ChatGPT Ghibli-style Image: ഗിബ്ലിയാണ് ഇപ്പോൾ താരം..! നിങ്ങളുടെ ഫോട്ടോയും ചാറ്റ് ജിപിടിയിൽ ഇങ്ങനെ മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം
ChatGPT Studio Ghibli-style Image Creation: ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് വേണ്ടി നിർമ്മിച്ച ഒരു ഇമേജ് എഡിറ്റിങ് ടൂളാണ് ഗിബ്ലി. അടുത്തിടെ ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയ ജിപിടി-4o ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കിയിരുന്നു. ജിപിടി-4o-യുടെ പുതിയ പതിപ്പിലാണ് ഈ രസകരമായ ഇമേജ് എഡിറ്റിങ് ടൂൾ ലഭ്യമായിരിക്കുന്നത്.

ചാറ്റ്ജിപിടിയുടെ ഗിബ്ലിയാണ് ഇപ്പോഴത്തെ താരം. ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി ഇൻറർനെറ്റ് ലോകത്തെ മുഴുവൻ പിടിച്ചടക്കിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ എവിടെ നോക്കിയാലും ഗിബ്ലി സ്റ്റൈലിൽ എഐ ഇമേജുകളാണ്. നിരവധിപേരാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ ചിത്രങ്ങൾ വളരെ രസകരമായ രീതിയിൽ മാറ്റിയെടുക്കുന്നത്. എന്നാൽ ഇത് ആദ്യമായി കാണുന്നവർക്ക് എങ്ങനെയാണ് ഈ ചിത്രങ്ങൾ നിർമിക്കുന്നതെന്നും എവിടെയാണ് ഇത് ചെയ്യേണ്ടതെന്നും അത്ര പിടിയുണ്ടാകില്ല.
ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് വേണ്ടി നിർമ്മിച്ച ഒരു ഇമേജ് എഡിറ്റിങ് ടൂളാണ് ഗിബ്ലി. അടുത്തിടെ ഓപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയ ജിപിടി-4o ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കിയിരുന്നു. ജിപിടി-4o-യുടെ പുതിയ പതിപ്പിലാണ് ഈ രസകരമായ ഇമേജ് എഡിറ്റിങ് ടൂൾ ലഭ്യമായിരിക്കുന്നത്. ഗിബ്ലി നമ്മൾ നൽകുന്ന ഫോട്ടോകൾ എഡിറ്റ് ചെയ്‌ത് ആനിമെ സ്റ്റൈലിലാക്കി തിരികെ തരും. മാത്രമല്ല, എഡിറ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒരു പ്രത്യേക നൊസ്റ്റാൾജിക് ലുക്കും ക്രിയേറ്റ് ചെയ്യുന്നു.
ജാറ്റ് ജിപിടിയിൽ ചെയ്യാൻ സാധിക്കാത്തവർക്ക് ഗ്രോക്ക് എഐ ഡൗൺലോഡ് ചെയ്താൽ സൗജന്യമായി നിങ്ങളുടെ ചിത്രങ്ങൾ ഗിബ്ലി സ്റ്റൗലിലേക്ക് മാറ്റാവുന്നതാണ്. സ്വന്തം ഫോട്ടോയോ, സുഹൃത്തുകളുടെ ഫോട്ടോയോ, അല്ലെങ്കിൽ ഇഷ്‌ട്ടപ്പെട്ട എന്തും ഇത്തരത്തിൽ ഗിബ്ലി സ്റ്റൈലിലേക്ക് മാറ്റാവുന്നതാണ്. ഗിബ്ലി സ്റ്റൈലിൽ എഐ ജനറേറ്റഡ് ഇമേജുകൾ നിങ്ങൾക്ക് എങ്ങനെ മാറ്റിയെടുക്കാമെന്ന് നോക്കാം.
ഗിബ്ലി-സ്റ്റൈൽ ഇമേജുകൾ നിർമ്മിക്കുത് ഇങ്ങനെ
chatgpt.com സന്ദർശിച്ച് നിങ്ങളുടെ ഓപ്പൺഎഐ അക്കൗണ്ട് ക്രെഡൻഷ്യലുകൾ നൽകി ലോഗിൻ ചെയ്യുക.
മോഡൽ സെലക്ഷൻ ടാബിൽ നിന്ന് GPT-4o മോഡ് തിരഞ്ഞെടുക്കുക.
ചാറ്റ്ബോട്ടുമായി ഒരു പുതിയ സംഭാഷണം ആരംഭിക്കാം. ശേഷം അറ്റാച്ച് ഫയൽ ഐക്കൺ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ചിത്രം അതിൽ അപ്‌ലോഡ് ചെയ്യുക.
ചിത്രം അപ്‌ലോഡ് ചെയ്‌തതിന് ശേഷം അതിനെ സ്റ്റുഡിയോ ഗിബിലി-സ്റ്റൈൽ ആർട്ടിലേക്ക് മാറ്റാൻ ചാറ്റ്‌ജിപിടിക്ക് നിർദ്ദേശം നൽകുക. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിർദ്ദേശം നൽകാനാകും.
ജനറേറ്റ് ചെയ്‌ത ചിത്രം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ ചാറ്റ്‌ജിപിടിയോട് തന്നെ ആവശ്യപ്പെടാം.
Main character? No.
He’s the whole storylineExperience through New India in Studio Ghibli strokes.#StudioGhibli#PMModiInGhibli pic.twitter.com/bGToOJMsWU
— MyGovIndia (@mygovindia) March 28, 2025