5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Google Quantum Chip: വരുന്നു പുതിയ ക്വാണ്ടം ചിപ്പ്…! ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; വർഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റിൽ തീരും

Google Willow Quantum Chip: ഇന്നത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകൾ പോലും 10 സെപ്റ്റില്യൺ (അതായത്, 1025) വർഷങ്ങൾ എടുത്ത് ചെയ്യുന്ന ജോലികളാണ് ഇവ അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കുന്നതെന്ന് ​ഗൂ​ഗിൾ പറയുന്നു. ഈ ചിപ്പ് കമ്പ്യൂട്ടിംഗിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Google Quantum Chip: വരുന്നു പുതിയ ക്വാണ്ടം ചിപ്പ്…! ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; വർഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റിൽ തീരും
വില്ലോ ക്വാണ്ടം ചിപ്പ് (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 10 Dec 2024 16:29 PM

വാഷിങ്ടൺ: ഒരായുസെടുത്ത് കമ്പ്യൂട്ടർ ചെയ്യുന്ന പല ജോലികളും ഇനി അഞ്ചുമിനിറ്റിനുള്ളിൽ നിഷ്പ്രയാസം ചെയ്തുതീർക്കാം. ആദ്യം കേൾക്കുമ്പോൾ വെറുതെയെന്ന് തോന്നുമെങ്കിലും എന്നാൽ ഇതാണ് സത്യം. ​ഗൂ​ഗിൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ക്വാണ്ടം കംപ്യൂട്ടർ ചിപ്പാണ് ഇത്തരത്തിൽ അതിവേ​ഗം ജോലികൾ പൂർത്തിയാക്കുന്നത്. ‘വില്ലോ’ എന്നാണ് നാലുചതുരശ്രസെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഈ ചിപ്പിന് പേര് നൽകിയിരിക്കുന്നത്.

ഇന്നത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകൾ പോലും 10 സെപ്റ്റില്യൺ (അതായത്, 1025) വർഷങ്ങൾ എടുത്ത് ചെയ്യുന്ന ജോലികളാണ് ഇവ അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കുന്നതെന്ന് ​ഗൂ​ഗിൾ പറയുന്നു. ഈ ചിപ്പ് കമ്പ്യൂട്ടിംഗിൽ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കാലിഫോർണിയയിലെ സാന്റ ബാർബാറയിലുള്ള കമ്പനിയുടെ കമ്പനിയുടെ ക്വാണ്ടം ലാബിലാമ് ഈ ചിപ്പ് നിർമിച്ചത്. ‘ആഫ്റ്റർ എയ്റ്റ് മിന്റ്’ എന്ന ചോക്ലറ്റിന്റെ വലുപ്പം മാത്രമാണിതിനുള്ളത്. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വില്ലോ ചിപ്പ് വളരെ ചെറിയ തെറ്റകൾ മാത്രമാണ് വരുത്തുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. നിലവിലെ കമ്പ്യൂട്ടറുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പലവിധ ​ഗവേഷണങ്ങളിലും എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയിലും ഈ ചിപ്പ് വലിയൊരു പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ഗൂഗിൾ വില്ലോ ക്വാണ്ടം ചിപ്പ്?

​ഗു​ഗിളിൻ്റെ പുതിയ വില്ലോ ക്വാണ്ടം ചിപ്പ് നിർമിച്ചിരിക്കുന്നത് 105 ക്യുബിറ്റുകൾ ഉപയോഗിച്ചാണ്. സാധാരണ കംപ്യൂട്ടറുകൾ ‘ബിറ്റ്’ (Bit- ബൈനറി ഡിജിറ്റ് എന്നതിന്റെ ചുരുക്ക നാമം ) അടിസ്ഥാനമാക്കിയുള്ളവയാണെങ്കിൽ, ക്വാണ്ടം കംപ്യൂട്ടറുകളിൽ ക്യുബിറ്റുകളാണ് അടിസ്ഥാനം. സാധാരണ ബിറ്റുകൾ എന്നാൽ 0 അല്ലെങ്കിൽ 1 നെ പ്രതിനിധീകരിക്കുന്നു. എന്നാൽ ക്യുബിറ്റുകൾ എപ്പോഴും 0, 1 എന്നിവയ്‌ക്കൊപ്പം രണ്ടിന്റെയും സൂപ്പർപോസിഷനെയും പ്രതിനിധീകരിക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ ക്വാണ്ടം കമ്പ്യൂട്ടറുകൾ മറ്റുള്ളവയെക്കാൾ വേ​ഗതയേറിയതാണ്.

അവശ്വസനീയമായ പ്രകടനം കാഴ്ച്ചവയ്ക്കാൻ വില്ലോയ്ക്ക് കഴിയും. ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടറുകൾക്ക് പോലും 10 സെപ്‌റ്റില്യൺ വർഷമെടുക്കുന്ന ഒരു ടാസ്‌ക് അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നതാണ് ഇവയുടെ പ്രത്യേകത. അതായത് 10,000,000,000,000,000,000,000,000 വർഷങ്ങൾ. ഇത് പ്രപഞ്ചത്തിൻ്റെ പ്രായത്തേക്കാൾ വളരെ കൂടുതലാണ്. എന്നാൽ ക്യുബിറ്റുകളെ പരസ്പരം ഫലപ്രദമായി ബന്ധിപ്പിക്കാൻ വില്ലോ ചിപ്പിൽ ഒരു മാർ​ഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗൂഗിളിൻ്റെ വാദം.