5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gemini AI: ഇനി ജെമിനിയ്ക്ക് വിഡിയോയും വഴങ്ങും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

Gemini AI Features: ഗൂഗിളിൻ്റെ എഐ ചാറ്റ് അസിസ്റ്റൻ്റായ ജെമിനി എഐയിലേക്ക് കൂടുതൽ ഫീച്ചറുകളെത്തുന്നു. ലൈവ് വിഡിയോ, സ്ക്രീൻ ഷെയറിങ് ഫീച്ചറുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഗൂഗിൾ അവതരിപ്പിക്കുക.

Gemini AI: ഇനി ജെമിനിയ്ക്ക് വിഡിയോയും വഴങ്ങും; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ജെമിനി എഐImage Credit source: Social Media
abdul-basith
Abdul Basith | Published: 04 Mar 2025 14:33 PM

എഐ ചാറ്റ് അസിസ്റ്റൻ്റായ ജെമിനി എഐയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. പെയ്ഡ് സബ്സ്ക്രൈബർമാർക്കായി ലൈവ് വിഡിയോ, സ്ക്രീൻ ഷെയറിങ് ഫീച്ചറുകളാണ് അവതരിപ്പിക്കുക. ഈ മാസം മൂന്ന് മുതൽ ആറ് വരെയാണ് മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുക.

രണ്ട് പുതിയ ഫീച്ചറുകളുകളാണ് ജെമിനിയുമായി ബന്ധപ്പെട്ട് ഗൂഗിൾ അവതരിപ്പിക്കുക. ലൈവ് വിഡിയോ ഫീച്ചറിലൂടെ എഐ ചാറ്റ്ബോട്ടുമായി വിഡിയോയുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടത്താൻ കഴിയും. ജെമിയുടെ ലൈവ് ഇൻ്റർഫേസ് ആവും ഇതിനായി ഉപയോഗിക്കേണ്ടത്. സ്ക്രീൻ ഷെയറിങ് ഫീച്ചറിലൂടെ ജെമിനിയുമായി ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്ക്രീൻ പങ്കുവച്ച് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഉണ്ടാവുക.

ഗൂഗിളിൻ്റെ എഐ ഡിവിഷനായ ഡീപ്മൈൻഡ് പ്രൊജക്ട് അസ്ത്രയുടെ ഭാഗമായായാണ് ലൈവ് വിഡിയോ ഫീച്ചർ വികസിപ്പിച്ചത്. തങ്ങളുടെ ഡിവൈസ് ക്യാമറയിൽ നിന്നുള്ള വിഡിയോ ഫീഡ് കാണിച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജെമിനി എഐയോട് ചോദിക്കാം. റിയൽ ടൈമിൽ തന്നെ ഉത്തരങ്ങൾ നൽകാൻ ജെമിനിയ്ക്ക് സാധിക്കും. ഈ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി ഗൂഗിൾ തന്നെ യൂട്യൂബിലൂടെ ഒരു വിഡിയോ പങ്കുവച്ചിരുന്നു.

Also Read: Apple Watch: വാച്ച് ‘പരിസ്ഥിതിസൗഹൃദ’മെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത്; ആപ്പിളിനെതിരെ പരാതി

ആപ്പിളിനെതിരെ പരാതി
പരിസ്ഥിതിസൗഹൃദ വാച്ചെന്ന പേരിൽ ആപ്പിൾ കബളിപ്പിച്ചെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പരിസ്ഥിതിസൗഹൃദ- കാർബൺ ന്യൂട്രൽ വാച്ചുകളെന്ന പേരിൽ പുറത്തിറക്കിയ മൂന്ന് മോഡൽ ആപ്പിൾ വാച്ചുകൾ ഇങ്ങനെയല്ലെന്നും ആപ്പിളിൻ്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ബുധനാഴ്ച കാലിഫോർണിയ ഫെഡറൽ കോർട്ടിലാണ് ഏഴ് ഉപഭോക്താക്കൾ ചേർന്ന് പരാതി ഫയൽ ചെയ്തത്.

ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് എസ്ഇ, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകൾക്കെതിരെയാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടത്. ആപ്പിളിൻ്റെ അവകാശവാദം കളവാണെന്നറിഞ്ഞിരുന്നെങ്കിൽ ഇത്ര വലിയ തുക നൽകി തങ്ങൾ ഈ വാച്ചുകൾ വാങ്ങില്ലായിരുന്നു എന്ന് ഉപഭോക്താക്കൾ പറഞ്ഞു.