എല്ലാത്തിനും ഇനി ഒറ്റ ചാർജർ, പുതിയ നിയമം നടപ്പാക്കാൻ പോകുന്നു Malayalam news - Malayalam Tv9

New Charger Law: എല്ലാത്തിനും ഇനി ഒറ്റ ചാർജർ, പുതിയ നിയമം നടപ്പാക്കാൻ പോകുന്നു, എന്തൊക്കെ അറിഞ്ഞിരിക്കണം

Updated On: 

27 Jun 2024 16:32 PM

New Charger Law in India: നേരത്തെ യൂറോപ്പിലും സമാനമായ നിയമം നടപ്പിക്കിയിരുന്നു ഇതുവഴി വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 2023-ൽ ആപ്പിൾ വരെ ഇത്തരത്തിൽ തങ്ങളുടെ ചാർജ്ജിങ്ങ് പോർട്ടിൽ മാറ്റം വരുത്തിയിരുന്നു

New Charger Law: എല്ലാത്തിനും ഇനി ഒറ്റ ചാർജർ, പുതിയ നിയമം നടപ്പാക്കാൻ പോകുന്നു, എന്തൊക്കെ അറിഞ്ഞിരിക്കണം

Credit- Getty images

Follow Us On

ന്യൂഡൽഹി: രാജ്യത്ത് ഇനി സാധാരണ ചാർജറെന്നോ സീ ടൈപ്പെന്നോ തുടങ്ങി ചാർജറുകൾക്ക് മാറ്റങ്ങളെ വ്യത്യാസമോ ഉണ്ടാവില്ല. 2025 മുതൽ എല്ലാ ചാർജറുകൾക്കും ഏകീകൃത ഘടന കൊണ്ടു വരാൻ ഒരുങ്ങുകയാണ് ഇന്ത്യ. നേരത്തെ യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ നിയമത്തിന് സമാനമായാവും പുതിയ നിയമം നിലവിൽ വരുക എന്നാണ് സൂചന.

വരുന്ന വർഷങ്ങളിൽ പുറത്തിറങ്ങുന്ന ലാപ്‌ടോപ്പുകൾക്കും ചാർജർ നിയമം ബാധകമാക്കുമെന്ന് ബിസിനസ് വാർത്താ പോർട്ടലായ ദ മിൻ്റ്  റിപ്പോർട്ട് ചെയ്യുന്നു. 2026-ലാവും ഇത് ലാപ്പ്ടോപ്പുകളിലേക്ക് എത്തിക്കുക. തത്കാലം ബേസ് മോഡൽ ഫോണുകൾക്കും മറ്റ് ഡിവൈസുകൾക്കും ഇത് ബാധകമാകില്ല.

ലാപ്‌ടോപ്പുകൾക്ക് USB-C പോർട്ട് 

2026 അവസാനത്തോടെ രാജ്യത്തെ ലാപ്‌ടോപ്പുകളുടെ USB-C പോർട്ട് നിർബന്ധമാക്കും. ഇത് സംബന്ധിച്ച് വിവിധ നിർമ്മാതാക്കളോട് സർക്കാർ തലത്തിൽ ചർച്ച നടത്തിയതായാണ് സൂചനയെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മാത്രമല്ല, വിൻഡോസ്, മാക്  ഡിവൈസുകൾക്കും പുതിയ നിയന്ത്രണം ബാധകമായിരിക്കും.  ഫിറ്റ്നസ് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ,  നേരത്തെ സൂചിപ്പിച്ചത് പോലെ ബേസിക് ഫീച്ചർ ഫോണുകൾ തുടങ്ങിയവയ്ക്കാണ് പുതിയ നിയമത്തിൽ ഇളവുണ്ടാകുക.  കേന്ദ്ര ഐടി മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

എന്തായിരുന്നു യൂറോപ്പിലെ നിയമം

സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ക്യാമറകൾ, ഹെഡ്‌ഫോണുകൾ, ഹെഡ്‌സെറ്റുകൾ, ഹാൻഡ്‌ഹെൽഡ് വീഡിയോ-ഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ തുടങ്ങിയ എല്ലാത്തിലും യുഎസ്ബി ടൈപ്പ്-സി സ്റ്റാൻഡേർഡ് ചാർജിംഗ് പോർട്ട് ഇവിടെ യൂറോപ്യൻ രാജ്യങ്ങളിൽ നിർബന്ധമാക്കി. 2023-ൽ ഐഫോൺ 15 സീരീസ് മുതൽ ആപ്പിളിനെ പോലും ഇത്തരത്തിൽ ഡിവൈസുകൾ നിർമ്മിക്കാൻ പുതിയ നിയമം നിർബന്ധിതരാക്കി.

ഗുണങ്ങൾ എന്തൊക്കെ

ഇലക്ട്രോണിക് അനുബന്ധ വേസ്റ്റുകൾ ഉണ്ടാവുന്നത് ഇതുവഴി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അത് പോലെ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾക്ക് ഏകീകൃത ചാർജ്ജിങ്ങ് സംവിധാനം ക്രമീകരിക്കുകയെന്നതും ഇതിൻ്റെ ലക്ഷ്യമാണ്.

Exit mobile version