Google Drive Update : ഗൂഗിള്‍ ഡ്രൈവില്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തുന്നു; ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം
Google Drive Update 2025 : ജനുവരി തുടക്കത്തില്‍ തന്നെ മൊബൈൽ ആപ്പ് ഉപയോക്താക്കൾക്ക് ഉപയോക്താക്കള്‍ക്കായി ഉപകാരപ്രദമായ ഒരു അപ്‌ഡേറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്
ഡിജിറ്റല്‍ യുഗത്തില്‍ ഗൂഗിള്‍ ഡ്രൈവിന്റെ ഉപയോഗം അറിയാവുന്നവരാണ് കൂടുതല്‍ പേരും. ഡോക്യുമെന്റുകള്‍ സൂക്ഷിക്കുന്നതിനും, കൈമാറുന്നതിനുമടക്കം നിരവധി കാരണങ്ങളാല്‍ ഗൂഗിള്‍ ഡ്രൈവ് ഇന്ന് മാറ്റിനിര്‍ത്താനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി വന്‍ അപ്‌ഡേറ്റുമായാണ് ഗൂഗിള്‍ ഡ്രൈവ് എത്തുന്നത്.
2025 ജനുവരി തുടക്കത്തില്‍ തന്നെ മൊബൈൽ ആപ്പ് ഉപയോക്താക്കള്‍ക്കായി ഉപകാരപ്രദമായ ഒരു അപ്‌ഡേറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ഓട്ടോമാറ്റിക് എഡിറ്റിംഗ് ഫീച്ചർ അപ്ഡേറ്റാണ് അവതരിപ്പിക്കുന്നത്. പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ എളുപ്പത്തില്‍ മെച്ചപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്ക് ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സ്വയം ക്രമീകരണങ്ങള്‍ നടത്തേണ്ട
നിലവിൽ, ഗൂഗിള്‍ ഡ്രൈവ് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഡിവൈസുകള്‍ ഉപയോഗിച്ച് രേഖകളുടെ സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും, ഇത്തരം സ്‌കാനുകല്‍ എഡിറ്റ് ചെയ്യുന്നതിനായി ഫില്‍ട്ടറുകളും ലെവലുകളും സ്വമേധയാ ക്രമീകരിക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ ഓട്ടോ-ഫില്‍ട്ടര്‍ ഫീച്ചറുകള്‍ എത്തുന്നതോടെ സ്വയം ക്രമീകരണങ്ങള്‍ നടത്തേണ്ട ആവശ്യം വരുന്നില്ലെന്നതാണ് പ്രത്യേകത.
ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തും. ഡോക്യുമെന്റിന്റെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഗൂഗിള്‍ ഡ്രൈവ് ഡോക്യുമെന്റില്‍ ഓട്ടോമാറ്റിക്കായി ക്രമീകരണങ്ങള്‍ സജ്ജീകരിക്കുമെന്നതാണ് സവിശേഷത. കൂടുതല്‍ വ്യക്തമായ രേഖകള്‍ ഇതുവഴി ലഭ്യമാകും.
ഫീച്ചർ ഉപയോഗിക്കുന്നതിന്
സ്‌ക്രീനിൻ്റെ താഴെ വലതുവശത്തുള്ള ‘ന്യൂ (+ New)’ ടാബിൽ ക്ലിക്കുചെയ്‌ത് “സ്കാൻ” ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഡോക്യുമെൻ്റ് സ്കാൻ ചെയ്തുകഴിഞ്ഞാൽ, പ്രിവ്യൂ മോഡിൽ ഒരു സ്പാർക്കിൾ ഐക്കൺ കാണാം. ‘ഓട്ടോ എന്‍ഹാന്‍സര്‍ ടൂള്‍’ ഉപയോഗിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
വൈറ്റ് ബാലന്‍സ് ക്രമീകരിച്ചും, ഷാഡോകള്‍ നീക്കം ചെയ്തും, കോണ്‍ട്രസ്റ്റ് വര്‍ധിപ്പിച്ചും, ലൈറ്റിങ് മെച്ചപ്പെടുത്തിയും ചിത്രം ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തും. ഗൂഗിള്‍ ഡ്രൈവിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേറ്റ് ലഭ്യമാകും. ജനുവരി ആറിന് ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ക്കായി ഈ ഫീച്ചര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
Read Also : വരുന്നു പുതിയ ക്വാണ്ടം ചിപ്പ്…! ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; വർഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റിൽ തീരും
മാനുവലായും ക്രമീകരിക്കാം
ഡോക്യുമെന്റ് സ്‌കാനിങ് ലളിതമാക്കാനാണ് ഈ അപ്‌ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനപ്പെട്ട പേപ്പര്‍ വര്‍ക്കുകളുടെ വ്യക്തമായ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇതുപ്രകാരം സാധിക്കും. മാനുവലായി ക്രമീകരണങ്ങള്‍ വരുത്താന്‍ താല്‍പര്യമുള്ള ഉപയോക്താക്കള്‍ക്ക് അങ്ങനെയും ചെയ്യാം. മാനുവല്‍ ക്രമീകരണങ്ങള്‍ക്കുള്ള ഓപ്ഷനം ഉണ്ടായിരിക്കും.