ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ​ഗുണകരമായ മാറ്റങ്ങൾ ഇങ്ങനെ... | Good news for Jio users; Here are the beneficial changes in the Rs 349 prepaid plan Malayalam news - Malayalam Tv9

Jio 349 Plan: ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ​ഗുണകരമായ മാറ്റങ്ങൾ ഇങ്ങനെ…

Updated On: 

24 Jul 2024 17:53 PM

Reliance Jio announced a revision to the Rs. 349 prepaid plan: 349 പ്ലാനിൻ്റെ വാലിഡിറ്റിയിൽ മാറ്റമില്ല. തങ്ങളുടെ 28 ദിവസത്തെ പ്ലാനായി കണക്കാക്കുന്നുവെന്നും പ്ലാനിൻ്റെ ദൈർഘ്യത്തിൽ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നുമാണ് വിവരം.

Jio 349 Plan: ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ​ഗുണകരമായ മാറ്റങ്ങൾ ഇങ്ങനെ...

Jio Plans (Courtesy - Getty Images)

Follow Us On

ന്യൂഡൽഹി: ജിയോ ഉപയോക്താക്കൾക്ക് സന്തോഷിക്കാനുള്ള കാരണം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. റിലയൻസ് ജിയോയുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിലൊന്നിൽ അടിമുടി അപ്രതീക്ഷിതമായ ഒരു പരിഷ്കരണം നടത്തിയിരിക്കുന്നു കമ്പനി. 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

349 പ്ലാനിൻ്റെ വാലിഡിറ്റിയിൽ മാറ്റമില്ല. തങ്ങളുടെ 28 ദിവസത്തെ പ്ലാനായി കണക്കാക്കുന്നുവെന്നും പ്ലാനിൻ്റെ ദൈർഘ്യത്തിൽ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നുമാണ് വിവരം. എന്നാലും, സമീപകാല അപ്‌ഡേറ്റുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച റിലയൻസ് ജിയോ 100 രൂപയുടെ ഒരു പുതിയ പരിഷ്‌ക്കരണം പ്രഖ്യാപിച്ചിരുന്നു.

ALSO READ – മെസ്സേജിങ്ങിനും വീഡിയോ കോളിനും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുമായി ജിയോസെയ്ഫ

349 പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി 28-ൽ നിന്ന് 30 ദിവസത്തേക്ക് നീട്ടുന്നു എന്നും ഈ പ്ലാൻ ജിയോ ഹീറോ 5G ആയി പുനർനാമകരണം ചെയ്തു എന്നുമാണ് വിവരം. 123 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനുമായി കഴിഞ്ഞ ദിവസം ജിയോ എത്തിയിരുന്നു. 14 ജിബി ഡാറ്റ ഇതിലൂടെ ലഭിക്കും. കൂടാതെ 1234 രൂപയുടെ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 168 ജിബി ഡാറ്റയും ലഭിക്കും.

ആശയവിനിമയത്തിനിടെ ഉള്ള സംരക്ഷ ഉറപ്പാക്കാൻ ജിയോ വികസിപ്പിച്ചെടുത്ത ഒരു ആശയവിനിമയ സംവിധാനമായ ജിയോസെയ്ഫ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ വോയ്‌സ് കോളുകൾ, വിഡിയോ കോൺഫറൻസുകൾ, മെസേജിങ് എന്നിവയ്ക്കുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നു. ക്വാണ്ടം-പ്രതിരോധ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version