Google Pixel 9a: മിതമായ വിലയിൽ ഒരു മികച്ച ഫോൺ; ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ വില്പന ആരംഭിച്ചു
Google Pixel 9a Goes On Sale: ഗൂഗിൾ പിക്സൽ 9എയുടെ വില്പന ആരംഭിച്ചു. ഫ്ലിപ്കാർട്ട് ആണ് ഔദ്യോഗിക ഇ കൊമേഴ്സ് പാർട്ണർ. 49,999 രൂപയാണ് ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 9എയുടെ വില. ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ വില്പന ആരംഭിച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് പിക്സൽ എ സീരീസ് രാജ്യത്ത് അവതരിപ്പിച്ചത്. ഗൂഗിളിൻ്റെ ടെൻസർ ജി4 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 8 ജിബി റാമും 256 ജിബി മെമ്മറിയും ഫോണിലുണ്ട്. റിയർ എൻഡിൽ ഡ്യുവൽ ക്യാമറയാണുള്ളത്. 5100 എംഎഎച്ചിൻ്റെ ബാറ്ററി ഒറ്റച്ചാർജിൽ 30 മണിക്കൂറിലധികം ബാക്കപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഗൂഗിൾ പിക്സൽ 9എയുടെ വില, ഓഫറുകൾ
രാജ്യത്ത് 49,999 രൂപയാണ് ഗൂഗിൾ പിക്സൽ 9എയുടെ വില. ഒറ്റ വേരിയൻ്റേ ഫോണിനുള്ളൂ. 8 ജിബി റാം + 256 ജിബി മെമ്മറി. ഐറിസ്, ഒബ്സിഡിയൻ. പോർസെലൈൻ നിറങ്ങളിൽ ലഭ്യമാവും. അമേരിക്ക അടക്കമുള്ള മറ്റ് മാർക്കറ്റുകളിൽ നാലാമതൊരു നിറം കൂടിയുണ്ട്. ഇത് ഇന്ത്യയിൽ ലഭ്യമല്ല.
Also Read: New Android Update: ഫോൺ മൂന്ന് ദിവസം ലോക്കായിരുന്നാൽ തനിയെ റീ സ്റ്റാർട്ടാകും, പുതിയ അപ്ഡേറ്റ് ഉടൻ
ഫ്ലിപ്കാർട്ട് ആണ് ഗൂഗിൾ പിക്സൽ 9എയുടെ ഔദ്യോഗിക ഇകൊമേഴ്സ് പങ്കാളികൾ. നിലവിൽ ഫോണിന് 3000 രൂപ ക്യാഷ്ബാക്കും 24 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ഫ്ലിപ്കാർട്ടിലൂടെ ലഭിക്കും. എച്ച്ഡിഎഫ്സി, ഐഡിഎഫ്സി, ബജാജ് ഫിൻസെർവ് കാർഡുകളിലാണ് ഈ ഓഫറുള്ളത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 2084 രൂപ മുതലാണ് ഫ്ലിപ്കാർട്ടിൽ നോ കോസ്റ്റ് ഇഎംഐ ആരംഭിക്കുന്നത്.
ഗൂഗിൾ പിക്സൽ 9എയുടെ സവിശേഷതകൾ
ഡ്യുവൽ സിം ആണ് ഫോൺ. ആൻഡ്രോയ്ഡ് 15ലാണ് പ്രവർത്തനം. 6.3 ഇഞ്ച് പിഒഎൽഇഡി ഡിസ്പ്ലേയും ടെൻസർ ജി4 ചിപ്പും ഫോണിലുണ്ട്. റിയർ എൻഡിൽ 48 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 13 മെഗാപിക്സലിൻ്റെ സെക്കൻഡറി ക്യാമറയുമുണ്ട്. സെൽഫി ക്യാമറ 13 മെഗാപിക്സലിൻ്റേതാണ്. ആഡ് മീ, നൈറ്റ് സൈറ്റ്, മാർകോ ഫോക്കസ്, ഫേസ് അൺബ്ലർ തുടങ്ങി എഐ ക്യാമറ ഫീച്ചറുകളുമുണ്ട്. 5100 എംഎഎച്ച് ആണ് ബാറ്ററി. 23 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും 7.5 വാട്ടിൻ്റെ വയർലസ് ചാർജിംഗ് സൗകര്യവും ഫോണിലുണ്ട്.