമാനമായ ഉള്ളടക്കങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുണ്ടെന്നാണ്. മൊസേരിയുടെ നിർദേശം അനുസരിച്ചാണെങ്കിൽ ഏറ്റവും അധികം ഷെയർ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങൾക്ക് സമാനമായവ നിർമ്മിക്കുന്നത് ഭാവിയിൽ അക്കൗണ്ടിന്റെ സ്വീകാര്യത വർധിപ്പിക്കും.

കരോസെലുകൾ

റീലുകളേക്കാൾ കരോസെലുകളിൽ എൻഗേജ്‌മെന്റ് വർധിക്കുന്നതിന്റെ കാരണവും ആദം മൊസേരി വ്യക്തമാക്കി. ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് പങ്കുവെക്കുന്നതാണ് കരോസലുകൾ എന്നറിയപ്പെടുന്നത്. ഉപഭോക്താവിന്റെ ഫീഡിൽ കരോസലുകൾ ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നു. ഉപഭോക്താവ് കരോസലിലെ ആദ്യ ചിത്രം മാത്രം കാണുകയും മറ്റ് ചിത്രങ്ങളിലേക്ക് സ്വൈപ്പ് ചെയ്യാതിരിക്കുകയും ചെയ്താൽ ആ കരോസൽ ഇൻസ്റ്റാഗ്രാം വീണ്ടും അയാളെ കാണിക്കും.

പഭോക്താവ് എവിടെയാണോ നിർത്തിയത് ആ ചിത്രമായിരിക്കും പിന്നീട് കാണിക്കുക. കരോസലിന് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരവസരം കൂടി നൽകുകയാണ് അതുവഴി. സ്വാഭാവികമായും ഇത് എൻഗേജ്‌മെന്റ് വർധിക്കുന്നതിന് ഇടയാക്കുമെന്നാണ് മൊസേരി പറയുന്നത്.

ALSO READ: വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് വേ​ഗം അപ്ഡേറ്റ് ചെയ്തോളൂ…; മെറ്റ എഐ ഇന്ത്യയിൽ അവതരിപ്പിച്ചു

എൻഗേജ്‌മെന്റ്

ഫോളോവർമാരുടെ എണ്ണത്തേക്കാൾ എൻഗേജ്‌മെന്റിനാണ് നിങ്ങൾ പ്രാധാന്യം നൽകേണ്ടത്. ഫോളോവർമാരുടെ എണ്ണം നിങ്ങളുടെ ആകെ റീച്ച് വർധിപ്പിക്കുമെങ്കിലും നിങ്ങളുടെ പോസ്റ്റിൽ ആളുകൾ ഇടപെടുന്നുണ്ടോ എന്നതിലാണ് കാര്യമിരിക്കുന്നത്. കമന്റുകളായും ലൈക്കുകളായും ആളുകൾ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നതിനെയാണ് എൻഗേജ്‌മെന്റ് എന്ന് വിളിക്കുന്നത്.

നിങ്ങളുടെ ഫോളോവർമാരുടെ എണ്ണം കുറഞ്ഞാലും നിങ്ങളുടെ എൻഗേജ്‌മെന്റ് കൂടുതലാണെങ്കിൽ അത് നല്ല ലക്ഷണമാണെന്നാണ് മൊസേരിയുടെ വിലയിരുത്തൽ. ഇതിനർത്ഥം കൂടുതൽ ആളുകൾ നിങ്ങളുടെ ഉള്ളടക്കവുമായി ഇടപഴകുന്നുണ്ടെന്നാണ്.

അതേസമയം നിങ്ങളുടെ ഫോളോവർമാരുടെ എണ്ണം കൂടുകയും എൻഗേജ്‌മെന്റ് കുറയുകയും ചെയ്താൽ അത് മോശം ലക്ഷമാണ്. അതിനാൽ അക്കൗണ്ട് നിരന്തരം നിരീക്ഷിക്കുകയും എൻഗേജ്‌മെന്റ് വർധിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Stories