Google Deepfake Ads Policy : ഡീപ്പ്ഫേക്ക്-അശ്ലീല വീഡിയോ നിർമാണത്തിന് തടയിടാൻ ഗൂഗിൾ; പുതിയ പരസ്യനയം ഉടൻ
Google Porn Ad Policy : ഡീപ്പ്ഫേക്ക് എഐ സാങ്കേതിക ഉപയോഗിച്ചുകൊണ്ട് അശ്ലീല വീഡിയോ നിർമിക്കുന്നതിനും അത് പരസ്യം ചെയ്യുന്നത് തടയാനുമാണ് ഗൂഗിളിൻ്റെ പരസ്യനയം ലക്ഷ്യമിടുന്നത്
സേർച്ച് എഞ്ചിൻ ഭീമൻ ഗൂഗിൾ തങ്ങളുടെ പരസ്യനയത്തിൽ മാറ്റം വരുത്തി. ഗൂഗിളിൻ്റെ പ്ലാറ്റ്ഫോമുകളിലൂടെ ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് അശ്ലീല വീഡിയോയ്ക്ക് പ്രചാരം നൽകുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ നയം അവതരിപ്പിക്കുന്നത്. എഐ സാങ്കേതിക ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമിക്കുന്നത് പൂർണമായും തടയുന്നതിനാണ് ടെക് ഭീമൻ്റെ പുതിയ നയം ലക്ഷ്യമിടുന്നത്. ഗൂഗിളിൻ്റെ പുതിയ പരസ്യനയം മെയ് 30 മുതൽ നിലവിൽ വരും
പുതിയ നയപ്രകാരം ഡീപ്പ്ഫേക്ക് ഉപയോഗിച്ചുകൊണ്ടുള്ള അശ്ലീല വീഡിയോ നിർമിക്കുകയും അത് പരസ്യം ചെയ്യുന്ന വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും ഗൂഗിൾ വിലക്കേർപ്പെടുത്തും. കൂടാതെ ഡീപ്പ്ഫേക്ക് സാങ്കേതികത ഉപയോഗിച്ച് എങ്ങനെ ഇത്തരത്തിലുള്ള വീഡിയോ നിർമിക്കാം പ്രചരിപ്പിക്കാം മറ്റ് ഡീപ്പ്ഫേക്ക് പോൺ സർവീസുകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നൽകുന്ന വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും വിലക്കേർപ്പെടുത്തുമെന്നാണ് ടെക് ഭീമിൻ്റെ പുതിയ പരസ്യനയത്തിൽ പറയുന്നു. നയം ലംഘിക്കുന്നവർക്ക് പിന്നീട് ഒരിക്കൽ പോലും ഗൂഗിളിൻ്റെ ഒരു പ്ലാറ്റ്ഫോമിൽ പോലും പരസ്യം ചെയ്യാൻ അനുവദിക്കില്ല.
എഐ സാങ്കേതികതയുടെ വളർച്ചയ്ക്കൊപ്പം ഭീഷണിയായ ചില സാഹചര്യങ്ങൾ ഉടലെടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് ഗൂഗിൾ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഭീഷിണി സൃഷ്ടിക്കുന്ന ആപ്ലിക്കേഷനുകൾ ഗൂഗിളിൻ്റെ പ്ലേ സ്റ്റോറിലും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിലും ഇപ്പോഴും ലഭ്യമാണ്. ഇത്തരം ആപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഡീപ്പ്ഫേക്ക് ഉപയോഗിച്ചുകൊണ്ട് അശ്ലീല വീഡിയോ നിർമിക്കാനുള്ള തങ്ങളുടെ സാങ്കേതികത എന്തെല്ലാമാണെന്ന് പരസ്യം ചെയ്യുന്നുണ്ട്.
നിലവിലുള്ള ഗൂഗിളിൻ്റെ പരസ്യനയം ചില തരത്തിലുള്ള അശ്ലീല വീഡിയോ ഉള്ളടക്കങ്ങൾ പരസ്യം ചെയ്യുന്നതിനെ കർശനമായിട്ടാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആ നയത്തിൽ നിന്നും ഒരു മാറ്റവും വരുത്താതെയാണ് ടെക് ഭീമൻ തങ്ങളുടെ പുതിയ നയവും കൂടി അവതരിപ്പിച്ചിരിക്കുന്നത്. ഡീപ്പ്ഫേക്ക് ഉപയോഗിച്ചുകൊണ്ട് ലൈംഗികത പ്രകടമാക്കുന്ന പരസ്യങ്ങൾക്ക് ഗൂഗിൾ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ഡീപ്പ്ഫേക്ക് ഉപയോഗിച്ചുകൊണ്ട് അശ്ലീല വീഡിയോ സംബന്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവർക്ക് അത് നീക്കം ചെയ്യാൻ ഗൂഗിൾ മെയ് 30-ാം തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്. ആനുവൽ ആഡ് സേഫ്റ്റിയുടെ റിപ്പോർട്ട് പ്രകാരം, 2023ൽ 1.8 ബില്യണിൽ അധികം പരസ്യങ്ങളാണ് ഗൂഗിൾ തങ്ങളുടെ പരസ്യനയം ലംഘിച്ചുയെന്നാരോപിച്ചുകൊണ്ട് നീക്കം ചെയ്തതിട്ടുള്ളത്.