Google News Down : വാർത്തകൾ ഒന്നും ലഭിക്കുന്നില്ലേ? ഗൂഗിളിൻ്റെ ഡിസ്കവറും ന്യൂസും അടിച്ചു പോയി

Google Discover And Google News Down : ഓൺലൈനായി വാർത്തകൾ നേരിട്ട് ഉപയോക്താക്കളിൽ എത്തിക്കുന്ന ഗൂഗിളിൻ്റെ രണ്ട് പ്ലാറ്റഫോമുകളാണ് ഗൂഗിൾ ഡിസ്കവറും ഗൂഗിൽ ന്യൂസും

Google News Down : വാർത്തകൾ ഒന്നും ലഭിക്കുന്നില്ലേ? ഗൂഗിളിൻ്റെ ഡിസ്കവറും ന്യൂസും അടിച്ചു പോയി
Updated On: 

31 May 2024 19:42 PM

ടെക് ഭീമന്മാരായ ഗൂഗിളിൻ്റെ വാർത്ത പ്ലാറ്റ്ഫോമുകളായ ഗൂഗിൾ ഡിസ്കവറും ഗൂഗിൽ ന്യൂസും പ്രവർത്തനരഹിതമായി. നിരവധി ഉപയോക്താക്കൾക്ക് ഗൂഗിളിൻ്റെ ലഭ്യമാകാതെ ഒന്നും പ്രദർശിപ്പിക്കാത്ത നിലയിലായി. ഇന്ത്യയിൽ ഉടനീളമായി ഈ പ്രതിസന്ധി നേരിടുന്നതായിട്ടാണ് സോഷ്യൽ മീഡിയിൽ പലരും വിവരം പങ്കുവെക്കുന്നത്.

ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലും ഈ പ്ലാറ്റ്ഫോമുകളുടെ സേവനം ലഭ്യമല്ലാതെയായിട്ടുണ്ട്. ഇരു പ്ലാറ്റ്ഫോമുകൾ ഡൗണായിട്ടുണ്ടെന്നാണ് ട്രാക്കിങ് വെബ്സൈറ്റായ ഡൗൺഡിക്ടെറ്റർ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഗൂഗിൾ ഇതിവരെ വിശദീകരണം നൽകിട്ടില്ല.

ഡിസ്കവറും ന്യൂസിനും പുറമെ ഗൂഗിളിൻ്റെ മറ്റ് സർവീസുകളായ ജിമെയിൽ, ഗുഗിൾ സേർച്ച്, ഗുഗിൾ മാപ്പ്, യുട്യൂബ് തുടങ്ങിയ ഉത്പനങ്ങളെ ബാധിച്ചേക്കുമെന്നാണ് ഡൗൺഡിക്ടെറ്ററിനെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Updating…

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?