UPI ID Blocking: ഫോൺ മോഷണം പോയോ? യുപിഐ ഐഡി ഇല്ലേ ? എന്തു ചെയ്യും
വളരെ എളുപ്പത്തിൽ ഇടപാട് നടത്താൻ യുപിഐ തന്നെ വേണം, എന്നാൽ കൈമോശം വന്നാലോ....
ഇത് ഡിജിറ്റൽ യുഗമാണ് അതു കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ഓൺലൈൻ പേയ്‌മെൻ്റ് സർവ്വ സാധാരണമാണ്. പേയ്‌മെൻ്റിന്, നിങ്ങൾക്ക് ഒരു മൊബൈൽ ഫോൺ മാത്രം മതി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കയ്യിൽ ഒരു പേഴ്സോ, വാലറ്റോ ഒന്നും തന്നെ ഇതു കൊണ്ട് നിങ്ങൾക്ക് കയ്യിൽ കരുതേണ്ട ആവശ്യമില്ല.
ക്യുആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള പെയ്മെൻറ് ചെയ്യാം. ഒറ്റ മൊബൈൽ ഫോണിൽ നിങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ടെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ ആ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ എന്ത് സംഭവിക്കും? അത്തരത്തിൽ പോകുന്ന ഫോണിലെ Google Pay, Phone Pay, Paytm, UPI ഐഡി എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് അറിയാമോ?
ഫോൺ നഷ്‌ടപ്പെട്ട ഉടൻ അത് ബ്ലോക്ക് ചെയ്‌തില്ലെങ്കിൽ, ഫോൺ മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും കാലിയാകാം.ഇത്തരത്തിൽ UPI ഐഡികൾ എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം.
എങ്ങനെ ബ്ലോക്ക് ചെയ്യാം പേറ്റിഎം
1. ബാങ്ക് ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക 01204456456.
ഇതിന് ശേഷം ലോസ്റ്റ് ഫോൺ ഓപ്ഷൻ തിരഞ്ഞെടുക്കുക.
2. നഷ്ടപ്പെട്ട ഫോണിൻ്റെ നമ്പർ നൽകാനുള്ള ഓപ്ഷൻ ഇവിടെ ലഭിക്കും.
3. തുടർന്ന് എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗൗട്ട് ഓപ്ഷൻ തിരഞ്ഞെടുക്കണം
4. PayTM വെബ്സൈറ്റിൽ 24×7 ഹെൽപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ തട്ടിപ്പ് റിപ്പോർട്ടുചെയ്യുക അല്ലെങ്കിൽ മെസ്സേജിങ്ങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
അപ്പോൾ പോലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ചില വിശദാംശങ്ങൾ നൽകേണ്ടിവരും.
എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം, നിങ്ങളുടെ പേടിഎം അക്കൗണ്ട് താൽക്കാലികമായി ക്ലോസ് ചെയ്യും.
ഫോൺ പേ
1- ഫോൺ പേ ഐഡി ബ്ലോക്ക് ചെയ്യാൻ 02268727374/ 08068727374 എന്ന നമ്പറിൽ വിളിക്കുക.
2- യുപിഐ ഐഡി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിനെതിരെ ഒരു പരാതി ഫയൽ ചെയ്യുക.
3- ഒടിപി ആവശ്യപ്പെടുമ്പോൾ, സിം കാർഡും ഉപകരണവും നഷ്‌ടപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുക്കുക
4- ശേഷം നിങ്ങളെ കസ്റ്റമർ കെയറുമായി ബന്ധിപ്പിക്കും, അവിടെ വിവരങ്ങൾ നൽകി നിങ്ങൾക്ക് യുപിഐ ഐഡി ബ്ലോക്ക് ചെയ്യാം.