5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Free Jiohotstar : 365 ദിവസവും ഇനി ഹോട്ട് സ്റ്റാർ ഫ്രീ, ഇതാണ് പ്ലാൻ

Jiohotstar Recharge Plans: എയർടെല്ലിന്റെ ഏറ്റവും ചെലവേറിയ പ്ലാനാണ് 3999 രൂപയുടെ. വർഷം മുഴുവൻ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഈ പ്ലാനിലെ ഉപഭോക്താക്കൾക്ക് 365 ദിവസത്തേക്ക് പരിധിയില്ലാത്ത ഒടിടി ലഭിക്കും

Free Jiohotstar : 365 ദിവസവും ഇനി ഹോട്ട് സ്റ്റാർ ഫ്രീ, ഇതാണ് പ്ലാൻ
Free JiohotstarImage Credit source: TV9 Network
arun-nair
Arun Nair | Published: 01 Mar 2025 18:13 PM

സീരീസുകളും സിനിമയുമൊക്കെ ഒരു തടസ്സവുമില്ലാതെ ഇനി നിങ്ങൾക്ക് കാണാം. ജിയോ ഹോട്ട് സ്റ്റാർ വർഷം മുഴുവൻ ഫ്രീയായി ലഭിക്കുന്ന റീ ചാർജ് പ്ലാനുകളെ പറ്റിയാണ് പരിശോധിക്കുന്നത്. ഇതോടൊപ്പം നിങ്ങൾക്ക് കോളിംഗ്, എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ഏതൊക്കെയാണ് പ്ലാനുകൾ എന്ന് പരിശോധിക്കാം.

എയർടെല്ലിന്റെ 3999 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും ചെലവേറിയ പ്ലാനാണ് 3999 രൂപയുടെ. വർഷം മുഴുവൻ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഈ പ്ലാനിലെ ഉപഭോക്താക്കൾക്ക് 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. പരിധിയില്ലാത്ത 5 ജി ഡാറ്റ, സ്പാം കോൾ, എസ്എംഎസ് അലേർട്ടുകൾ, എയർടെൽ എക്സ്ട്രീം ആപ്പിലേക്കുള്ള ആക്സസ്, അപ്പോളോ 24/7 സർക്കിൾ, സൗജന്യ ഹലോട്യൂൺസ്, ഒരു വർഷം മുഴുവൻ ഡിസ്നി+ ഹോട്ട്സ്റ്റാർ (മൊബൈൽ) സബ്സ്ക്രിപ്ഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.

3699 രൂപയുടെ പ്ലാൻ

വിഐയുടെ ലഭ്യമായ ഏറ്റവും ചെലവേറിയ പ്ലാനുകളിൽ ഒന്നാണിത്. വർഷം മുഴുവൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഈ പ്ലാനിലെ ഉപഭോക്താക്കൾക്ക് 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകൾ, ദിവസേന 100 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ എന്നിവ ലഭിക്കും. പരിധിയില്ലാത്ത ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, 1 വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു.

ജിയോയുടെ സൗജന്യ ജിയോഹോട്ട്സ്റ്റാർ പ്ലാൻ

ജിയോക്ക് ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാർ പ്ലാനുകളൊന്നും ഇല്ല. എന്നാൽ ജിയോയ്ക്ക് 949 രൂപയുടെ പ്ലാൻ ഉണ്ട്, ഇത് 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിൽ ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) 84 ദിവസത്തേക്ക് സൗജന്യമായി ലഭ്യമാണ്. ഇതിനുപുറമെ, 90 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന 195 രൂപയുടെ ഡാറ്റ പ്ലാനും ഉണ്ട്, ഇതിൽ ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) 90 ദിവസത്തേക്ക് സൗജന്യമായി ലഭ്യമാണ്.