5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Google AI : ചുമ കേട്ടാൽ മതി; ക്ഷയം ഉണ്ടോയെന്ന് ഗൂഗിളിൻ്റെ ഈ എഐ പറയും

Google AI To Check Tuberculosis : ഇന്ത്യൻ റെസ്പിറേറ്ററി ഹെൽത്ത്കെയ്ർ എഐ സ്റ്റാർട്ടപ്പായ സാൽസിറ്റ് ടെക്നോളജീസിനോടൊപ്പം ചേർന്നാണ് ഗൂഗിൾ ഈ നിർമിത ബുദ്ധി സജ്ജമാക്കിയിരിക്കുന്നത്. ഉടൻ തന്നെ ഈ സാങ്കേതിക സ്മാർട്ട്ഫോണുകളിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഗൂഗിൾ

Google AI : ചുമ കേട്ടാൽ മതി; ക്ഷയം ഉണ്ടോയെന്ന് ഗൂഗിളിൻ്റെ ഈ എഐ പറയും
HeAR AI Model (Image Courtesy : Google)
Follow Us
jenish-thomas
Jenish Thomas | Published: 03 Sep 2024 18:38 PM

ക്ഷയരോഗനിർണയം (Tuberculosis) ഒറ്റ ശ്വാസത്തിലൂടെയോ ചുമയിലൂടെയോ കണ്ടെത്താനുള്ള എഐ സാങ്കേതികത പുറത്തിറക്കി ടെക് ഭീമന്മാരായ ഗൂഗിൾ (Google). ടിബിക്ക് പുറമെ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഗൂഗിളിൻ്റെ ഈ എഐ സാങ്കേതികതയിലൂടെ അറിയാൻ സാധിക്കും. ചുമ, മൂക്ക് ചീറ്റൽ, വിവിധതരം ശ്വാസമെടുക്കൽ എന്നിങ്ങിനെ 300 മില്യൺ സാമ്പിളുകൾ നൽകിയാണ് ഗൂഗിൾ ഈ നിർമിത ബുദ്ധി തരപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ റെസ്പിറേറ്ററി ഹെൽത്ത്കെയ്ർ എഐ സ്റ്റാർട്ടപ്പായ സാൽസിറ്റ് ടെക്നോളജീസിനോടൊപ്പം ചേർന്നാണ് ഗൂഗിൾ ഈ നിർമിത ബുദ്ധി സജ്ജമാക്കിയിരിക്കുന്നത്. ഉടൻ തന്നെ ഈ സാങ്കേതികത സ്മാർട്ട്ഫോണുകളിൽ ഫീച്ചറായി എത്തിക്കാൻ തയ്യാറെടുക്കുകയാണ് ടെക് ഭീമൻ. HeAR AI മോഡൽ എന്നാണ് ഗൂഗിൾ ഈ നിർമിത ബുദ്ധിക്ക് പേര് നൽകിയിരിക്കുന്നത്.

പ്രാരംഭ നിർണയം കഴിഞ്ഞാൽ ടിബി ശ്വാസകോശത്തെ ബാധിക്കുകയും തുടർന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കാനും ഉടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ക്ഷയം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നതാണ്. കണക്കുകൾ പ്രകാരം 2022ൽ ആഗോളതലത്തിൽ 13 ലക്ഷം പേരാണ് ക്ഷയരോഗത്താൽ മരണപ്പെട്ടിട്ടുള്ളത്. അതിൽ 25 ശതമാനം ഇന്ത്യയിൽ നിന്നുമാണ്.

ALSO READ : Selling Sunlight : ഭക്ഷണം ഓർഡർ ചെയ്യുന്നത് പോലെ ഇനി രാത്രി സൂര്യപ്രകാശം ഓർഡർ ചെയ്യാം; വിശദാംശങ്ങൾ ഇങ്ങനെ

എങ്ങനെയാണ് HeAR AI സാങ്കേതികത പ്രവർത്തിക്കുക?

ചുമയ്ക്കുന്നതോ തുമ്മുന്നതോ ശ്വാസമെടുക്കുന്നതോ അല്ലെങ്കിൽ മൂക്ക് ചീറ്റുന്നതുമായ രണ്ട് സെക്കൻഡ് ഓഡിയോയിൽ നിന്നുമാണ് ഗൂഗിളിൻ്റെ ഈ എഐ രോഗനിർണയം നടത്തുന്നത്. എഐക്കുള്ളിൽ രേഖപ്പെടുത്തിട്ടുള്ള സാമ്പിളുകളുമായി താരതമ്യം ചെയ്താണ് രോഗനിർണയം. ഇതിലൂടെ ലഭിക്കുന്ന ഫലം അനുസരിച്ച് ഒരു രോഗിക്ക് ഡോക്ടറെ സമീപിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ സാധിക്കും.

ക്ഷയം മാത്രമല്ല മറ്റ് രോഗനിർണയങ്ങളും എഐയിലൂടെ സാധിക്കും

ക്യാൻസർ പോലെയുള്ള രോഗനിർണയങ്ങൾക്ക് നിലവിൽ എഐ സാങ്കേതികതയുണ്ട്. സ്താനർബുദം മയോപ്പിയ, ഹൃദ്രോഗം എഐ സാങ്കേതികതയിലൂടെ പ്രാരംഭഘട്ടത്തിൽ തന്നെ അറിയാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കാനിങ്ങിനായി ജെൻഎഐ മോഡലുകൾ റേഡിയോളജിസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്.

Latest News