'യാത്രപോകാം സീക്രട്ടായി...': ഗൂഗിൾ മാപ്സ് ടൈംലൈൻ സ്വകാര്യമാക്കാനൊരുങ്ങി ഗൂഗിൾ Malayalam news - Malayalam Tv9

Google Maps Timeline: ‘യാത്രപോകാം സീക്രട്ടായി…’: ഗൂഗിൾ മാപ്സ് ടൈംലൈൻ സ്വകാര്യമാക്കാനൊരുങ്ങി ഗൂഗിൾ

Updated On: 

22 Jun 2024 17:12 PM

Google Maps Timeline Updation: ഉപയോക്താവിന് കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നും വൃത്തങ്ങൾ പറയുന്നു. അവരവരുടെ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാകും.

Google Maps Timeline: യാത്രപോകാം സീക്രട്ടായി...: ഗൂഗിൾ മാപ്സ് ടൈംലൈൻ സ്വകാര്യമാക്കാനൊരുങ്ങി ഗൂഗിൾ

Google Maps Timeline.

Follow Us On

യാത്ര ഇഷ്ട്ടമാല്ലത്തവരോ യാത്ര പോകാത്തവരോ ആയിട്ട് ആരുമില്ല. എന്നാൽ ചില യാത്രകൾ പലപ്പോഴും സ്വകാര്യമാക്കാൻ ഇഷ്ട്ടപ്പെടുന്നവരുണ്ട്. അത്തരക്കാർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിങ്ങൾ ഓരുദിവസം എവിടെയൊക്കെ പോകുന്നു (location history), ചിത്രങ്ങൾ ഏതൊക്കെ മൊബൈലിൽ പകർത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്ന പരിപാടി പാടെ നിർത്താനൊരുങ്ങുകയാണ് ഗൂഗിൾ. ‘ഗൂഗിൾ മാപ്സ് ടൈംലൈൻ’ (Google Maps Timeline) വെബിൽ ലഭ്യമാകുന്ന വിവരങ്ങളാണ് നിർത്തുന്നത്. ഉപയോക്താവിന് കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നും വൃത്തങ്ങൾ പറയുന്നു.

എന്നാൽ, അവരവരുടെ മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാകും. ഡിസംബർ ഒന്നോടെ ഇത് പൂർണമായും നടപ്പാകുമെന്നാണ് വിവരം. നിലവിൽ, ഇ-മെയിൽ ലോഗിൻ ചെയ്യുന്ന ലാപ്‌ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലാം ഈ ടൈംലൈൻ സൗകര്യം ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്. ഇങ്ങനെ ഗൂഗിൾ ശേഖരണ കേന്ദ്രമായ ‘ക്ലൗഡിൽ’ സൂക്ഷിക്കുന്ന യാത്രാവിവരങ്ങൾ കാണിച്ചുകൊണ്ട് മെയിൽ വരുന്നതാണ്.

ALSO READ: വാഹനങ്ങള്‍ക്ക് പിഴയെന്ന എസ്എംഎസിലും വ്യാജനോ? അന്വേഷണം നടത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ്

ഒരു വ്യക്തിയുടെ സ്വകാര്യത പരസ്യപ്പെടുത്തുന്നതായി തോന്നിയാണ് ഗൂഗിളിന്റെ പിന്നോട്ടുപോക്ക്. യാത്രാവിവരങ്ങൾ അവരവരുടെ മൊബൈൽ ഫോണുകളിൽ സുരക്ഷിതമായിരുന്നാൽ മതിയെന്നും അത്യാവശ്യഘട്ടത്തിൽ ആ മൊബൈൽ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങൾ പുറത്തുവന്നോട്ടെയെന്നുമാണ് ​ഗൂ​ഗിളിൻ്റെ പുതിയ തീരുമാനം.

സാങ്കേതികമായി പറഞ്ഞാൽ, ടൈംലൈൻ ഫീച്ചറിനായുള്ള വെബ് ആക്‌സസ് ഗൂഗിൾ മാപ്സ് നിർത്തുകയാണ്. മാറുമ്പോഴും ടൈംലൈൻ ഡേറ്റ നഷ്ടമാകാതിരിക്കാൻ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയുന്നതാണ്. ഇതിനായി, ഗൂഗിൾ മാപ്സ് ആപ്പിന്റെ ടൈംലൈൻ ഓപ്ഷനിൽ മാറ്റം വരുത്തേണ്ടതുണ്ട്.

 

Exit mobile version