I Phone 16 Offers: ഐഫോൺ 15-ൻ്റെ വിലയിൽ ഐഫോൺ 16; എവിടെ നിന്നും വാങ്ങാം
I Phone 16 Price Drop : ഇന്ത്യയിൽ 79000 അടുത്താണ് ഐഫോൺ വിലയെന്ന് പറഞ്ഞല്ലോ എന്നാൽ ഇത് അമേരിക്കയിൽ 799 ഡോളറാണ് അതായത് ഏകദേശം 66700 രൂപ 16 സീരിസിലെ ഐഫോൺ 16 പ്ലസിന് 75,049 രൂപയുമാണ്
ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ആപ്പിൾ ഐഫോൺ 16 പുറത്തിറക്കിയത്. 79900 രൂപയാണ് ആപ്പിളിൻ്റെ വെബ്സൈറ്റ് പ്രകാരമുള്ള ഫോണിൻ്റെ പ്രാരംഭ വില. എന്നാലിതാ ഐഫോൺ 16 വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. കഴിഞ്ഞ വർഷത്തെ ഐഫോൺ 15-ൻ്റെ അതേ വിലയ്ക്ക് പുതിയ ഐഫോൺ ഇപ്പോൾ വാങ്ങാം. ഇത് ആമസോണിൽ മാത്രമാണ് ബാധകം. എന്നാൽ ഐഫോൺ 16-ന് ഫ്ലിപ്പ്കാർട്ടിൽ വിലക്ക് മാറ്റമില്ല.
ഐഫോൺ 16 ഡിസ്കൗണ്ട്
ആമസോണിൽ ഐഫോൺ 16 ന്റെ പ്രാരംഭ വില 77,400 രൂപയാണ്. കൂടാതെ, ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. അതായത് പുതിയ ഐഫോൺ 16 വെറും 72,400 രൂപയ്ക്ക് ലഭിക്കും. ഐഫോൺ 15-ൻ്റെ 256 ജിബി വേരിയന്റും ഇതേ വിലയിൽ ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളടക്കമുള്ള ഐഫോൺ 16 സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓഫർ പ്രയോജനപ്പെടുത്താനുള്ള മികച്ച സമയമാണിത്.
ALSO READ : Realme 14 Pro : ക്യാമറയിൽ ഞെട്ടിക്കാനൊരുങ്ങി റിയൽമി 14 പ്രോ; ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും
ഐഫോൺ 16 സവിശേഷതകൾ
128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയൻ്റുകളിലായാണ് ഫോൺ ലഭ്യമാകുന്നത്. ഐഫോൺ 16-ൽ ആപ്പിൾ ഇന്റലിജൻസ് സവിശേഷതയും പുതിയ ക്യാപ്ചർ ബട്ടണും ഉൾപ്പെടുന്നുണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയും ഡൈനാമിക് ഐലൻഡ് ഇന്റർഫേസും ഉള്ള ഫോൺ ആകർഷകമായ ദൃശ്യങ്ങളും നൽകുന്നുണ്ട്. എ-18 ബയോണിക് ചിപ്പും ഫോണിലുണ്ട്. ഐഒഎസ് 18-ൽ ആണ് ഐഫോൺ 16 പ്രവർത്തിക്കുന്നത്.
2-എക്സ് ടെലിഫോട്ടോ സൂം സപ്പോർട്ട് ചെയ്യുന്ന 48 എംപി ഫ്യൂഷൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഐഫോൺ 16-ൻ്റെ സവിശേഷത. കൂടാതെ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി അൾട്രാ വൈഡ് ക്യാമറയും 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിലുണ്ട്. ഐഫോൺ 15 നെ അപേക്ഷിച്ച് ഐഫോൺ 16-ന് മെച്ചപ്പെട്ട ബാറ്ററിയുണ്ട്, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗാണ് ഫോൺ പിന്തുണക്കുന്നത്.
ഐഫോൺ വാങ്ങണമെങ്കിൽ
ഇന്ത്യയിൽ 79000 അടുത്താണ് ഐഫോൺ വിലയെന്ന് പറഞ്ഞല്ലോ എന്നാൽ ഇത് അമേരിക്കയിൽ 799 ഡോളറാണ് അതായത് ഏകദേശം 66700 രൂപ 16 സീരിസിലെ ഐഫോൺ 16 പ്ലസിന് 75,049 രൂപയും, ഐഫോൺ 16 പ്രോക്ക് 83,397 രൂപയും, പ്രോ മാക്സിന് 1 ലക്ഷവുമാണ് അമേരിക്കയിലെ വില 60000 രൂപയോളം മോഡലുകളെ അപേക്ഷിച്ച് അമേരിക്കൻ വിപണിയിൽ ഐഫോണിന് വില കുറവാണ്.
ദുബായിൽ അത്ര വലിയ കുറവ് പറയാനില്ലെങ്കിലും ഐഫോൺ 16-ന് 374 രൂപയും പ്ലസിന് 3,556 രൂപയും, പ്രോയിൽ 37,192 രൂപയും കുറവുണ്ട്. പ്രോ മാക്സിനാണ് ഏറ്റവും വില കുറവ്. ഇന്ത്യൻ വിപണിയിൽ 1,59,900 രൂപയുള്ള ഫോണിന് ദുബായിൽ 1,15,891 രൂപയാണ് വില. അതായത് 44,009 രൂപയാണ് വിലയിലെ മാറ്റം.