ഇനി ഈസിയായി സെർച്ച് ചെയ്യാം; വമ്പൻ മാറ്റങ്ങളുമായി ഗൂഗിൾ ക്രോം Malayalam news - Malayalam Tv9

Google Chrome: ഇനി ഈസിയായി സെർച്ച് ചെയ്യാം; വമ്പൻ മാറ്റങ്ങളുമായി ഗൂഗിൾ ക്രോം

Published: 

27 Jun 2024 15:36 PM

Google Chrome New Features: ക്രോമിന്‍റെ വെബ്‌ ബ്രൗസറിനൊപ്പം ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലും ഗൂഗിള്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. മാറ്റം വന്നുതുടങ്ങിയാൽ ക്രോമിലെ സെര്‍ച്ച് ഫലങ്ങളിലും സജഷനുകളിലും ഡിസൈനുകളിലും ഉൾപ്പെടെ മാറ്റമുണ്ടാകും.

Google Chrome: ഇനി ഈസിയായി സെർച്ച് ചെയ്യാം; വമ്പൻ മാറ്റങ്ങളുമായി ഗൂഗിൾ ക്രോം

Google Chrome.

Follow Us On

ക്രോമിന്‍റെ വെബ് ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐഒഎസ് ആപ്ലിക്കേഷനുകളിലും വമ്പൻ മാറ്റങ്ങളുമായി ഗൂഗിള്‍ (Google Chrome). ക്രോമിന്‍റെ രൂപഘടനയിലടക്കം ഈ മാറ്റങ്ങൾ (New Features) പ്രകടമാകുമെന്നാണ് റിപ്പോർട്ട്. ചില മാറ്റങ്ങള്‍ ക്രോം ബ്രൗസറിലും ആപ്ലിക്കേഷനുകളിലും വന്നുതുടങ്ങിയിട്ടുമുണ്ട്. ക്രോമിന്‍റെ വെബ്‌ ബ്രൗസറിനൊപ്പം ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലും ഗൂഗിള്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. മാറ്റം വന്നുതുടങ്ങിയാൽ ക്രോമിലെ സെര്‍ച്ച് ഫലങ്ങളിലും സജഷനുകളിലും ഡിസൈനുകളിലും ഉൾപ്പെടെ മാറ്റമുണ്ടാകും.

ഈ പുത്തന്‍ ഫീച്ചറുകളില്‍ പലതും ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ചിലതൊക്കെ വരും ദിവസങ്ങളിലെ പ്രാബല്യത്തില്‍ വരുകയുള്ളൂ. ഇനി മുതല്‍ തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്‍റ് കണ്ടുപിടിക്കാനായി നിങ്ങള്‍ സെര്‍ച്ച് ചെയ്‌താല്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ മനസിലാക്കാനും റിവ്യൂകള്‍ അറിയാനുമുള്ള ഷോര്‍ട്‌കട്ടുകള്‍ ക്രോം ആപ്പില്‍ കാണാനാകും. ആന്‍ഡ്രോയ്‌ഡ് ക്രോം ആപ്പില്‍ എത്തുന്ന ഈ ഫീച്ചര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലെ ക്രോം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും.

ALSO READ: യാത്ര ഗൂഗിൾ മാപ്പ് നോക്കിയാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഐഒഎസ് ക്രോം ആപ്പില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് മറ്റൊരു മാറ്റം. സെര്‍ച്ച് ചെയ്യാനായി അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെന്‍ഡിംഗ് സജഷന്‍സ് തെളിഞ്ഞുവരും. ഈ ഫീച്ചല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിൽ ലഭ്യമാണ്.

സെര്‍ച്ചുകളുടെ ഷോര്‍ട്‌കട്ട് സജഷനുകളാണ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ക്രോം ആപ്ലിക്കേഷനുകളില്‍ വരുന്ന വേറൊരു മാറ്റം. കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവയും ക്രോമില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്.

Exit mobile version