Jiosafe: മെസ്സേജിങ്ങിനും വീഡിയോ കോളിനും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുമായി ജിയോസെയ്ഫ്
Jiosafe new update: അഞ്ച് തലത്തിലുള്ള പരിരക്ഷയുള്ള കോളിങ് ആപ്പാണ് ഇത്. ഹാക്ക് പ്രൂഫ് സൗകര്യവും ഇതിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റ് ജിയോസെയ്ഫ് ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റ് ചെയ്യാനോ ഓഡിയോ അല്ലെങ്കിൽ വിഡിയോ കോളുകൾ ചെയ്യാനോ ഇത് ഉപയോഗിക്കാവുന്നതാണ്.
ന്യൂഡൽഹി: ആശയവിനിമയത്തിനിടെ ഉള്ള സംരക്ഷ ഉറപ്പാക്കാൻ ജിയോ വികസിപ്പിച്ചെടുത്ത ഒരു ആശയവിനിമയ സംവിധാനമാണ് ജിയോസെയ്ഫ്. ഇത് വോയ്‌സ് കോളുകൾ, വിഡിയോ കോൺഫറൻസുകൾ, മെസേജിങ് എന്നിവയ്ക്കുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നുവെന്ന വാഗ്ദാനവുമായാണ് ജിയോ സെയ്ഫ് എത്തുന്നത്. ക്വാണ്ടം-പ്രതിരോധ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ആൻഡ്രോയിഡിലും ഐഓഎസിലും ഈ ആപിന്റെ സേവനം ലഭിക്കും. 5ജി ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ സേവനം ലഭിക്കുക. ഒപ്പം ജിയോ ഉപഭോക്താക്കളും ആയിരിക്കണം ഇവർ എന്ന് നിർബന്ധമുണ്ട്. ഇതിന്റെ സേവനം ലഭിക്കാൻ പ്രത്യേകം സബ്‌സ്‌ക്രിപ്ഷൻ പ്ലാനും ആവശ്യമാണ്. 199 രൂപയാണ് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ചാർജാണ് വരുന്നത്. എന്നാൽ തുടക്കത്തിലെ ഓഫർ എന്ന നിലയിൽ ഇത് ഒരു വർഷത്തേക്ക് സൗജന്യമാക്കിയിട്ടുണ്ട്.
അഞ്ച് തലത്തിലുള്ള പരിരക്ഷയുള്ള കോളിങ് ആപ്പാണ് ഇത്. ഹാക്ക് പ്രൂഫ് സൗകര്യവും ഇതിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റ് ജിയോസെയ്ഫ് ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റ് ചെയ്യാനോ ഓഡിയോ അല്ലെങ്കിൽ വിഡിയോ കോളുകൾ ചെയ്യാനോ ഇത് ഉപയോഗിക്കാവുന്നതാണ്. 5ജി നെറ്റ്‌വർക്കുള്ള ജിയോ സിം കാർഡുള്ള സ്‌മാർട്ട്‌ഫോണിൽ മാത്രമേ ഈ ആപ്പ് പ്രവർത്തിക്കൂ.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നത് വഴി കോളുകളും സന്ദേശങ്ങളും സ്വീകർത്താവിന് മാത്രമേ അവ കാണാൻ കഴിയൂ. ഡാറ്റ സംരക്ഷിക്കുന്നതിന് ക്വാണ്ടം-പ്രതിരോധ എൻക്രിപ്ഷൻ ഇതിൽ ഉപയോഗിക്കുന്നു. മറ്റ് ഉപയോക്താക്കളുമായി നിങ്ങൾ ആശയവിനിമയം നടത്തുമ്പോൾ, ആശയവിനിമയം സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന ഒരു സുരക്ഷിത ഷീൽഡ് ഐക്കൺ ഇതിൽ പ്രത്യക്ഷമായിരിക്കും. നിങ്ങളുടെ രഹസ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സുരക്ഷിത റൂമുകൾ ഇതിൽ ഒരുക്കിയിട്ടുണ്ടാകും. അനുവാദമില്ലാതെ അംഗങ്ങൾക്ക് ചർച്ചകളിൽ പ്രവേശിക്കാനും ഇത് അനുവദിക്കില്ല.