5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gboard: എന്താണ് പ്ലേ സ്റ്റോറിൽ നിന്ന് ആയിരം കോടി ആളുകൾ ഡൗൺലോഡ് ചെയ്ത ജിബോർഡ് ?

Gboard Cross 10 Billion Downloads: ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത ആപ്പുകളിൽ ഒന്നായി ജിബോർഡ് മാറി. ലോക ജനസംഖ്യയെക്കാൾ കൂടുതലാളുകളാണ് ഡൗൺലോ‍ഡ് ചെയ്തത്. വോയിസ് ടൈപ്പിങ്, ഒറ്റ ക്ലിക്കിൽ വിവർത്തനം ലഭിക്കക, സ്മാർട്ട് മെയിൽബോക്‌സ്, ഒസിആർ ടെക്സ്റ്റ് സ്‌കാനിംഗ്, എന്നിവ ജിബോർഡിന്റെ പ്രത്യേകതകളാണ്.

Gboard: എന്താണ് പ്ലേ സ്റ്റോറിൽ നിന്ന് ആയിരം കോടി ആളുകൾ ഡൗൺലോഡ് ചെയ്ത ജിബോർഡ് ?
GboardImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 03 Mar 2025 11:38 AM

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നായി ഗൂഗിളിന്റെ ജിബോർഡ് (Gboard). 10 ബില്ല്യൺ ആളുകളാണ് പ്ലേസ്റ്റോറിൽ നിന്ന് ജിബോർഡ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത ആപ്പുകളിൽ ഒന്നായി ജിബോർഡ് മാറി. ലോക ജനസംഖ്യയെക്കാൾ കൂടുതലാളുകളാണ് ഡൗൺലോ‍ഡ് ചെയ്തത്. വോയിസ് ടൈപ്പിങ്, ഒറ്റ ക്ലിക്കിൽ വിവർത്തനം ലഭിക്കക, സ്മാർട്ട് മെയിൽബോക്‌സ്, ഒസിആർ ടെക്സ്റ്റ് സ്‌കാനിംഗ്, എന്നിവ ജിബോർഡിന്റെ പ്രത്യേകതകളാണ്.

2013-ൽ ഗൂഗിൾ കീബോർഡ് എന്ന പേരിൽ ആദ്യമായി പുറത്തിറങ്ങിയ ആപ്പ്, പിന്നീട് 2016-ൽ ആദ്യ പിക്സൽ ലോഞ്ചിന് മുന്നോടിയായി ജി ബോർഡ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. വർഷങ്ങളായി ആൻഡ്രോയിഡിലെ ഡിഫോൾട്ട് കീബോർഡാണിത്. ജിബോർഡിന്റെ പുതിയ അപ്‌ഡേറ്റിൽ വോയിസ് അസിസ്റ്റന്റിനൊപ്പം വോയ്‌സ് ടെക്സ്റ്റുമുള്ളത് ഉപയോക്താക്കളെ ഏറെ ആകർഷിച്ചിട്ടുണ്ട്.

അക്ഷരതെറ്റുകൾ ചൂണ്ടിക്കാണിക്കുകയും പകരം വാക്കുകൾ നിർദ്ദേശിക്കുകയും ചെയ്യാൻ ജിബോർഡിന് കഴിയും. ഇതിന് പുറമെ ഭാവിയിൽ അൺഡു, റീഡു ബട്ടണുകളും ആപ്പിൽ വരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസിസ്റ്റന്റ് വോയ്‌സ് ടൈപ്പിംഗ്, പ്രൂഫ് റീഡിംഗ്, സ്‌ക്രീൻഷോട്ട് ഇന്റഗ്രേഷൻ തുടങ്ങിയ കൂടുതൽ എക്‌സ്‌ക്ലൂസീവ് സവിശേഷതകൾ ഇതിൽ ലഭ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ആപ്പെന്ന സവിശേഷതയും ഇപ്പോൾ ജിബോർഡിനുണ്ട്.

ഗൂഗിൾ പിക്‌സൽ ഫോൺ ഉപഭോക്താക്കൾക്ക് സ്റ്റിക്കറുകൾ ജനറേറ്റ് ചെയ്യാനുള്ള അവസരവും ആപ്പ് വാ​ഗ്ദാനം ചെയ്യുന്നു. കീബോർഡിലെ മൈ പ്രോജക്റ്റ്‌സ് ലൈബ്രറിയിലോ ജിബോർഡിലെ പുതിയ സ്റ്റിക്കർ ടാബിലോ നിങ്ങൾക്ക് അവ സൃഷ്ടിക്കാൻ സാധിക്കും. നിലവിൽ 10 ബില്ല്യൺ ഡൗൺലോഡ് എന്ന കടമ്പയിൽ എത്തിനിൽക്കുന്നത് ഗൂഗിളിന്റെ തന്നെ യൂട്യൂബ്, ഗൂഗിൾ മാപ്പ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ സർവീസ് എന്നിവയാണ്.