5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Google Translate: കൂടുതൽ ഈസിയായി ഗൂഗിൾ ട്രാൻസ്‌ലേർ; 110 ഭാഷകൾ കൂടി, ഏഴെണ്ണം ഇന്ത്യയിൽ നിന്ന്

Google Translate Add Languages: ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാർവാർ ഭാഷ എന്നിവ പുതിയ അപ്‌ഡേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേർത്ത മറ്റ് ഇന്ത്യൻ ഭാഷകൾ.

Google Translate: കൂടുതൽ ഈസിയായി ഗൂഗിൾ ട്രാൻസ്‌ലേർ; 110 ഭാഷകൾ കൂടി, ഏഴെണ്ണം ഇന്ത്യയിൽ നിന്ന്
Google Translate.
neethu-vijayan
Neethu Vijayan | Published: 29 Jun 2024 14:53 PM

അനേകം ഭാഷകൾ ലഭ്യമായ ഗൂഗിളിൻറെ മൊഴിമാറ്റ സംവിധാനമായ ഗൂഗിൾ ട്രാൻസ്‌ലേറ്റർ (Google Translate) പുതിയ ഭാവത്തിൽ. 110 ഭാഷകളാണ് പുതുതായി (110 more languages) ഗൂഗിൾ ട്രാൻസ്‌ലേറ്ററിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്. ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ പുതുതായി ചേർത്ത ഭാഷകളിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്നുള്ളവയാണ്. വ്യാഴാഴ്‌ച്ചയാണ് പുതിയ അപ്‌ഡേറ്റ് ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി.

അതേസമയം ഗൂഗിളിൻറെ ട്രാൻസ്‌ലേഷൻ ടൂളിൽ വരുന്ന ഏറ്റവും വലിയ അപ്‌ഡേഷൻ കൂടിയാണിത്. പ്രാദേശിക ഭാഷകൾക്ക് പ്രധാന്യം നൽകികൊണ്ടാണ് ഗൂഗിൾ ട്രാൻസ്‌ലേറ്റിൻറെ പുതിയ അപ്‌ഡേഷൻ വന്നിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെയുള്ള പാം 2 എൽഎൽഎം വഴിയാണ് ഇത് സാധ്യമാക്കിയത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാർവാർ ഭാഷ എന്നിവ പുതിയ അപ്‌ഡേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ഇൻസ്റ്റ​ഗ്രാമിൽ ഇനി നിങ്ങൾക്കും സെലിബ്രിറ്റിയാകാം…; തന്ത്രങ്ങൾ വെളിപ്പെടുത്തി മേധാവി

ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേർത്ത മറ്റ് ഇന്ത്യൻ ഭാഷകൾ. ഗൂഗിൾ ട്രാൻസ്‌ലേറ്റിൽ 1000 ഭാഷകൾ ഉൾപ്പെടുത്താനുള്ള ഗൂഗിളിൻറെ പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്‌‌ഡേഷൻ വന്നിരിക്കുന്നത്. 2022 നവംബറിലായിരുന്നു ഗൂഗിൾ ഈ ലക്ഷ്യം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകൾ എഐ സഹായത്തോടെ ഉൾക്കൊള്ളിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ​ഗൂ​ഗിൾ പറഞ്ഞിരുന്നു. 110 ഭാഷകൾ ഗൂഗിൾ ട്രാൻസ്‌ലേറ്റിലേക്ക് പുതുതായി കൂട്ടിച്ചേർത്തത് ഈ പദ്ധതിയിലെ വലിയ മുന്നേറ്റമായാണ് വിലയിരുത്തൽ.

ആഫ്രിക്കയിൽ നിന്നുള്ളതാണ് ഗൂഗിൾ ട്രാൻസ്‌ലേറ്റിലെ പുതിയതായി കൂട്ടിച്ചേർത്ത 110 ഭാഷകളിൽ നാലിലൊന്നും. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാൻസ്‌ലേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഭാഷകൾ ട്രാൻസ്‌ലേറ്റിലേക്ക് ചേർക്കാൻ ഗൂഗിൾ വളണ്ടിയർമാരുടെ സഹായം ഭാവിയിൽ ഗൂഗിൾ തേടുമെന്നാണ് റിപ്പോർട്ട്. കൂടുതൽ ആളുകളിലേക്ക് ഗൂഗിൾ സെർച്ച് ഫലങ്ങൾ എത്തിക്കാൻ പുതിയ നീക്കം വഴി കഴിയും എന്നാണ് ഗൂഗിളിൻറെ പ്രതീക്ഷ.

ഗൂഗിൾ വിവർത്തനത്തിനായി ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഭാഷകളിലൊന്നായ കൻ്റോണീസ്, ജിബൂട്ടി, എറിത്രിയ, എത്യോപ്യ എന്നിവിടങ്ങളിൽ സംസാരിക്കുന്ന ടോണൽ ഭാഷയായ അഫാറും പുതിയ കൂട്ടിചേർക്കലിൽ ഉൾപ്പെടുന്നു.